For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അന്ന് കേരള ടീമില്‍ നിന്ന് വിലക്കി, ഇന്ന് 99* റണ്‍സോടെ ഹീറോ; 2018ലെ വിവാദം ഓര്‍മയുണ്ടോ?

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളം മികച്ച പ്രകടനത്തോടെ മുന്നേറുകയാണ്. നാല് മത്സരത്തില്‍ മൂന്നിലും ജയിച്ച കേരളം മുന്നോട്ടുള്ള സീറ്റുറപ്പിച്ചിരിക്കുകയാണ്. സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലിറങ്ങുന്ന കേരളം തകര്‍പ്പന്‍ പ്രകടനമാണ് ടൂര്‍ണമെന്റില്‍ കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. സഞ്ജു ബാറ്റിങ്ങില്‍ സ്ഥിരതയോടെ കസറുന്നില്ലെങ്കിലും ടീമെന്ന നിലയില്‍ മികവ് കാട്ടാന്‍ കേരളത്തിന് സാധിക്കുന്നുണ്ടെന്നതാണ് എടുത്തു പറയേണ്ടത്.

ഏറ്റവും ഒടുവിലായി മുംബൈയെ കേരളം അട്ടിമറിച്ചു. ശ്രേയസ് അയ്യര്‍ നയിച്ച മുംബൈയെ 43 റണ്‍സിനാണ് കേരളം തോല്‍പ്പിച്ചത്. കേരളത്തെ സംബന്ധിച്ച് അഭിമാന നേട്ടമാണിതെന്ന് പറയം. ആദ്യം ബാറ്റ് ചെയ്ത കേരളം 5 വിക്കറ്റിന് 234 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ അടിച്ചെടുത്തതാണ് വിജയത്തില്‍ നിര്‍ണ്ണായകമായത്. ഇത്രയും വലിയ സ്‌കോറിലേക്ക് കേരളത്തെ എത്തിച്ചതില്‍ പ്രധാന പങ്കുവഹിച്ചത് സല്‍മാന്‍ നിസാറാണ്. 99 റണ്‍സോടെ താരം പുറത്താവാതെ നിന്നു.

സല്‍മാന്റെ ഗംഭീര പ്രകടനത്തെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. മുംബൈയെപ്പോലൊരു കരുത്തുറ്റ ടീമിനെതിരേയാണ് ഈ മികച്ച പ്രകടനമെന്നതാണ് എടുത്തു പറയേണ്ടത്. എന്നാല്‍ ഇന്ന് എല്ലാവരുടേയും കൈയടി നേടുന്ന സല്‍മാനെ നേരത്തെ കേരളം വിലക്കിയിട്ടുണ്ട്. ഈ സംഭവം അറിയാമോ?.

സല്‍മാനെ സസ്‌പെന്‍ഡ് ചെയ്തത് 2018ല്‍

കേരളത്തിന്റെ ശ്രീലങ്കന്‍ പര്യടനത്തിനിടെയാണ് നാടകീയമായ ചില സംഭവങ്ങളുണ്ടായത്. അന്ന് സച്ചിന്‍ ബേബിയായിരുന്നു കേരളത്തിന്റെ നായകന്‍. സച്ചിന്‍ ബേബിയെ നായകനായി അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ് കേരള ടീമിലെ 13 താരങ്ങള്‍ ചേര്‍ന്ന് കേരള ക്രിക്കറ്റ് അസോസിയേഷിന് കത്തെഴുതുകയും ചെയ്തു. കൂടാതെ സച്ചിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ തയ്യാറായുമില്ല. ഇതിന്റെ പേരില്‍ 13 കേരള താരങ്ങള്‍ക്കെതിരേ കെസിഎ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു.

അതില്‍ സല്‍മാന്‍ നിസാറും ഉള്‍പ്പെട്ടിരുന്നു. അഞ്ച് താരങ്ങളെ സസ്‌പെന്‍ഡ് ചെയ്ത കെസിഎ മൂന്ന് മത്സരങ്ങളുടെ പ്രതിഫലം പൂര്‍ണ്ണമായും പിഴ ഇനത്തിലും നല്‍കാന്‍ വിധിച്ചു. എന്തായാലും അന്ന് സച്ചിന്‍ ബേബിക്കെതിരേ തിരിഞ്ഞ് പണി മേടിച്ചവനാണ് സല്‍മാന്‍. എന്നാല്‍ ഇന്ന് സച്ചിന്‍ ബേബിക്കൊപ്പം കേരളത്തിനായി തകര്‍പ്പന്‍ പ്രകടനം നടത്തി സല്‍മാന്‍ നിസാര്‍ മിന്നിക്കുകയാണ്.

salman nizar

സഞ്ജുവിനും അന്ന് പണി കിട്ടി

അന്നത്തെ സംഭവത്തിന്റെ പേരില്‍ സഞ്ജു സാംസണും പണി കിട്ടിയിരുന്നു. സച്ചിന്റെ ക്യാപ്റ്റന്‍സിയോട് സഞ്ജുവിനും അന്ന് എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍ അതിന് ശേഷം കേരള ക്രിക്കറ്റും കടന്ന് ഐപിഎല്ലിലേക്കും ഇന്ത്യന്‍ ടീമിലേക്കും വളരാന്‍ സഞ്ജു സാംസണിന് സാധിച്ചു. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനായി വരെ വളര്‍ന്ന സഞ്ജു കേരള ക്രിക്കറ്റില്‍ നിന്ന് ഏറ്റവും വലിയ ഉയര്‍ച്ചയുണ്ടാക്കിയ താരമായി മാറി. ഇപ്പോള്‍ സഞ്ജുവിന് കീഴിലാണ് സച്ചിന്‍ ബേബി കളിക്കുന്നത്.

ഇരുവരും തമ്മില്‍ അടുത്ത സൗഹൃദവുമാണുള്ളത്. അന്നത്തെ പക്വതക്കുറവുകൊണ്ട് ഉണ്ടായ സംഭവമാണിത്. റൈഫി ഗോമസ്, സന്ദീപ് വാര്യര്‍, രോഹന്‍ പ്രേം, കെ എം ആസിഫ്, മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നിവരെല്ലാം അന്ന് സച്ചിന്‍ ബേബിക്കെതിരേ പരാതി നല്‍കി പണി മേടിച്ചവരാണ്. എന്നാല്‍ ഇവരെല്ലാമായി ഇപ്പോള്‍ സച്ചിന്‍ ബേബി നല്ല സൗഹൃദത്തിലാണുള്ളത്.

സല്‍മാന്‍ ഐപിഎല്ലില്‍ അവസരം അര്‍ഹിക്കുന്നു

അതിവേഗം റണ്‍സുയര്‍ത്താന്‍ കഴിവുള്ള സല്‍മാന്‍ ഐപിഎല്ലില്‍ കരാര്‍ ലഭിക്കാന്‍ അര്‍ഹതയുള്ള താരമാണ്. എന്നാല്‍ ഇതുവരെ താരത്തിന് അവസരം ലഭിച്ചിട്ടില്ല. 49 പന്തില്‍ നിന്ന് അഞ്ച് ഫോറും 8 സിക്‌സും ഉള്‍പ്പെടെയാണ് 99 റണ്‍സോടെ സല്‍മാന്‍ പുറത്താവാതെ നിന്നത്. ഒരു റണ്‍സിന് സെഞ്ച്വറി നേടാനായില്ലെങ്കിലും സല്‍മാന്റെ പ്രകടനം എന്നെന്നും ഓര്‍ത്തിരിക്കാന്‍ സാധിക്കുന്ന തരത്തില്‍ ഗംഭീരമായിരുന്നുവെന്ന് പറയാം.

Story first published: Saturday, November 30, 2024, 13:04 [IST]
Other articles published on Nov 30, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+