Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുഷ്താഖ് അലിയോടെ തുടക്കം, രഞ്ജി ട്രോഫി നവംബര്‍ 16 മുതല്‍- തിയ്യതികള്‍ പ്രഖ്യാപിച്ചു

2021-22 സീസണിലെ ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റുകളുടെ തിയ്യതി ബിസിസിഐ പ്രഖ്യാപിച്ചു. ഈ വര്‍ഷം സപ്തംബറിലാണ് പുതിയ സീസണ്‍ ആരംഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം കൊവിഡ് മഹാമാരിയെ തുടര്‍ന്നു രഞ്ജി ട്രോഫിയടക്കം ഉപേക്ഷിച്ചിരുന്നു. ഈ വര്‍ഷത്തെ ആദ്യത്തെ ആഭ്യന്തര ടൂര്‍ണമെന്റ് സീനിയര്‍ വനിതകളുടെ ഏകദിന ലീഗായിരിക്കും. സപ്തംബര്‍ 21നാണ് ഇതാരംഭിക്കുന്നത്. പിന്നാലെ സീനിയര്‍ വനിതകളുടെ ഏകദിന ചാലഞ്ചര്‍ ട്രോഫിയും നടക്കും.

1

സയ്ദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റായിരിക്കും പുരുഷ ക്രിക്കറ്റര്‍മാരുടെ ആദ്യ ചാംപ്യന്‍ഷിപ്പ്. ഒക്ടോബര്‍ 20 മുതലാണ് മുഷ്താഖ് അലി ട്രോഫി. ഫൈനല്‍ നവംബര്‍ 12നായിരിക്കും. കഴിഞ്ഞ വര്‍ഷം റദ്ദാക്കിയ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ആഭ്യന്തര ടൂര്‍ണമെന്റായ രഞ്ജി ട്രോഫി 2021 ഫെബ്രുവരിയിലായിരിക്കും തുടങ്ങുക. മൂന്നു മാസത്തെ ദൈര്‍ഘ്യമുള്ളതാണ് ടൂര്‍ണമെന്റ്. നവംബര്‍ 21 മുതല്‍ 2022 ഫെബ്രുവരി 19 വരെയായിരിക്കും രഞ്ജി ട്രോഫി.

ഏകദിന ടൂര്‍ണമെന്റായ വിജയ് ഹസാരെ ട്രോഫിയാണ് രഞ്ജിക്കു ശേഷം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. 2022 ഫെബ്രുവരി- മാര്‍ച്ച് മാസങ്ങളിലായിരിക്കും ഈ ടൂര്‍ണമെന്റ്. ഇതോടു കൂടി സീസണ്‍ അവസാനിക്കുകയും ചെയ്യും. വിവിധ ടൂര്‍ണമെന്റുകളിലായി ഏകദേശം 2127 മല്‍സരങ്ങളാണ് പുതിയ സീസണിലെ ആഭ്യന്തര ക്രിക്കറ്റിലുള്ളത്. കൊവിഡ് ഭീഷണി ഒഴിഞ്ഞിട്ടില്ലാത്തതിനാല്‍ തന്നെ ഇതുമായി ബന്ധപ്പെട്ട എല്ലാവരുടെയും സുരക്ഷ ഉറപ്പുവരുത്തുമെന്ന് ബിസിസിഐ അറിയിച്ചു.

കഴിഞ്ഞ സീസണിലെ ആഭ്യന്തര ടൂര്‍ണമെന്റുകള്‍ റദ്ദാക്കുകയോ, നീട്ടി വയ്ക്കുകയോ ചെയ്തതു കാരണം ഇതിനെ ആശ്രയിച്ചിരുന്ന ക്രിക്കറ്റര്‍മാര്‍ക്കു സാമ്പത്തികമായി കനത്ത തിരിച്ചടി നേരിട്ടിരുന്നു. ബിസിസിഐയുമായി കരാറുള്ള ദേശീയ ടീമിലെ കളിക്കാരും ഐപിഎല്‍ കരാറുകളുള്ള താരങ്ങളും മാത്രമായിരുന്നു ഇതില്‍ നിന്നും രക്ഷപ്പെട്ടത്. അതുകൊണ്ടു തന്നെ ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍ പുനരാരംഭിക്കുന്നത് പല താരങ്ങള്‍ക്കും വലിയ ആശ്വാസമാവും.

Story first published: Saturday, July 3, 2021, 17:45 [IST]
Other articles published on Jul 3, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+