Syed Mushtaq Ali Trophy: നേരിട്ടത് വെറും 2 പന്ത്, ദുരന്തമായി സഞ്ജു! ആരാധകരെ ചതിച്ചു
മുംബൈ: സഞ്ജുവിന്റെ മാസ്മരിക ബാറ്റിങ് പ്രകടനം കാണാന്‍ കാത്തിരുന്ന ആരാധകര്‍ക്ക് നിരാശ. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന്റെ നായകന്‍ കൂടിയായ സഞ്ജു തീര്‍ത്തും നിരാശപ്പെടുത്തുന്ന ബാറ്റിങ് പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. അഞ്ചാമനായി ബാറ്റുചെയ്യാനിറങ്ങിയ സഞ്ജു വെറും 2 പന്തില്‍ 1 റണ്‍സാണ് നേടിയത്. മുകുള്‍ നേഗിയുടെ പന്തില്‍ ഏകാന്ത് സെന്നിന് ക്യാച്ച് നല്‍കിയാണ് സഞ്ജു പുറത്തായത്.
സഞ്ജുവിനെ ഇന്ത്യ ഏഷ്യാ കപ്പ്, ഏകദിന ലോകകപ്പ്, ഏഷ്യന്‍ ഗെയിംസ് ടീമുകളില്‍ നിന്നെല്ലാം തഴഞ്ഞപ്പോള്‍ വലിയ വിമര്‍ശനം ആരാധകര്‍ ഉയര്‍ത്തിയിരുന്നു. സൂര്യകുമാര്‍ യാദവിനെയാണ് സഞ്ജുവിന് പകരം ഇന്ത്യ ടീമിലേക്ക് പരിഗണിച്ചത്. ഇത് വലിയ വിവാദമായതിന് പിന്നാലെയാണ് സഞ്ജു കേരള ടീമിനൊപ്പം ചേര്‍ന്നത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഗംഭീര പ്രകടനം നടത്തി സഞ്ജു ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവ് പ്രതീക്ഷ നിലനിര്‍ത്തുമെന്നാണ് ആരാധകര്‍ കരുതിയിരുന്നത്.
എന്നാല്‍ നായകനെന്ന നിലയില്‍ യാതൊരു ഉത്തരവാദിത്തവും കാട്ടാതെ സഞ്ജു തന്റെ വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് പ്രതീക്ഷിക്കുന്ന സഞ്ജുവിന് കടുത്ത തിരിച്ചടിയാവുന്ന പ്രകടനമാണ് നിലവില്‍ അദ്ദേഹം കാഴ്ചവെക്കുന്നതെന്ന് പറയാം. നിലവിലെ സാഹചര്യത്തില്‍ സെലക്ടര്‍മാര്‍ക്ക് മറുപടി നല്‍കുന്ന തരത്തില്‍ വെടിക്കെട്ട് പ്രകടനമായിരുന്നു സഞ്ജുവില്‍ നിന്ന് പ്രതീക്ഷിച്ചിരുന്നത്. അതുകൊണ്ടുതന്നെ താരത്തിന്റെ മോശം പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ്.
ഇതേ പ്രകടനം നടത്തിയാല്‍ സഞ്ജുവിന് ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവ് സ്വപ്‌നമായി ശേഷിക്കും. സഞ്ജുവിനെ പിന്തുണക്കുന്ന ആരാധകരെ നാണംകെടുത്തുന്ന പ്രകടനമാണ് അദ്ദേഹം നടത്തുന്നത്. പരിശീലന മത്സരത്തില്‍ സഞ്ജു വെടിക്കെട്ട് ബാറ്റിങ് പ്രകടനം കാഴ്ചവെച്ചിരുന്നു. ഇത് ആരാധകര്‍ക്ക് വലിയ പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ അവസരത്തിനൊത്തുയരാന്‍ സഞ്ജുവിന് സാധിക്കുന്നില്ലെന്നാണ് ആരാധകരെ നിരാശപ്പെടുത്തുന്നത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത കേരളം പ്രതീക്ഷിച്ച പ്രകടനമല്ല കാഴ്ചവെച്ചത്. രോഹന്‍ കുന്നുമ്മല്‍ 8 പന്തില്‍ 5 റണ്‍സുമായി പുറത്തായി. വെടിക്കെട്ട് താരം മുഹമ്മദ് അസ്ഹറുദ്ദീനും (14 പന്തില്‍ 20) വലിയൊരു പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുന്നില്ല.
മൂന്നാമനായി ബാറ്റിങ്ങിനിറങ്ങിയ വിഷ്ണു വിനോദ് ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. 27 പന്തില്‍ 5 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 44 റണ്‍സാണ് വിഷ്ണു വിനോദ് നേടിയത്. സല്‍മാന്‍ നിസാര്‍ (25 പന്തില്‍ 23) കാര്യമായി പ്രകടനം കാഴ്ചവെച്ചില്ല. അബ്ദുല്‍ ബാസിതും (3) നിരാശപ്പെടുത്തി.
സഞ്ജുവിനെ നായകനാക്കിയപ്പോള്‍ കേരളത്തിനെ കപ്പിലേക്കെത്തിക്കാന്‍ അദ്ദേഹത്തിന് സാധിക്കുമെന്ന പ്രതീക്ഷ ആരാധകര്‍ക്കുണ്ടായിരുന്നു. എന്നാല്‍ അനുഭവസമ്പന്നനായ സീനിയര്‍ താരമെന്ന നിലയില്‍ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ സഞ്ജുവിന് സാധിക്കുന്നില്ല. വരുന്ന മത്സരങ്ങളിലും ഇതേ പ്രകടനം തുടര്‍ന്നാല്‍ സഞ്ജുവിന് ഇന്ത്യന്‍ ടീമിലേക്ക് ഇനിയൊരിക്കലും മടങ്ങിവരവ് സാധ്യമായേക്കില്ല. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനാണ് സഞ്ജു.
കേരള ടീമിനൊപ്പം സഞ്ജു നിരാശപ്പെടുത്തിയാല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകസ്ഥാനത്തേയും അത് പ്രതികൂലമായി ബാധിച്ചേക്കും. അതുകൊണ്ടുതന്നെ സഞ്ജുവിന് ഇനിയുള്ള ഓരോ മത്സരങ്ങളും നിര്‍ണ്ണായകമാണെന്ന് നിസംശയം പറയാം. ഹിമാചല്‍ പ്രദേശിന് മുന്നില്‍ 164 റണ്‍സിന്റെ വിജയലക്ഷ്യം വെക്കാന്‍ കേരളത്തിന് സാധിച്ചു. എട്ട് വിക്കറ്റിന് 13 റണ്‍സാണ് കേരളം നേടിയത്.
മധ്യനിര നിരാശപ്പെടുത്തിയപ്പോള്‍ സച്ചിന്‍ ബേബിയുടെ പ്രകടനമാണ് കേരളത്തെ ഭേദപ്പെട്ട സ്‌കോറിലേക്കെത്തിച്ചത്. സച്ചിന്‍ 20 പന്തില്‍ 4 ഫോറുള്‍പ്പെടെ 30 റണ്‍സുമായി പുറത്താവാതെ നിന്നു. സിജോമോന്‍ ജോസഫ് (11), ശ്രേയസ് ഗോപാല്‍ എന്നിവരും നിര്‍ണ്ണായക റണ്‍സ് ടീമിനോട് ചേര്‍ത്തു. കേരളത്തിന്റെ ബാറ്റിങ് കരുത്ത് വിലയിരുത്തുമ്പോള്‍ പ്രതീക്ഷിച്ച പ്രകടനമല്ല ടീം കാഴ്ചവെച്ചതെന്ന് നിസംശയം പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications