Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുഷ്താഖ് അലി ട്രോഫി: സഞ്ജു ഫ്‌ളോപ്പ്, മേഘാലയയെ തോല്‍പ്പിച്ച് കേരളം പ്രീ ക്വാര്‍ട്ടറില്‍

1

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മേഘാലയയെ തോല്‍പ്പിച്ച് കേരളം. അഞ്ച് വിക്കറ്റിനാണ് കേരളത്തിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത മേഘാലയ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ കേരളം 12.2 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ബൗളര്‍മാരുടെ മികച്ച പ്രകടനമാണ് കേരളത്തിന് ജയമൊരുക്കിയത്. ഇതോടെ ഗ്രൂപ്പ് സിയില്‍ നിന്ന് കേരളം പ്രീ ക്വാര്‍ട്ടറില്‍ കടന്നു. 7 മത്സരത്തില്‍ നിന്ന് 5 ജയവും 2 തോല്‍വിയുമടക്കം 20 പോയിന്റോടെ കേരളം ഗ്രൂപ്പ് സിയില്‍ രണ്ടാം സ്ഥാനത്താണ്.

ടോസ് നേടിയ മേഘാലയ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഈ തീരുമാനം തെറ്റായിപ്പോയെന്ന് കേരളത്തിന്റെ ബൗളര്‍മാര്‍ തെളിയിച്ചു. സ്‌കോര്‍ബോര്‍ഡില്‍ 6 റണ്‍സുള്ളപ്പോള്‍ ഓപ്പണര്‍ സ്വരജീത് ദാസിനെ (5) മനുകൃഷ്ണ്‍ പുറത്താക്കി. സി ഖുരാനെയേയും (1) വലിയ സ്‌കോറിലേക്കുയരാന്‍ അനുവാദിക്കാതെ ബേസില്‍ തമ്പി പുറത്താക്കി.

1

രാജ് ബിസ്വയെ (15) കെ എം ആസിഫ് മടക്കിയപ്പോള്‍ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ പുനിത് ബിഷ്ടിനെ (18) വൈശാഖ് ചന്ദ്രനും കൂടാരം കയറ്റി. രോഹിത് ഷായും (6) വൈശാഖിന് മുന്നില്‍ കീഴടങ്ങിയപ്പോള്‍ യോഗേഷ് തിവാരിയെ സിജോമോന്‍ ജോസഫ് പുറത്താക്കി. ലാരി സങ്കാമയാണ് (20) മേഘാലയയുടെ ടോപ് സ്‌കോറര്‍. രാജേഷ് ബിഷ്‌നോജ് (5), ദിപ്പു സങ്കാമ (1) പുറത്താവാതെ നിന്നപ്പോള്‍ കിഷന്‍ ലിങ്‌ദോഹിനെ (19) മിഥുന്‍ എസും മടക്കി. ഇതോടെ 20 ഓവറില്‍ 8 വിക്കറ്റിന് 100 റണ്‍സിലേക്ക് മേഘാലയ ഒതുങ്ങി.

1

മറുപടിക്കിറങ്ങിയ കേരളം അതിവേഗത്തിലാണ് റണ്‍സുയര്‍ത്തിയത്. ടോപ് ഓഡര്‍ താരങ്ങള്‍ പ്രതീക്ഷിച്ച മികവ് കാട്ടിയില്ല. മുഹമ്മദ് അസ്ഹറുദ്ദീന്‍ (10 പന്തില്‍ 14), വിഷ്ണു വിനോദ് (12 പന്തില്‍ 27), ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (2 പന്തില്‍ 4), സച്ചിന്‍ ബേബി (24 പന്തില്‍ 28), രോഹന്‍ കുന്നുമ്മല്‍ (6 പന്തില്‍ 7) എന്നിവര്‍ക്കൊന്നും വലിയ സ്‌കോര്‍ നേടാനായില്ല. അബ്ദുല്‍ ബാസിത് (14 പന്തില്‍ 13), സിജോമോന്‍ ജോസഫ് (7 പന്തില്‍ 4) എന്നിവര്‍ പുറത്താവാതെ നിന്ന് കേരളത്തെ വിജയത്തിലേക്കെത്തിക്കുകയായിരുന്നു. മേഘാലയക്കായി സങ്കാമ മൂന്നും ചിരാഗ് ഖുരാന, ദിപ്പു സങ്കാമ എന്നിവര്‍ ഓരോ വിക്കറ്റും പങ്കിട്ടു.

Story first published: Saturday, October 22, 2022, 20:50 [IST]
Other articles published on Oct 22, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+