Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഇന്ത്യയുടെ 232ാമനായി നടരാജന്‍- യോര്‍ക്കര്‍ സ്‌പെഷ്യലിസ്റ്റിന് ഇതു സ്വപ്‌നസാഫല്യം

കാന്‍ബെറ: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ജഴ്‌സിയില്‍ തകര്‍പ്പന്‍ ബൗളിങ് കാഴ്ചവച്ച തമിഴ്‌നാട്ടുകാരനായ പേസര്‍ ടി നടരാജന്‍ ഇന്ത്യന്‍ കുപ്പായമണിഞ്ഞു. ഓസ്‌ട്രേലിയക്കെതിരേയുള്ള മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിലാണ് യോര്‍ക്കര്‍ സ്‌പെഷ്യലിസ്റ്റ് കൂടിയായ നടരാജന്‍ ഇന്ത്യക്കു വേണ്ടി കന്നി മല്‍സരത്തില്‍ ഇറങ്ങിയത്. ഏകദിനത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച 232ാമത്തെ താരമായി നടരാജന്‍ മാറി. ക്യാപ്റ്റന്‍ വിരാട് കോലിയാണ് ഇന്ത്യന്‍ ക്യാപ്പ് നടരാജന് സമ്മാനിച്ചത്.

1

ഓസീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ സംഘത്തെ ആദ്യം പ്രഖ്യാപിച്ചപ്പോള്‍ നടരാജന്‍ ഉള്‍പ്പെട്ടിരുന്നില്ല. നെറ്റ് ബൗളറായിട്ടാണ് പേസേര്‍ ടീമിനൊപ്പം തിരിച്ചത്. എന്നാല്‍ വരുണ്‍ ചക്രവര്‍ത്തിക്കു പരിക്കു കാരണം പിന്‍മാറേണ്ടി വന്നതോടെ പകരക്കാരനായി നടരാജന് നറുക്ക് വീഴുകയായിരുന്നു. യോര്‍ക്കര്‍ മെഷീനെന്നു ആരാധകര്‍ വിശേഷിപ്പിക്കുന്ന നടരാജന്‍ കഴിഞ്ഞ ഐപിഎല്ലില്‍ നിരന്തരം യോര്‍ക്കറുകളെറിഞ്ഞ് എതിര്‍ ടീം ബാറ്റ്‌സ്മാന്‍മാരെ കുഴക്കിയിരിന്നു. 16 വിക്കറ്റുകളാണ് ഐപിഎല്ലില്‍ എസ്ആര്‍എച്ചിനായി പേസര്‍ വീഴ്ത്തിയത്.

ചെന്നൈയില്‍ നിന്നും ഏകദേശം 340 കിമി അകലെയുള്ള ചിന്നപ്പാംപാട്ടി സ്വദേശിയാണ് നടരാജന്‍. ടെന്നീസ് ബോള്‍ ക്രിക്കറ്റ് കളിച്ച് തന്റെ ബൗളിങ് മിനുക്കിയെടുത്ത താരം തമിഴ്‌നാട് പ്രീമിയര്‍ ലീഗിലെ മികച്ച പ്രകടനങ്ങളെ തുടര്‍ന്നാണ് ശ്രദ്ധിക്കപ്പെടുന്നത്. ഇതേ തുടര്‍ന്ന് 2017ലെ ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് മൂന്നു കോടി രൂപയ്ക്കു നടരാജനെ വാങ്ങുകയും ചെയ്തു. എന്നാല്‍ പഞ്ചാബിനു വേണ്ടി ആറു മല്‍സരങ്ങള്‍ കളിച്ച പേസര്‍ക്കു രണ്ടു വിക്കറ്റ് മാത്രമേ നേടാനായുള്ളൂ. സീസണിനു ശേഷം പഞ്ചാബ് നടരാജനെ ഒഴിവാക്കുകയും ചെയ്തു.

2

എങ്കിലും തമിഴ്‌നാട് പ്രീമിയര്‍ ലീഗിലും ആഭ്യന്തര ക്രിക്കറ്റിലും നടരാജന്‍ മികവ് തുടര്‍ന്നു. ഇത് സണ്‍റൈസേഴ്‌സ് ബൗളിങ് കോച്ചായ മുത്തയ്യ മുരളീധരന്റെ ശ്രദ്ധയില്‍ പെടുകയായിരുന്നു. അദ്ദേഹത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടരാജനെ സണ്‍റൈസേഴ്‌സ് ലേലത്തില്‍ വാങ്ങിയത്. ആദ്യ സീസണില്‍ വേണ്ടത്ര അവസരം അദ്ദേഹത്തിന് ലഭിച്ചില്ല. എന്നാല്‍ കഴിഞ്ഞ സീസണില് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ ടീമിന്റെ മുഴുവന്‍ മല്‍സരങ്ങളിലും നടരാജന് ബൗള്‍ ചെയ്യാന്‍ അവസരം നല്‍കി. ക്യാപ്റ്റന്റെ വിശ്വാസം അദ്ദേഹം കാക്കുകയും ചെയ്തു. റാഷിദ് ഖാന് പിറകില്‍ സീസണില്‍ ടീമിനു വേണ്ടി കൂടുതല്‍ വിക്കറ്റെടുത്ത ബൗളറായും നടരാജന്‍ മാറി.

Story first published: Wednesday, December 2, 2020, 9:57 [IST]
Other articles published on Dec 2, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+