പന്തിനെ മാറ്റിയത് എന്തിന്? ഇംഗ്ലണ്ടിൽ തകർത്തടിച്ചിട്ടും പന്തിന് തിരിച്ചടിയോ? സെലക്ടർമാരെ പഞ്ഞിക്കിട്ട് മുൻതാരം
അഫ്ഗാനിസ്ഥാനെതിരെ നാളെ മുള്ളൻപൂരിൽ തുടങ്ങാനിരിക്കുന്ന ഏക ടെസ്റ്റ് മത്സരത്തിന് മുൻപായി ഇന്ത്യൻ ക്രിക്കറ്റിൽ പുതിയൊരു ചർച്ചയ്ക്ക് തുടക്കമായിരിക്കുകയാണ് മുൻ താരം കൂടിയായ സദഗോപൻ രമേഷ്. വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിനെ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റിയ മാനേജ്‌മെന്റിന്റെ തീരുമാനമാണ് ഇപ്പോൾ വിവാദത്തിലായിരിക്കുന്നത്. പന്തിന് പകരം കെ.എൽ രാഹുലിനെയാണ് ശുഭ്‌മൻ ഗില്ലിന്റെ ഡെപ്യൂട്ടിയായി സെലക്ടർമാർ നിയമിച്ചത്. ഈ അപ്രതീക്ഷിത നീക്കത്തിനെതിരെ മുൻ ഇന്ത്യൻ ഓപ്പണർ സദഗോപൻ രമേശ് കടുത്ത ഭാഷയിലാണ് പ്രതികരിച്ചിരിക്കുന്നത്..
കോലിയും രോഹിതും 2027 ലോകകപ്പിൽ കളിക്കണോ? കാരണങ്ങൾ എണ്ണിപ്പറഞ്ഞ് ഇർഫാൻ പത്താൻ
"എനിക്ക് ഈ തീരുമാനം മനസ്സിലാകുന്നില്ല"
പന്തിനെ മാറ്റിയതിനെക്കുറിച്ച് സ്റ്റാർ സ്പോർട്സിനോട് സംസാരിക്കവെ സദഗോപൻ രമേശ് തന്റെ അതൃപ്തി പരസ്യമായി വ്യക്തമാക്കി. ഐപിഎല്ലിലെ ക്യാപ്റ്റൻസി നോക്കി ടെസ്റ്റ് ടീമിൽ ഇത്തരം തീരുമാനങ്ങൾ എടുക്കരുതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം ഇംഗ്ലണ്ടിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ ക്യാപ്റ്റൻ ശുഭ്‌മൻ ഗില്ലിന് ലഭിച്ച അതേ ക്രെഡിറ്റ് പന്തിനും അർഹതപ്പെട്ടതാണെന്ന് രമേശ് ഓർമ്മിപ്പിച്ചു. ഇംഗ്ലണ്ടിൽ നാല് മത്സരങ്ങളിൽ നിന്ന് 68-ലധികം ശരാശരിയിൽ 500 ഓളം റൺസ് പന്ത് അടിച്ചുകൂട്ടിയിരുന്നു. ഇത്രയും മികച്ച പ്രകടനം നടത്തിയിട്ടും എന്തുകൊണ്ടാണ് പന്തിനെ മാറ്റിയതെന്ന കാര്യത്തിൽ മാനേജ്‌മെന്റ് വ്യക്തത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എങ്കിലും വലിയ മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച പരിചയസമ്പത്തുള്ള രാഹുലിന്റെ സാന്നിധ്യം ഗില്ലിന് സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ടെസ്റ്റ് ക്യാപ്റ്റൻസി ഗിൽ കൂടുതൽ ആസ്വദിക്കും
ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്‌മൻ ഗില്ലിനെക്കുറിച്ചും സദഗോപൻ രമേശ് ചില കാര്യങ്ങൾ പങ്കുവെച്ചു. ഏകദിന (ODI) ടീമിനേക്കാൾ കൂടുതൽ ഗിൽ ആസ്വദിക്കുക ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻസി ആയിരിക്കുമെന്നാണ് രമേശിന്റെ അഭിപ്രായം. ഇംഗ്ലണ്ട് പരമ്പരയിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് 4 സെഞ്ച്വറികൾ ഉൾപ്പെടെ 754 റൺസ് നേടി ഗിൽ തന്റെ ബാറ്റിംഗ് കരുത്തും നായക മികവും തെളിയിച്ചതാണ്. ഏകദിന ടീമിൽ ഒരുപാട് സീനിയർ താരങ്ങൾ ഉള്ളപ്പോൾ, ടെസ്റ്റിൽ ഒരു യുവനിരയെ വളർത്തിയെടുക്കാനുള്ള അവസരമാണ് ഗില്ലിന് ലഭിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ യുവതാരങ്ങൾ ഒപ്പമുള്ള ടെസ്റ്റ് ടീമിനെ നയിക്കാനാകും ഗില്ലിന് കൂടുതൽ താല്പര്യം.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ കഴിഞ്ഞ പരമ്പരയിൽ പരിക്ക് കാരണം ഗില്ലിന് മത്സരങ്ങൾ നഷ്ടമായതും ഇന്ത്യ 0-2 ന് തോറ്റതും നമ്മൾ കണ്ടതാണ്. അതുകൊണ്ട് തന്നെ അഫ്ഗാനെതിരെ ക്യാപ്റ്റൻ എന്ന നിലയിൽ ഗില്ലിന് ഇതൊരു വലിയ തിരിച്ചുവരവിനുള്ള അവസരമാണ്. ഒരു വലിയ ഇടവേളയ്ക്ക് ശേഷമാണ് ടീം ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ ഇറങ്ങുന്നത്. പ്രസിദ്ധ് കൃഷ്ണയ്ക്കൊപ്പം ആര് പേസ് നിരയിൽ ഉണ്ടാകുമെന്നും ഏത് സ്പിൻ ഓൾ റൗണ്ടറാകും ടീമിൽ ഇടം നേടുക തുടങ്ങിയ ചർച്ചകൾ സജീവമായിരക്കെയാണ് സദഗോപൻ രമേഷിന്റെ ഈ പ്രസ്ഥാവന.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications
