For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Syed Mushtaq Ali Trophy: സാംസണെ ഒഴിവാക്കി സഞ്ജു, ഇനി പുതിയ പേര്! ലക്ഷ്യം ഭാഗ്യമോ?

കൊച്ചി: സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള കേരള ടീമിനെ സഞ്ജു സാംസണ്‍ നയിക്കുമെന്ന വാര്‍ത്ത പുറത്തുവന്നതുമുതല്‍ ആരാധകരെല്ലാം വലിയ ആവേശത്തിലാണ്. ഇന്ത്യ തീര്‍ത്തും തഴഞ്ഞ സഞ്ജു കേരളത്തിനൊപ്പം ആഭ്യന്തര ക്രിക്കറ്റ് കളിച്ച് ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവ് സ്വപ്‌നം കാണുകയാണ്. നായകനായി ഇറങ്ങുന്ന സഞ്ജു കേരളത്തിനെ കപ്പിലേക്കെത്തിക്കുകയും തകര്‍പ്പന്‍ പ്രകടനത്തോടെ സെലക്ടര്‍മാര്‍ക്ക് മറുപടി നല്‍കുമെന്നുമുള്ള പ്രതീക്ഷയിലാണ് ആരാധകര്‍.

എന്നാല്‍ കേരളം സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ സഞ്ജുവിന്റെ പേരിലെ മാറ്റമാണ് ഇപ്പോള്‍ ചര്‍ച്ചയായി മാറുന്നത്. പൊതുവേ സഞ്ജു വി സാംസണ്‍ അല്ലെങ്കില്‍ സഞ്ജു സാംസണ്‍ എന്നാണ് സഞ്ജുവിന്റെ പേര് ടീം ലിസ്റ്റില്‍ കാണുന്നത്. എന്നാല്‍ കേരള ടീമിനൊപ്പം സഞ്ജുവിന്റെ പേരില്‍ നിന്ന് സാംസണെ ഒഴിവാക്കി പകരം വിശ്വനാഥനെ ചേര്‍ത്തിരിക്കുകയാണ്. സഞ്ജു വിശ്വനാഥന്‍ നായകനെന്ന നിലയിലാണ് കേരളം ടീം പ്രഖ്യാപിച്ചത്.

സഞ്ജു ഭാഗ്യം പരീക്ഷിക്കാനാണോ ഇത്തരത്തില്‍ പേരുമാറ്റം നടത്തിയതെന്നാണ് ആരാധകരുടെ ചോദ്യം. ചില ക്രിക്കറ്റ് താരങ്ങളും സിനിമാ താരങ്ങളുമെല്ലാം പേരുമാറ്റിയാല്‍ ഭാഗ്യം കൈവരിക്കാനാവുമെന്ന് വിശ്വസിക്കാറുണ്ട്. ചരിത്രത്തില്‍ ഇത്തരം ചില സംഭവങ്ങള്‍ കാണാനുമാവും. ഇപ്പോള്‍ സഞ്ജുവും ഇതേ വഴിയില്‍ സഞ്ചരിക്കുകയാണോയെന്നാണ് ആരാധകര്‍ ട്രോളുന്നത്. സഞ്ജു സാംസണ്‍ എന്ന് പേരുപയോഗിച്ചപ്പോള്‍ ഗതി പിടിക്കാന്‍ സാധിച്ചിട്ടില്ല.

ഇപ്പോള്‍ ദേശീയ ടീമില്‍ നിന്നടക്കം സഞ്ജു തഴയപ്പെട്ടിരിക്കുകയാണ്. ഇനി പെട്ടെന്നൊരു തിരിച്ചുവരവും ഏറെക്കുറെ അസാധ്യമാണ്. അതുകൊണ്ടാണ് സഞ്ജു ഇത്തരത്തില്‍ പേരുമാറ്റി ഭാഗ്യപരീക്ഷണത്തിനിറങ്ങുന്നതെന്നാണ് ട്രോളുകളുള്ളത്. സഞ്ജുവിന്റെ പിതാവിന്റെ പേര് സാംസണ്‍ വിശ്വനാഥനെന്നാണ്. ഈ പേരില്‍ സാംസണെ ഉള്‍പ്പെടുത്തിയാണ് സഞ്ജു സാംസണ്‍ എന്ന പേര് സഞ്ജു ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ സാംസണെ ഒഴിവാക്കി വിശ്വനാഥനെയാണ് സഞ്ജു ഒപ്പം കൂട്ടിയിരിക്കുന്നത്.

sanju samson

ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ വലിയ സംശയമായി ഈ പേരുമാറ്റം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ സഞ്ജുവിന്റെ പേര് കേരള ടീം പ്രഖ്യാപിച്ചപ്പോള്‍ നല്‍കിയത് സഞ്ജു വിശ്വനാഥനെന്നാണെങ്കിലും അദ്ദേഹത്തിന്റെ ഔദ്യോഗികമായ പേര് സഞ്ജു സാംസണെന്ന് തന്നെ തുടരാനാണ് സാധ്യത. പേരുമാറ്റം ഒരു ആരാധകര്‍ ഉയര്‍ത്തിക്കാട്ടിയത് വൈറലായി മാറിയെന്നുമാത്രം. ഔദ്യോഗികമായി അദ്ദേഹത്തിന്റെ പേര് മാറ്റിയിട്ടില്ല. അതുകൊണ്ടുതന്നെ സഞ്ജു സാംസണെന്നായിത്തന്നെ താരം തുടര്‍ന്നേക്കും.

സഞ്ജുവിനെ സംബന്ധിച്ച് വരാനിരിക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫി വളരെ പ്രധാനപ്പെട്ടതാണ്. കരിയറിലെ വഴിത്തിരിവ് സൃഷ്ടിച്ചേക്കാവുന്ന ടൂര്‍ണമെന്റാണിത്. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുകയും നായകനെന്ന നിലയില്‍ ശ്രദ്ധ നേടുകയും ചെയ്താല്‍ മാത്രമെ സഞ്ജുവിന് സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചെടുക്കാനാവു. നിലവില്‍ കെ എല്‍ രാഹുലും ഇഷാന്‍ കിഷനും ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍മാരായുണ്ട്. ഈ വര്‍ഷം അവസാനത്തോടെ റിഷഭ് പന്തും തിരിച്ചെത്തും.

ഇതോടെ സഞ്ജുവിന് തിരിച്ചുവരവ് കൂടുതല്‍ പ്രയാസകരമായിമാറും. ഈ സാഹചര്യത്തില്‍ സഞ്ജുവിന് നിലനില്‍പ്പിന്റെ ടൂര്‍ണമെന്റാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫിയെന്ന് പറയാം. സാംസണെ ഒഴിവാക്കി വിശ്വനാഥനെ ഒപ്പം കൂട്ടുന്ന സഞ്ജുവിന് കേരളത്തെ കിരീടത്തിലേക്കെത്തിക്കാന്‍ സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. കേരളത്തിനൊപ്പം കരുത്തരായ താരങ്ങള്‍ ഇത്തവണയുണ്ട്. അതുകൊണ്ടുതന്നെ ശക്തമായ പോരാട്ടം കാഴ്ചവെക്കാന്‍ സഞ്ജുവിനും സംഘത്തിനും സാധിച്ചേക്കും.

ടൂര്‍ണമെന്റിന് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് സഞ്ജു നടത്തിയത്. 21 പന്ത് നേരിട്ട് 39 റണ്‍സാണ് മലയാളി വിക്കറ്റ് കീപ്പര്‍ നേടിയത്. നാലാം നമ്പറില്‍ ബാറ്റുചെയ്യാനെത്തിയ സഞ്ജു 5 ഫോറും 1 സിക്‌സുമാണ് നേടിയത്. ഇതേ മികവ് ടൂര്‍ണമെന്റിലും ആവര്‍ത്തിക്കാന്‍ സഞ്ജുവിന് സാധിക്കേണ്ടതായുണ്ട്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഫൈനല്‍ കളിപ്പിച്ച ക്യാപ്റ്റനാണ് സഞ്ജു. അതുകൊണ്ടുതന്നെ കേരള ടീമിനും പ്രതീക്ഷകളേറെ.

പേര് മാറ്റിയിട്ടും മികവ് കാട്ടാന്‍ സാധിക്കാതെ പോയാല്‍ സഞ്ജുവിനത് വലിയ നാണക്കേടായി മാറിയേക്കും. ഏകദിനത്തില്‍ 55ന് മുകളില്‍ ശരാശരിയുണ്ടായിട്ടും തഴഞ്ഞ ഇന്ത്യന്‍ സെലക്ടര്‍മാരോട് ബാറ്റുകൊണ്ടുമറുപടി പറയാന്‍ സഞ്ജുവിന് സാധിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ആരാധകര്‍.

Story first published: Thursday, October 12, 2023, 18:40 [IST]
Other articles published on Oct 12, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+