Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Mushtaq Ali Trophy: ഉമ്രാനെ 'പഞ്ഞിക്കിട്ട്' സച്ചിനും സഞ്ജുവും! കേരളത്തിനു ഗംഭീര ജയം

മൊഹാലി: സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ രണ്ടു തുടര്‍ പരാജയങ്ങള്‍ക്കു ശേഷം ഗംഭീര ജയത്തോടെ സഞ്ജു സാംസണിന്റെ കേരളം വിജയവഴിയില്‍ മടങ്ങിയെത്തി. എലൈറ്റ് ഗ്രൂപ്പ് സിയില്‍ ഇന്ത്യന്‍ സപീഡ് സ്റ്റാര്‍ ഉമ്രാന്‍ മാലിക്കുള്‍പ്പെട്ട ജമ്മു കാശ്മീര്‍ ടീമിനെയാണ് കേരളം 62 റണ്‍സിനു തകര്‍ത്തുവിട്ടത്.

ആദ്യം ബാറ്റ് ചെയ്ത ശേഷം കൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയ കേരളം പിന്നീട് ഉജ്ജ്വല ബൗളിങിലൂടെ ജമ്മു കാശ്മീരിനെ വരിഞ്ഞുകെട്ടുകയായിരുന്നു. സീസണില്‍ കേരളത്തിന്റെ നാലാമത്തെ വിജയം കൂടിയാണിത്. ഇനി മേഖാലയക്കെതിരേ ശനിയാഴ്ച ഒരു മല്‍സരമാണ് കേരളത്തിനു ബാക്കിയുള്ളത്.

ബാറ്റിങെടുത്ത് സഞ്ജു

ബാറ്റിങെടുത്ത് സഞ്ജു

ജമ്മു കാശ്മീരിനെതിരേ ടോസിനു ശേഷം കേരള ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റിനു 184 റണ്‍സെന്ന വലിയ ടോട്ടല്‍ പടുത്തുയര്‍ത്താന്‍ കേരളത്തിനു കഴിഞ്ഞു. ഓപ്പണിങ് ജോടികളായ മുഹമ്മദ് അസ്ഹറുദ്ദീനും (0) രോഹന്‍ കുന്നുമ്മലും (29) നിരാശപ്പെടുത്തിയെങ്കിലും മധ്യനിര കേരളത്തെ രക്ഷിക്കുകയായിരുന്നു.

സച്ചിനും സഞ്ജുവിനും ഫിഫ്റ്റി

സച്ചിനും സഞ്ജുവിനും ഫിഫ്റ്റി

സച്ചിന്‍ ബേബി 62 റണ്‍സുമായി കേരളത്തിന്റെ ടോപ്‌സ്‌കോററായി മാറി. വെടിക്കെട്ട ഇന്നിങ്‌സായിരുന്നു സച്ചിന്റേത്. വെറും ബോളിലാണ് ഏഴു ബൗണ്ടറിയും മൂന്നു സിക്‌സറുമടക്കം സച്ചിന്‍ 62 റണ്‍സ് വാരിക്കൂട്ടിയത്.
സീസണിലെ കളിച്ച മൂന്ന് ഇന്നിങ്‌സുകൡും ബാറ്റിങില്‍ തിളങ്ങാതെ പോയതിന്റെ ക്ഷീണം സഞ്ജു ഈ മല്‍സരത്തില്‍ തീര്‍ത്തു. 56 ബോളില്‍ ആറു ബൗണ്ടറിയും ഒരു സിക്‌സറുമടക്കം 61 റണ്‍സുമായി അദ്ദേഹം നായകന്റെ ഇന്നിങ്‌സ് കെട്ടഴിച്ചു. നാലാം വിക്കറ്റില്‍ സഞ്ജു- സച്ചിന്‍ സഖ്യം ചേര്‍ന്നെടുത്ത 90 റണ്‍സ് കേരള ഇന്നിങ്‌സിനു അടിത്തറയിടുകയായിരുന്നു. അബ്ദുള്‍ ബാസിത്ത് 11 ബോളില്‍ രണ്ടു സിക്‌സറും ഒരു ഫോറുമടക്കം പുറത്താവാതെ 24 റണ്‍സെടുത്തു.

Also Read: T20 World Cup 2022: സന്നാഹം മഴയെടുത്തതോടെ രോഹിത്തിന് കിട്ടിയത് മുട്ടന്‍ പണി! ടീം കോമ്പിനേഷന്‍ 'സ്വാഹ'

തലുവാങ്ങി ഉമ്രാന്‍ മാലിക്ക്

തലുവാങ്ങി ഉമ്രാന്‍ മാലിക്ക്

ഇന്ത്യയുടെ പുതിയ പേസ് സെന്‍സേഷന്‍ ഉമ്രാന്‍ മാലിക്കുള്‍പ്പെട്ട ജമ്മു കാശ്മീര്‍ ബൗളിങ് ആക്രമണത്തെ സച്ചിന്‍ ബേബിയും സഞ്ജു സാംസണും തല്ലിച്ചതയ്ക്കുകയായിരുന്നു. ഉമ്രാനാണ് അവരുടെ ബൗളിങ് നിരയില്‍ ഏറ്റവുമധികം റണ്‍സ് വിട്ടുകൊടുത്ത രണ്ടാമത്തെ ബൗളര്‍. നാലോവറില്‍ 41 റണ്‍സാണ് താരം വഴങ്ങിയത്. സച്ചിന്റെ വിക്കറ്റ് നേടാനായത് മാത്രമാണ് ഉമ്രാന്റെ ഏക ആശ്വാസം.

Also Read: T20 World Cup 2022: ഇന്ത്യക്കെതിരേ പാകിസ്താന്റെ പ്ലേയിങ് 11 എങ്ങനെ?, സാധ്യതാ 11 ഇതാ

ജമ്മു കാശ്മീര്‍ 122നു പുറത്ത്

ജമ്മു കാശ്മീര്‍ 122നു പുറത്ത്

മറുപടി ബാറ്റിങില്‍ ജമ്മു കാശ്മീര്‍ തകരുകയായിരുന്നു. ഒരോവര്‍ ബാക്കിനില്‍ക്കെ 122 റണ്‍സിനു അവര്‍ കൂടാരത്തില്‍ തിരിച്ചെത്തി. ഓപ്പണര്‍ ശുഭം ഖുജേറിയ (30) ഒഴികെ മറ്റാരും ജമ്മു കാശ്മീര്‍ നിരയില്‍ കേരള ബൗളിങിനെതിരേ പിടിച്ചുനിന്നില്ല. 15 ബോളുകളിലാണ് നാലു ബൗണ്ടറിയും ഒരു സിക്‌സറുമടക്കം ഖുജേറിയ 30 റണ്‍സെടുത്തത്.

കേരള ബൗളര്‍മാരില്‍ ഏറ്റവും മികച്ചുനിന്നത് ബേസില്‍ തമ്പിയും കെഎം ആസിഫുമായിരുന്നു. ഇരുവരും മൂന്നു വിക്കറ്റുകള്‍ വീതം പങ്കിട്ടു. വൈശാഖ ചന്ദ്രനു രണ്ടു വിക്കറ്റും ലഭിച്ചു.

Story first published: Thursday, October 20, 2022, 15:39 [IST]
Other articles published on Oct 20, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+