തിരുവനന്തപുരം: സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കായുള്ള കേരള ടീമിനൊപ്പം ഇത്തവണ സഞ്ജു സാംസണും ഇടം പിടിച്ചിരിക്കുകയാണ്. കേരള ടീമിനെ നയിക്കുന്നത് സഞ്ജുവാണ്. ഏഷ്യാ കപ്പ്, ഏഷ്യന്‍ ഗെയിംസ്, ഏകദിന ലോകകപ്പ് ടീമുകളില്‍ നിന്നെല്ലാം തഴയപ്പെട്ട സഞ്ജുവിന് ദേശീയ ടീമിലേക്ക് മടങ്ങിയെത്താന്‍ ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങുകയെന്നതാണ് ഏക വഴി. അതുകൊണ്ടുതന്നെയാണ് അദ്ദേഹം കേരളത്തിനായി കളിക്കാന്‍ തയ്യാറായത്.
ഇപ്പോഴിതാ സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കായുള്ള ടീം പ്രഖ്യാപനത്തിന് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തില്‍ തകര്‍പ്പന്‍ ബാറ്റിങ്ങുമായി കൈയടി നേടിയിരിക്കുകയാണ് സഞ്ജു. കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബില്‍ നടന്ന സന്നാഹ മത്സരത്തില്‍ നാലാമനായാണ് സഞ്ജു ബാറ്റുചെയ്യാനെത്തിയത്. 21 പന്ത് നേരിട്ട് 39 റണ്‍സുമായാണ് സഞ്ജു മടങ്ങിയത്. തുടരെ മൂന്ന് ബൗണ്ടറികള്‍ ഉള്‍പ്പെടെ 5 ബൗണ്ടറികളും 1 സിക്‌സുമാണ് സഞ്ജു പറത്തിയത്.
ടൂര്‍ണമെന്റ് ആരംഭിക്കാനിരിക്കെ കേരളത്തിന് പ്രതീക്ഷ നല്‍കുന്ന പ്രകടനമാണ് സഞ്ജു കാഴ്ചവെച്ചിരിക്കുന്നതെന്ന് പറയാം. സഞ്ജുവിന്റെ വരവ് കേരള ടീമിന്റെ കരുത്തുയര്‍ത്തുമെന്നുറപ്പ്. ഇക്കാര്യം കേരളത്തിന്റെ മുഖ്യ പരിശീലകനായ എം വെങ്കടരമണ പറയുകയും ചെയ്തു. സഞ്ജുവിന്റെ സാന്നിധ്യം ടീമിന്റെ സാഹചര്യം മെച്ചപ്പെടുത്തിയിട്ടുണ്ട്. സഹതാരങ്ങളെല്ലാം വലിയ ആത്മവിശ്വാസത്തിലാണ്. സഞ്ജുവിന്റെ വരവോടെ ടീമിന്റെ കിരീട പ്രതീക്ഷയും ഉയര്‍ന്നിട്ടുണ്ട്.
സഞ്ജു ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനാണ്. 2021ല്‍ സഞ്ജുവിന് കീഴില്‍ രാജസ്ഥാന്‍ ഫൈനല്‍ കളിച്ചിരുന്നു. അനുഭവസമ്പന്നായ താരമെന്ന നിലയിലും മികവ് തെളിയിച്ച നായകനെന്ന നിലയിലും കേരള ടീമിന്റെ നായകസ്ഥാനവും സഞ്ജുവിന്റെ കൈയിലേക്കെത്തുകയായിരുന്നു. കേരളത്തിനെ കപ്പിലേക്കെത്തിക്കേണ്ടത് സഞ്ജുവിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്. കൂടാതെ ബാറ്റിങ്ങിലും തിളങ്ങേണ്ടതായുണ്ട്.

അല്ലാത്ത പക്ഷം ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവ് സഞ്ജുവിന് പ്രയാസമാവും. ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി തിളങ്ങി സ്ഥിരത തെളിയിച്ച് സെലക്ടര്‍മാരുടെ ശ്രദ്ധ നേടാന്‍ സഞ്ജുവിന് സാധിക്കേണ്ടതായുണ്ട്. അല്ലാത്ത പക്ഷം വലിയ തിരിച്ചടി സഞ്ജു നേരിടേണ്ടിവരുമെന്നുറപ്പ്. അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാന്‍ പോവുകയാണ്. നിലവിലെ ഇന്ത്യയുടെ പദ്ധതികളില്‍ സഞ്ജുവിന് സ്ഥാനം ഉണ്ടാകില്ലെന്നുറപ്പാണ്. അതുകൊണ്ടുതന്നെ അവസരം സഞ്ജു ചോദിച്ച് നേടിയെടുക്കേണ്ടതായുണ്ട്.
അടുത്ത ഐപിഎല്ലില്‍ മാത്രം തിളങ്ങിയാലും സഞ്ജുവിന് തിരിച്ചുവരവ് പ്രയാസമാവും. അതുകൊണ്ടുതന്നെ ആഭ്യന്തര ക്രിക്കറ്റില്‍ ഗംഭീര പ്രകടനം നടത്തി സഞ്ജുവിന് മികവ് കാട്ടേണ്ടതായുണ്ട്. അല്ലാത്ത പക്ഷെ സഞ്ജുവിന് ദേശീയ ടീമിലേക്ക് തിരിച്ചുവരവ് ഏറെക്കുറെ അസാധ്യമായി മാറും. നിലവില്‍ കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍ എന്നിവര്‍ വിക്കറ്റ് കീപ്പര്‍മാരായുണ്ട്. ഈ വര്‍ഷം അവസാനത്തോടെ റിഷഭ് പന്തും തിരിച്ചെത്തും.
ഇതോടെ സഞ്ജുവിന് തിരിച്ചുവരവ് കൂടുതല്‍ കടുപ്പമായിത്തീരും. ടി20യില്‍ ജിതേഷ് ശര്‍മയുടെ വളര്‍ച്ചയും സഞ്ജുവിന് വലിയ ഭീഷണിയാണ്. തിരിച്ചുവരവ് നടത്താന്‍ ശരാശരി പ്രകടനം സഞ്ജുവിനെ സഹായിക്കില്ല. തകര്‍പ്പന്‍ പ്രകടനം തുടരാനാവാത്ത പക്ഷം സഞ്ജുവിന് ഇനിയൊരു തിരിച്ചുവരവ് നടത്തുക ഏറെക്കുറെ അസാധ്യമായിരിക്കുമെന്നുറപ്പാണ്.
നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്തുള്ള സഞ്ജുവിനെ രാജസ്ഥാന്‍ റോയല്‍സ് നായകസ്ഥാനത്ത് നിന്ന് പുറത്താക്കാനും ആലോചിക്കുന്നുണ്ട്. ജോസ് ബട്‌ലറെ നായകനാക്കാനാണ് ടീം ആലോചിക്കുന്നത്. രാജസ്ഥാന്റെ നായക പദവി പോയാല്‍ സഞ്ജുവിനത് വലിയ തിരിച്ചടിയാവും. ഈ സ്ഥാനങ്ങളെല്ലാം നിലനിര്‍ത്താന്‍ ആഭ്യന്തര ക്രിക്കറ്റില്‍ സഞ്ജു മികവ് കാട്ടേണ്ടത് അത്യാവശ്യമാണെന്ന് പറയാം.
13നാണ് കേരള ടീം ടൂര്‍ണമെന്റിനായി മുംബൈയിലേക്ക് പോകുന്നത്. 16നാണ് കേരളത്തിന്റെ ആദ്യ മത്സരം. ഹിമാചല്‍ പ്രദേശാണ് ആദ്യ എതിരാളികള്‍. സഞ്ജുവിനും കേരളത്തിനും അഭിമാന ടൂര്‍ണമെന്റാണ് വരാനിരിക്കുന്നതെന്ന് നിസംശയം പറയാം.