Mushtaq Ali Trophy: തഴഞ്ഞവര്‍ കരുതിയിരുന്നോ, മറുപടി നല്‍കാന്‍ സഞ്ജു ഒരുങ്ങി! മത്സര തീയ്യതി ഇതാ
കൊച്ചി: ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് തഴയപ്പെട്ട സഞ്ജു സാംസണ്‍ ഇടവേളക്ക് ശേഷം വീണ്ടും ക്രിക്കറ്റ് മത്സരത്തിനിറങ്ങുകയാണ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിനായാണ് സഞ്ജു കളിക്കാന്‍ പോകുന്നത്. ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെ സഞ്ജു കേരള ടീമിനൊപ്പം ചേര്‍ന്നിരുന്നു. നിലവില്‍ കേരള ടീമിനൊപ്പം ടൂര്‍ണമെന്റിനായുള്ള തയ്യാറെടുപ്പിലാണ് സഞ്ജു.
ഏകദിന ലോകകപ്പ് ടീമില്‍ നിന്ന് തഴഞ്ഞവര്‍ക്കുള്ള മറുപടി കേരളത്തിനായി ഗംഭീര പ്രകടനം നടത്തി നല്‍കാന്‍ സഞ്ജുവിന് സാധിക്കുമെന്നാണ് ആരാധക പ്രതീക്ഷ. 16ാം തീയ്യതിയാണ് കേരളത്തിന്റെ ആദ്യ മത്സരം. ഹിമാചല്‍ പ്രദേശാണ് കേരളത്തിന്റെ എതിരാളികള്‍. ഈ മത്സരത്തില്‍ സഞ്ജു സാംസണ്‍ കേരളത്തിനായി കളിക്കും. സഞ്ജുവിനെ സംബന്ധിച്ച് നിര്‍ണ്ണായകമായ ടൂര്‍ണമെന്റാണിത്. നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്താണ് സഞ്ജുവുള്ളത്.
തിരിച്ചുവരവ് നടത്തുകയെന്നതും ഏറെക്കുറെ പ്രയാസമാണ്. ഈ സാഹചര്യത്തില്‍ സഞ്ജുവിന് തിരിച്ചുവരാനുള്ള വഴി തുറക്കാന്‍ ആഭ്യന്തര ക്രിക്കറ്റില്‍ ശക്തമായ പ്രകടനം കാഴ്ചവെക്കേണ്ടതായുണ്ട്. അതുകൊണ്ടുതന്നെ സഞ്ജുവിന് സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മികച്ച പ്രകടനം നടത്തേണ്ടത് നിര്‍ണ്ണായകമാണ്. ശരാശരി പ്രകടനം നടത്തുക എന്നതിലുപരിയായി വലിയ സ്‌കോര്‍ നേടുകയെന്നതാണ് സഞ്ജുവിനെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യം.
അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാന്‍ പോവുകയാണ്. സഞ്ജുവിനെ തഴയാനാവും കൂടുതല്‍ സെലക്ടര്‍മാരും താല്‍പര്യം കാട്ടുക. അതുകൊണ്ടുതന്നെ ഇവരെയെല്ലാം മറികടന്ന് ടീമിലേക്കെത്താന്‍ സഞ്ജുവിന് മികച്ച പ്രകടനം തന്നെ കാഴ്ചവെക്കേണ്ടതായുണ്ട്. സഞ്ജുവിനെ പിന്തുണക്കാന്‍ പ്രമുഖരായി ആരുമുണ്ടാവില്ല. ഇത് തിരിച്ചറിഞ്ഞ് സെലക്ടര്‍മാരുടെ കണ്ണ് തുറക്കുന്ന പ്രകടനം കാഴ്ചവെക്കാന്‍ സഞ്ജുവിന് സാധിക്കേണ്ടതായുണ്ട്.

അടുത്ത സീസണിലെ ഐപിഎല്ലും സഞ്ജുവിന് നിര്‍ണ്ണായകമാണ്. നിലവില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനാണ് സഞ്ജു. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ ഇടമില്ലാത്ത സഞ്ജുവിനെ എത്രനാള്‍ നായകസ്ഥാനത്ത് നിലനിര്‍ത്താന്‍ രാജസ്ഥാന്‍ തയ്യാറാവുമെന്നതാണ് കണ്ടറിയേണ്ടത്. ജോസ് ബട്‌ലറും രാജസ്ഥാനിലുണ്ട്. ഇംഗ്ലണ്ട് നായകനായ ബട്‌ലറെ സഞ്ജുവിന് പകരം രാജസ്ഥാന്റെ നായകനാക്കിയാല്‍ മലയാളി താരത്തിന്റെ കരിയര്‍ മാറിമറിയുമെന്ന കാര്യം ഉറപ്പാണ്.
അങ്ങനെ സംഭവിച്ചാല്‍ ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവ് സഞ്ജു മറക്കേണ്ടിവരും. ലോകകപ്പ് ടീമില്‍ നിന്ന് സഞ്ജുവിനെ ഒഴിവാക്കിയതിന്റെ പേരില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ ശുബ്മാന്‍ ഗില്ലിന് പനി ബാധിച്ചതോടെ പകരക്കാരനായി സഞ്ജു എത്തുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതോടെയാണ് സഞ്ജുവിന്റെ പേര് വീണ്ടും ഉയര്‍ന്നത്. ശുബ്മാന്‍ ഗില്ലിന് പകരം സഞ്ജു വരുമെന്ന തരത്തിലാണ് പലരും അഭിപ്രായ പ്രകടനം നടത്തിയത്.
എന്നാല്‍ നിലവില്‍ ശുബ്മാന്റെ പകരക്കാരനെ പ്രഖ്യാപിക്കേണ്ടതില്ലെന്നതാണ് ടീം മാനേജ്‌മെന്റിന്റെ തീരുമാനം. ഇതോടെ സഞ്ജുവിന്റെ ആരാധകരുടെ അവസാന പ്രതീക്ഷയും അവസാനിക്കുകയായിരുന്നു. പക്ഷെ ഇടവേളക്ക് ശേഷം വീണ്ടും സഞ്ജുവിന്റെ ബാറ്റിങ് കാണാമെന്ന സന്തോഷത്തിലാണ് ആരാധകര്‍. വെടിക്കെട്ട് പ്രകടനത്തോടെ എല്ലാ വിരോധികളുടേയും വായടപ്പിക്കാന്‍ സഞ്ജുവിന് സാധിക്കട്ടേയെന്നാണ് അദ്ദേഹത്തിന്റെ ഫാന്‍ പേജില്‍ ആരാധകര്‍ ആശംസ നേരുന്നത്.
ഇന്ത്യന്‍ സെലക്ടര്‍മാരുടെ ശ്രദ്ധ നേടുന്ന തരത്തില്‍ വലിയൊരു പ്രകടനം നടത്താന്‍ സഞ്ജുവിന് സാധിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം. 2022ല്‍ കേരളത്തെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ നയിച്ചത് സഞ്ജുവായിരുന്നു. സ്ഥിരതയില്ലെന്നതാണ് ഏറെ നാളായി സഞ്ജു കേള്‍ക്കുന്ന ചീത്തപ്പേര്. ഇതിന് മറുപടി പ്രകടനം കൊണ്ട് നല്‍കേണ്ടത് സഞ്ജുവിനെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യമാണ്.
ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി കളിക്കാന്‍ സഞ്ജു പലപ്പോഴും തയ്യാറാവാറില്ല. എസ് ശ്രീശാന്തടക്കം പലരും ഇക്കാര്യത്തില്‍ സഞ്ജുവിനെ വിമര്‍ശിച്ചിരുന്നു. ഇന്ത്യയുടെ പല സൂപ്പര്‍ താരങ്ങളും ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് ഫോം കണ്ടെത്തി തിരിച്ചുവന്നിട്ടുണ്ട്. സൗരവ് ഗാംഗുലി, അജിന്‍ക്യ രഹാനെ എന്നിവരെല്ലാം ഇതിന് ഉദാഹരണമാണ്. എന്നാല്‍ സഞ്ജു ഇതിന് തയ്യാറാവുന്നില്ല. ഐപിഎല്ലിലേക്ക് മാത്രമായി ഒതുങ്ങുന്ന സഞ്ജു രഞ്ജു ട്രോഫിയില്‍ നിന്നടക്കം വിട്ടുനില്‍ക്കുന്നത് താരത്തിന്റെ അന്താരാഷ്ട്ര കരിയറിനെ ബാധിക്കുന്നുണ്ടെന്ന് നിസംശയം പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications