Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Syed Mushtaq Ali Trophy: അടുത്ത ധോണിയോ? വെടിക്കെട്ട് ഫിനിഷിങ്ങുമായി ജിതേഷ്! സിക്‌സര്‍ മഴ

മൊഹാലി: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ തകര്‍പ്പന്‍ പ്രകടനവുമായി കസറി ജിതേഷ് ശര്‍മ. ഉത്തരാഖണ്ഡിനെതിരായ മത്സരത്തില്‍ വിദര്‍ഭയ്ക്കായാണ് ജിതേഷ് സൂപ്പര്‍ ഫിനിഷിങ് കാഴ്ചവെച്ചത്. ആദ്യം ബാറ്റുചെയ്ത ഉത്തരാഖണ്ഡ് 20 ഓവറില്‍ 3 വിക്കറ്റിന് 141 റണ്‍സാണ് അടിച്ചെടുത്തത്. മറുപടിക്കിറങ്ങിയ വിദര്‍ഭയ്ക്കായാണ് ജിതേഷിന്റെ തകര്‍പ്പന്‍ പ്രകടനം. 18 പന്തില്‍ 51 റണ്‍സുമായി ജിതേഷ് പുറത്താവാതെ നിന്നു. 3 ഫോറും 5 സിക്‌സും ഉള്‍പ്പെടെയാണ് ജിതേഷിന്റെ ഗംഭീര ബാറ്റിങ് പ്രകടനം.

283.33 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം കസറിയത്. ഇതോടെ 11.2 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിദര്‍ഭ വിജയലക്ഷ്യം മറികടന്നു. ജിതേഷ് ക്രീസിലെത്തുമ്പോള്‍ 86 റണ്‍സായിരുന്നു വിദര്‍ഭക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. പിന്നീട് കണ്ടത് ജിതേഷിന്റെ കടന്നാക്രമാണ്. ഉത്തരാഖണ്ഡ് നായകന്‍ ആകാശ് മദ്‌വാളാണ് ഏറ്റവും തല്ലുകൊണ്ടത്. 2.2 ഓവറില്‍ 43 റണ്‍സാണ് താരത്തിനെതിരേ വിദര്‍ഭ നേടിയത്. ഇന്ത്യ ടി20യില്‍ വലിയ പ്രതീക്ഷയോടെ കാണുന്ന താരമാണ് ജിതേഷ് ശര്‍മ.

മധ്യനിരയില്‍ വെടിക്കെട്ട് ബാറ്റിങ് നടത്തി ഫിനിഷ് ചെയ്യാനുള്ള കഴിവ് ജിതേഷിനുണ്ട്. ഇത്തവണത്തെ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണം നേടിയ ഇന്ത്യന്‍ ടീമിനൊപ്പവും ജിതേഷുണ്ടായിരുന്നു. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സ് താരമായിരുന്ന ജിതേഷ് ടീമിനൊപ്പം കാഴ്ചവെച്ച വെടിക്കെട്ട് പ്രകടനമാണ് താരത്തെ എല്ലാവരും ശ്രദ്ധിക്കാന്‍ കാരണം. നേരിടുന്ന ആദ്യ പന്ത് മുതല്‍ ആക്രമിക്കാന്‍ ജിതേഷിന് കഴിവുണ്ട്. നന്നായി ഫിനിഷ് ചെയ്യാനും മിടുക്കന്‍.

സമ്മര്‍ദ്ദ സാഹചര്യത്തില്‍ മികവ് കാട്ടുന്ന ജിതേഷ് അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം സ്വപ്‌നം കാണുകയാണ്. സഞ്ജു സാംസണിന് വലിയ ഭീഷണിയാണ് ജിതേഷെന്ന് പറയാം. നിലവിലെ ഇന്ത്യന്‍ ടി20 ടീമില്‍ വെടിക്കെട്ട് ഫിനിഷറെ അത്യാവശ്യമാണ്. ഈ റോളില്‍ മിടുക്കന്‍ ജിതേഷാണ്. സഞ്ജുവിനെക്കാള്‍ മിടുക്കുകാട്ടുന്ന ജിതേഷിന് വൈകാതെ ടി20 ടീമില്‍ സജീവമാകാന്‍ സാധിച്ചേക്കും. സഞ്ജു നിലവില്‍ ദേശീയ ടീമിന് പുറത്താണ്.

jitesh sharma

വെടിക്കെട്ട് പ്രകടനങ്ങള്‍ നടത്തി ദേശീയ ടീമിലേക്ക് മടങ്ങിയെത്താമെന്ന പ്രതീക്ഷയിലാണ് സഞ്ജു. എന്നാല്‍ ഇഷാന്‍ കിഷന്‍, കെ എല്‍ രാഹുല്‍, റിഷഭ് പന്ത് എന്നിവരെല്ലാം വിക്കറ്റ് കീപ്പര്‍മാരായുണ്ട്. ഇതോടൊപ്പം ജിതേഷ് ശര്‍മയും വളര്‍ന്നുവരുന്നത് സഞ്ജുവിന് വലിയ തിരിച്ചടിയാണെന്ന് തന്നെ പറയാം. ടോസ് നേടിയ വിദര്‍ഭ ഉത്തരാഖണ്ഡിനെ ആദ്യം ബാറ്റിങ്ങിനയക്കുകയായിരുന്നു. ഉത്തരാഖണ്ഡിനായി അനവീഷ് സുധ (33 പന്തില്‍ 50) അര്‍ധ സെഞ്ച്വറി നേടി.

6 ഫോറും 2 സിക്‌സുമാണ് താരം പറത്തിയത്. എന്നാല്‍ ഉത്തരാഖണ്ഡ് നിരയില്‍ മറ്റാര്‍ക്കും തിളങ്ങാനായില്ല. സ്വപ്‌നില്‍ സിങ് (9 പന്തില്‍ 26) പുറത്താവാതെ നിന്നു. യുവരാജ് ചൗധരി (27), കൗശല്‍ ചന്ദേല (14), ദിക്ഷന്‍ശു നേഗി (11*) എന്നിവരാണ് മറ്റ് സ്‌കോറര്‍മാര്‍.

ഇതോടെ 3 വിക്കറ്റിന് 141 എന്ന സ്‌കോറിലേക്കെത്താന്‍ ഉത്തരാഖണ്ഡിനായി. മറുപടിക്കിറങ്ങിയ വിദര്‍ഭയുടെ തുടക്കം മോശമായിരുന്നു. നായകന്‍ അഥര്‍വ് തെയ്‌ഡെ (15), ദ്രുവോ ഷോറെ (9), കരുണ്‍ നായര്‍ (16) എന്നിവര്‍ നിരാശപ്പെടുത്തിയ ശേഷമാണ് ജിതേഷിന്റെ വെടിക്കെട്ട്.

ശുബം ദുബെയും തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. 24 പന്ത് നേരിട്ട് 2 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 47 റണ്‍സുമായി ദുബെ പുറത്താവാതെ നിന്നു. 195ന് മുകളിലായിരുന്നു ദുബെയുടെ സ്‌ട്രൈക്ക് റേറ്റ്. ടൂര്‍ണമെന്റില്‍ കേരളത്തെ നയിക്കുന്നത് സഞ്ജുവാണ്. ജിതേഷിനെക്കാള്‍ മികച്ച പ്രകടനം നടത്താന്‍ സഞ്ജുവിനാകുമോയെന്നതാണ് കണ്ടറിയേണ്ടത്.

Story first published: Monday, October 16, 2023, 16:33 [IST]
Other articles published on Oct 16, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+