Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Syed Mushtaq Ali Trophy: മുംബൈയുടെ കൊമ്പൊടിച്ച് കേരളം, മിന്നിച്ച് സല്‍മാനും രോഹനും; കിടിലന്‍ ജയം

ഹൈദരാബാദ്: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ചരിത്ര ജയം നേടി കേരളം. കരുത്തരായ മുംബൈയെ 43 റണ്‍സിനാണ് കേരളം തകര്‍ത്തുവിട്ടത്. ആദ്യം ബാറ്റ് ചെയ്ത കേരളം 5 വിക്കറ്റിന് 234 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ മുംബൈക്ക് 9 വിക്കറ്റിന് 191 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ഇതോടെയാണ് ചരിത്ര ജയം കേരളം നേടിയെടുത്തത് സല്‍മാന്‍ നിസാര്‍ 99 റണ്‍സോടെ പുറത്താവാതെ നിന്നപ്പോള്‍ രോഹന്‍ കുന്നുമ്മല്‍ 87 റണ്‍സോടെ കസറി. നായകന്‍ സഞ്ജു സാംസണ്‍ നിരാശപ്പെടുത്തി.

ഓപ്പണറായി ഇറങ്ങി നാല് റണ്‍സ് മാത്രമാണ് സഞ്ജുവിന് നേടാനായത്. എന്നാല്‍ ഗംഭീര ക്യാപ്റ്റന്‍സികൊണ്ട് കേരളത്തെ വിജയത്തിലേക്കെത്തിക്കുന്നതില്‍ സഞ്ജു നിര്‍ണ്ണായക പങ്കുവഹിച്ചു. മുംബൈയെപ്പോലെ അതി ശക്തമായ താരനിരയുള്ള ടീമിനെതിരേ കേരളം നേടിയെടുത്തത് ചരിത്ര ജയം തന്നെയാണെന്ന് പറയാം. യുവതാരങ്ങളെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ചതിന് കാരണം സഞ്ജു നല്‍കിയ ആത്മവിശ്വാസവും അദ്ദേഹം നല്‍കിയ പിന്തുണയുമാണെന്ന് തന്നെ വിലയിരുത്താം.

ബൗളര്‍മാരെ നന്നായി ഉപയോഗിച്ചു

കേരളത്തിന്റെ ബൗളര്‍മാരുടെ പ്രകടനമാണ് എടുത്തു പറയേണ്ടത്. പ്രധാനമായും എംഡി നിധീഷിനെ സഞ്ജു വളരെ മികച്ച രീതിയില്‍ ഉപയോഗിച്ചു. നാല് വിക്കറ്റുമായി നിധീഷ് സഞ്ജുവിന്റെ പ്രതീക്ഷ കാക്കുകയും ചെയ്തു. ഫീല്‍ഡിങ് വിന്യാസത്തിലും ബൗളര്‍മാരെ കൃത്യമായി ഉപയോഗിക്കുന്നതിലും സഞ്ജു മിടുക്കുകാട്ടി. നാല് ഓവറില്‍ വെറും 30 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് നിധീഷിന്റെ നാല് വിക്കറ്റ് പ്രകടനം. ശ്രേയസ് അയ്യരെ അബ്ദുല്‍ ബാസിത്തിനെ ഉപയോഗിച്ച് വീഴ്ത്തിയ സഞ്ജു അജിന്‍ക്യ രഹാനെ കടന്നാക്രമിച്ചപ്പോള്‍ മികച്ച ഫീല്‍ഡൊരുക്കിയാണ് പൂട്ടിയത്.

മിന്നും ഫോമിലുള്ള ശ്രേയസ് 18 പന്തില്‍ 32 റണ്‍സെടുത്തപ്പോള്‍ അജിന്‍ക്യ രഹാനെ 35 പന്തില്‍ 68 റണ്‍സാണ് നേടിയത്. ഹാര്‍ദിക് തമോര്‍ 13 പന്തില്‍ 23 റണ്‍സെടുത്ത് പൊരുതി നോക്കിയെങ്കിലും മുംബൈയെ ജയിപ്പിക്കാനായില്ല. ഡെത്തോവറില്‍ നിധീഷിനേയും വിനോദ് കുമാറിനേയും ഫലപ്രദമായി മാറ്റിവെച്ച് മധ്യ ഓവറുകളില്‍ സ്പിന്നര്‍മാരെ ഉപയോഗിച്ച് കളി മെനയാന്‍ സഞ്ജു സാംസണിന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ട കാര്യം.

rohan kunnummal

ബാറ്റിങ് നിര കസറി

സഞ്ജു സാംസണും രോഹന്‍ കുന്നുമ്മലും ചേര്‍ന്നാണ് ഓപ്പണിങ്ങില്‍ ഇറങ്ങിയത്. സഞ്ജു 4 റണ്‍സെടുത്ത് നില്‍ക്കവെ ശാര്‍ദ്ദുല്‍ ഠാക്കൂര്‍ ക്ലീന്‍ബൗള്‍ഡാക്കി. രോഹന്‍ കുന്നുമ്മല്‍ 48 പന്ത് നേരിട്ട് 5 ഫോറും 7 സിക്‌സും ഉള്‍പ്പെടെയാണ് കസറിയത്. 181 സ്‌െൈട്രക്ക് റേറ്റില്‍ രോഹന്‍ മിന്നിച്ചു. ദൗര്‍ഭാഗ്യവശാല്‍ സെഞ്ച്വറിയിലേക്കെത്താനായില്ല. മുഹമ്മദ് അസ്ഹറുദ്ദീന്‍ 13 റണ്‍സെടുത്ത് പുറത്തായി. അഞ്ചാമനായെത്തിയ സല്‍മാന്‍ നിസാറിന്റെ കസറിയടിയാണ് പിന്നീട് കണ്ടത്. 49 പന്തില്‍ അഞ്ച് ഫോറും എട്ട് സിക്‌സും ഉള്‍പ്പെടെ 99 റണ്‍സോടെ സല്‍മാന്‍ പുറത്താവാതെ നിന്നു.

ഒരു റണ്‍സ് നേടി സെഞ്ച്വറിയിലേക്കെത്താനുള്ള ഭാഗ്യം സല്‍മാന് ലഭിച്ചില്ലെന്ന് തന്നെ പറയാം. വിഷ്ണു വിനോദ് ആറ് റണ്‍സാണ് നേടിയത്. അബ്ദുല്‍ ബാസിത് ഗോള്‍ഡന്‍ ഡെക്കായപ്പോള്‍ മരുത്തുങ്കല്‍ അജിനാസ് ഏഴ് റണ്‍സെടുത്ത് പുറത്താവാതെ നിന്നു. സഞ്ജുവിന്റെ വിക്കറ്റെടുത്ത ശാര്‍ദ്ദുല്‍ ഠാക്കൂറിനെ തിരഞ്ഞാക്രമിക്കാന്‍ കേരള താരങ്ങള്‍ മടി കാട്ടിയില്ല. നാല് ഓവറില്‍ 69 റണ്‍സാണ് ശാര്‍ദ്ദുല്‍ ഠാക്കൂര്‍ വഴങ്ങിയത്.

കേരളം മുന്നോട്ട്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളം മികച്ച രീതിയില്‍ മുന്നോട്ട് പോവുകയാണ്. നാല് മത്സരത്തില്‍ മൂന്ന് ജയമാണ് കേരളം നേടിയത്. ഒരു മത്സരം തോറ്റ കേരളം നിലവില്‍ ഗ്രൂപ്പ് ഇയില്‍ രണ്ടാം സ്ഥാനത്താണ്. 12 പോയിന്റാണ് നിലവില്‍ കേരളത്തിനുള്ളത്. ദക്ഷിണാഫ്രിക്കയില്‍ സഞ്ജു തകര്‍പ്പന്‍ പ്രകടനത്തോടെ മിന്നിച്ചതിന് പിന്നാലെയാണ് കേരളത്തിന്റെ നായകസ്ഥാനത്തിലേക്കെത്തി സഞ്ജു കസറുന്നത്. ഇത്തവണ ചരിത്ര കിരീടത്തിലേക്കെത്താന്‍ സഞ്ജുവിന് സാധിക്കുമോയെന്നത് കണ്ടറിയാം.

Story first published: Friday, November 29, 2024, 16:47 [IST]
Other articles published on Nov 29, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+