Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജു ഈസ് ബാക്ക്, ഇനി നായകന്‍!! വെടിക്കെട്ട് കേരളത്തിനൊപ്പം, ആദ്യ പോര് എപ്പോള്‍?

കൊച്ചി: ഇന്ത്യന്‍ കുപ്പായത്തിലെ തീപ്പൊരി പ്രകടനത്തിനു ശേഷം മലയാളി താരം സഞ്ജു സാംസണ്‍ വീണ്ടും കളിക്കളത്തിലേക്ക്. സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ കേരളാ ടീമിന്റെ ക്യാപ്റ്റനായി അദ്ദേഹത്തെ നിയമിച്ചിരിക്കുകയാണ്. സൗത്താഫ്രിക്കയ്‌ക്കെതിരേ സമാപിച്ച ടി20 പരമ്പരയിലെ മാജിക്കല്‍ പ്രകടനത്തിനു ശേഷമാണ് സഞ്ജു കേരളത്തിനായി മിന്നിക്കാനൊരുങ്ങുന്നത്. സൗത്താഫ്രിക്കയില്‍ ഓപ്പണറായി കളിച്ച അദ്ദേഹം രണ്ടു സെഞ്ച്വറികളോടെ ഹീറോയായി മാറിയിരുന്നു.

ടി20 പരമ്പര ഇന്ത്യക്കു 3-1നു നേടിത്തരുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച താരങ്ങളിലൊരാള്‍ കൂടിയാണ് സഞ്ജു. ആദ്യ കളിയില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തിയിരുന്നു. ഇന്ത്യക്കു ഈ വര്‍ഷം ഇനി വൈറ്റ് ബോള്‍ പരമ്പരകളൊന്നും തന്നെയില്ലാത്തതിനാല്‍ സഞ്ജുവിനെ ഇനി മുഷ്താഖ് അലി ട്രോഫിയില്‍ മാത്രമേ ആരാധകര്‍ക്കു കാണാന്‍ അവസരമുള്ളൂ.

SANJU SAMSON

കിടിലന്‍ ടീം

ശക്തമായ ടീമിനെയാണ് ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും പ്രധാനപ്പെട്ട ടൂര്‍ണമെന്റുകളിലൊന്നായ സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളം ഇത്തവണയിറക്കുന്നത്. നായകന്‍ സഞ്ജു സാംസണിനെക്കൂടാതെ ഒരുപിടി വെടിക്കെട്ട് കളിക്കാര്‍ കേരളാ സ്‌ക്വാഡിലുണ്ട്.

സച്ചിന്‍ ബേബി, രോഹന്‍ കുന്നുമ്മല്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, വിഷ്ണു വിനോദ് എന്നിവരുടെ സാന്നിധ്യം കേരളാ ടീമിനെ കിരീട ഫേവറിറ്റുകളിലൊന്നാക്കി മാറ്റുന്നുണ്ട്. മികച്ച ബാറ്റിങ് നിരയ്‌ക്കൊപ്പം ബേസില്‍ തമ്പിയും എംഡി നിധീഷും നയിക്കുന്ന ബൗളിങ് ലൈനപ്പ് കൂടി ക്ലിക്കായാല്‍ കേരളത്തിനു കാര്യങ്ങള്‍ എളുപ്പമാവുമെന്ന കാര്യത്തില്‍ സംശയമില്ല.

ആദ്യ പോരാട്ടം

സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ ഇത്തവണ ഗ്രൂപ്പ് ഇയിലാണ് കേരളാ ടീം ഉള്‍പ്പെട്ടിരിക്കുന്നത്. മഹാരാഷ്ട്ര, സര്‍വീസസ്, മുംബൈ, ഗോവ, ആന്ധ്രപ്രദേശ്, നാഗാലാന്‍ഡ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. ഈ മാസം 23 മുതലാണ് ടൂര്‍ണമെന്റിനു തുടക്കമാവുന്നത്.

കേരളത്തിന്റെ ആദ്യ പോരാട്ടം 23നു സര്‍വീസസിനെതിരേയാണ്. അവസാന ഗ്രൂപ്പ് മല്‍സരം ഡിസംബര്‍ മൂന്നിന് ആന്ധ്രയ്‌ക്കെതിരേയുമാണ്. ഗ്രൂപ്പു ഘട്ട മല്‍സരങ്ങള്‍ക്കു ശേഷം പ്രീക്വാര്‍ട്ടറിനു തുടക്കമാവും.

10 ടീമുകളാണ് പ്രീക്വാര്‍ട്ടറില്‍ അണിനിരക്കുക. അടുത്ത മാസം ഒമ്പതു മുതലാണ് പ്രീക്വാര്‍ട്ടര്‍ മല്‍സരങ്ങള്‍. ക്വാര്‍ട്ടര്‍ ഫൈനല്‍, സെമി ഫൈനലുകള്‍ ഡിസംബര്‍ 11, 13 തിയ്യതികളിലാണ്. കലാശപ്പോരാട്ടം 15നും നടക്കും.

മുഷ്താഖ് അലി ട്രോഫിക്കുള്ള കേരളാ ടീം

സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), സച്ചിന്‍ ബേബി, രോഹന്‍ കുന്നുമ്മല്‍, ജലജ് സക്‌സേന, വിഷ്ണു വിനോദ്, മുഹമ്മദ് അസ്ഹറുദ്ദീന്‍, ബേസില്‍ തമ്പി, സല്‍മാന്‍ നിസാര്‍, അബ്ദുള്‍ ബാസിത്, അഖില്‍ സ്‌കറിയ, അജ്‌നാസ് ഇഎം, സിജോമോന്‍ ജോസഫ്, എസ് മിഥുന്‍, വൈശാഖ് ചന്ദ്രന്‍, സിവി വിനോദ് കുമാര്‍, എന്‍പി ബേസില്‍, എന്‍എം ഷറഫുദ്ദീന്‍, എംഡി നിധീഷ്.

Story first published: Tuesday, November 19, 2024, 20:19 [IST]
Other articles published on Nov 19, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+