Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Mushtaq Ali Tropy: ഇത് പരാഗ് 2.0, രണ്ടാം കളിയിലും മിന്നിച്ചു | ത്രില്ലടിച്ച് റോയല്‍സും സഞ്ജുവും

മുംബൈ: ഐപിഎല്ലിന്റെ കഴിഞ്ഞ കുറച്ചു സീസണുകളില്‍ ഏറ്റവുമധികം ട്രോളുകളും വിമര്‍ശനങ്ങളുമെല്ലാം ഏറ്റുവാങ്ങിയ താരം ആരെന്നു ചോദിച്ചാല്‍ റിയാന്‍ പരാഗെന്നായിരിക്കും ഉത്തരം. രാജസ്ഥാന്‍ റോയല്‍സിന്റെ താരമായ യുവ ഓള്‍റൗണ്ടര്‍ക്കു കളിക്കളത്തില്‍ യാതൊരു ഇംപാക്ടമുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. എന്നിട്ടും പരാഗിനു പ്ലെയിങ് ഇലവനില്‍ നിരന്തരം അവസരങ്ങള്‍ ലഭിച്ചു കൊണ്ടിരുന്നു. ഇതായിരുന്നു ആരാധകരെ ഏറ്റവുമധികം ചൊടിപ്പിച്ചത്.

എന്നാല്‍ അടുത്ത ഐപില്‍ സീസണില്‍ പുതിയൊരു പരാഗിന തന്നെ റോയല്‍സ് കുപ്പായത്തില്‍ കാണാന്‍ സാധിക്കുമെന്ന സൂചനയാണ് സയ്ദ് മുഷ്താഖ് അലി ടി20 ട്രോഫിയില്‍ താരം നല്‍കുന്നത്. അസമിനു വേണ്ടി തുടരെ രണ്ടാമത്തെ കളിയിലും പരാഗ് കസറിയിരിക്കുകയാണ്. ടീമിന്റെ ക്യാപ്റ്റന്‍ കൂടിയാണ് താരം.

RIYAN PARAG

ആദ്യ മല്‍സരത്തില്‍ ഒഡീഷയ്‌ക്കെതിരേ സ്‌ഫോടനാത്മക ബാറ്റിങായിരുന്നു പരാഗ് കാഴ്ചവച്ചത്. കളിയില്‍ അസം പൊരുതിവീണെങ്കിലും പരാഗിന്റെ തീപ്പൊരി ഇന്നിങ്‌സ് ആരാധകരെ ആവേശം കൊള്ളിക്കുന്നതായിരുന്നു. 19 ബോളില്‍ 45 റണ്‍സാണ് താരം വാരിക്കൂട്ടിയത്.

നാലു ഫോറും മൂന്നു സിക്‌സറുകളും നാലാം നമ്പറില്‍ ഇറങ്ങിയ പരാഗിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. 20 ഓവറില്‍ 227 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമായിരുന്നു അസമിനു ഒഡീഷ നല്‍കിയത്. വീറോടെ പൊരുതിയ പരാഗിന്റെ ടീം ഒമ്പതു വിക്കറ്റിനു 215 റണ്‍സ് നേടി മല്‍സരം അടിയറവയ്ക്കുകയായിരുന്നു.

ഇന്നു ബിഹാറിനെതിരേ നടന്ന രണ്ടാമത്തെ മല്‍സരത്തിലും പരാഗ് മോശമാക്കിയില്ല. ഓള്‍റൗണ്ട് പ്രകടനവുമായി താരം ടീമിന്റെ മാച്ച് വിന്നറായി മാറുകയായിരുന്നു. ആദ്യം ബാറ്റിങില്‍ 34 ബോളില്‍ നിന്നും 61 റണ്‍സുമായി പരാഗ് ടീമിന്റെ ടോപ്‌സ്‌കോററായി മാറി. വെറും 34 ബോളില്‍ നാലു ഫോറും അഞ്ചു സിക്‌സറുകളുമടക്കമായിരുന്നു ഇത്.

പിന്നീട് ബൗളിങിലും താരം ടീമിന്റെ രക്ഷയ്‌ക്കെത്തി. നാലോവറില്‍ 25 റണ്‍സ് വിട്ടുകൊടുത്ത് രണ്ടു വിക്കറ്റുകളാണ് പരാഗ് വീഴ്ത്തിയത്. മല്‍സരത്തില്‍ അസം അഞ്ചു റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കുകയും ചെയ്തു. പരാഗിന്റെ സ്‌പെല്ലാണ് മല്‍സരം അസമിനു അനുകൂലമാക്കി മാറ്റിയത്. നാലോവറില്‍ ബിഹാറിനു ജയിക്കാന്‍ 46 റണ്‍സ് വേണമെന്നിരിക്കെയാണ് പരാഗ് 17ാം ഓവര്‍ ബൗള്‍ ചെയ്യാനെത്തിയത്.

RIYAN PARAG

നിലയുറപ്പിച്ചു കഴിഞ്ഞ രണ്ടു ബാറ്റര്‍മാരായിരുന്നു ക്രീസില്‍. ആദ്യ ബോളില്‍ തന്നെ 65 റണ്‍സെടുത്ത സകിബുല്‍ ഗനിയെ പരാഗ് പുറത്താക്കി. പിപി ദാസായിരുന്നു ക്യാച്ചെടുത്തത്. അഞ്ചാമത്തെ ബോളില്‍ ടീമിന്റെ ടോപ്‌സ്‌കോററായ ബിപിന്‍ സൗരഭിനെയും പരാഗ് വീഴ്ത്തി.

85 റണ്‍സെടുത്ത സൗരഭിനെ പരാഗിന്റെ ബൗളിങില്‍ പിപി ദാസാണ് പിടികൂടിയത്. ഇതോടെ റണ്‍ചേസില്‍ ബിഹാറിനു അടിതെറ്റുകയായിരുന്നു. 201 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അവര്‍ക്കു നാലു വിക്കറ്റിനു 195 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

അതേസമയം, 21 കാരനായ പരാഗ് 2019 മുതല്‍ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ ഭാഗമാണ്. ഭാവി സൂപ്പര്‍ താരമെന്നു വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹത്തിനു പക്ഷെ തന്റെ പ്രതിഭയോടു ഇനിയും നീതി പുലര്‍ത്താനായിട്ടില്ല. 54 മല്‍സരങ്ങളില്‍ നിന്നും 16 എന്ന ദയനീയ ശരാശരിയില്‍ 600 റണ്‍സ് മാത്രമേ പരാഗ് സ്‌കോര്‍ ചെയ്തിട്ടുള്ളൂ. രണ്ടു ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടും. ബൗളിങിലാവട്ടെ വെറും നാലു വിക്കറ്റുകളാണ് താരത്തിന്റെ സമ്പാദ്യം.

Story first published: Tuesday, October 17, 2023, 14:57 [IST]
Other articles published on Oct 17, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+