Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Syed Mushtaq Ali Trophy: അമ്പമ്പോ തിലക്, ഹാട്രിക് സെഞ്ച്വറി; പണികിട്ടിയത് സൂര്യക്ക്?

രാജ്‌കോട്ട്: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ റെക്കോഡ് പ്രകടനവുമായി തിലക് വര്‍മ. ഹൈദരാബാദ് നായകനായ തിലക് വര്‍മ മേഘാലയക്കെതിരേ റെക്കോഡ് സെഞ്ച്വറി പ്രകടനമാണ് നടത്തിയിരിക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിനായി 67 പന്തില്‍ 151 റണ്‍സാണ് തിലക് അടിച്ചെടുത്തത്. 14 ഫോറും 10 സിക്‌സും ഉള്‍പ്പെടെയാണ് തിലക് കസറിയത്. 225.37 സ്‌ട്രൈക്ക് റേറ്റിലാണ് ഇടം കൈയന്‍ താരത്തിന്റെ ഗംഭീര പ്രകടനം.

ടി20യില്‍ താരത്തിന്റെ തുടര്‍ച്ചയായ മൂന്നാം സെഞ്ച്വറിയാണിത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ അവസാന രണ്ട് മത്സരത്തിലും സെഞ്ച്വറിയോടെ മിന്നിക്കാന്‍ തിലകിനായിരുന്നു. ഇപ്പോള്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും സെഞ്ച്വറിയോടെ ടി20യില്‍ മൂന്ന് തുടര്‍ സെഞ്ച്വറികള്‍ നേടുന്ന ആദ്യ ഇന്ത്യക്കാരനായി മാറാന്‍ തിലകിന് സാധിച്ചിരിക്കുകയാണ്. മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാനിറങ്ങിയാണ് തിലക് റെക്കോഡ് പ്രകടനം നടത്തിയിരിക്കുന്നത്.

ഇന്ത്യക്കാരന്റെ ഉയര്‍ന്ന സ്‌കോര്‍

ഇന്ത്യക്കാരന്റെ ഉയര്‍ന്ന ടി20 സ്‌കോറെന്ന റെക്കോഡ് സ്വന്തം പേരിലാക്കാന്‍ തിലക് വര്‍മക്ക് സാധിച്ചിരിക്കുകയാണ്. ഇന്ത്യയുടെ മറ്റൊരു താരവും ടി20യില്‍ 150ന് മുകളില്‍ സ്‌കോര്‍ നേടിയിട്ടില്ല. എന്നാല്‍ തിലക് വര്‍മക്ക് ഈ നേട്ടത്തിലെത്താന്‍ സാധിച്ചിരിക്കുകയാണ്. യുവരാജ് സിങ്ങിന് ശേഷം ഇന്ത്യക്ക് മധ്യനിരയില്‍ മികച്ചൊരു ഇടം കൈയന്‍ താരത്തിന്റെ അഭാവമുണ്ടായിരുന്നു. ഈ വിടവ് നികത്താന്‍ താനുണ്ടെന്ന് തെളിയിക്കുകയാണ് തിലക്.

ബാറ്റ്‌സ്മാനെന്നതോടൊപ്പം പാര്‍ട്ട് ടൈം സ്പിന്നറെന്ന നിലയിലും ഉപയോഗിക്കാന്‍ സാധിക്കുന്ന താരമാണ് തിലക്. അതുകൊണ്ടുതന്നെ യുവരാജ് സിങ്ങിന്റെ ഉത്തമ പകരക്കാരനായി തിലക് മാറുമെന്ന് തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താനും പിടിച്ചുനിന്ന് കളിക്കാനും തിലകിന് കഴിവുണ്ട്. മുംബൈ ഇന്ത്യന്‍സ് ഇത്തവണ താരത്തെ നിലനിര്‍ത്തിയിട്ടുണ്ട്. അല്ലായിരുന്നെങ്കില്‍ റെക്കോഡ് തുക തിലകിന് ലഭിക്കുമായിരുന്നുവെന്നുറപ്പാണ്.

shreyas iyer

സൂര്യകുമാര്‍ യാദവ് വഴിമാറിക്കൊടുക്കുമോ?

സൂര്യകുമാര്‍ യാദവാണ് നിലവില്‍ ടി20യിലെ ഇന്ത്യയുടെ മൂന്നാം നമ്പര്‍ ബാറ്റ്‌സ്മാന്‍. മൂന്നാം നമ്പറില്‍ ഗംഭീര പ്രകടനം സൂര്യ നടത്തുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് തിലക് വര്‍മക്കായി സൂര്യകുമാര്‍ യാദവ് മൂന്നാം നമ്പറില്‍ വിട്ടുകൊടുത്തത്. തിലകിന്റെ ആവശ്യം സൂര്യ അംഗീകരിക്കുകയായിരുന്നു. ഈ അവസരം മുതലാക്കിയ തിലക് കഴിഞ്ഞ രണ്ട് ടി20യിലും ഇന്ത്യക്കായി മൂന്നാം നമ്പറില്‍ കളിക്കുകയും സെഞ്ച്വറി നേടിയെടുക്കുകയും ചെയ്തു.

ഇപ്പോഴിതാ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും മൂന്നാം നമ്പറിലിറങ്ങി റെക്കോഡ് സെഞ്ച്വറി തിലക് നേടിയിരിക്കുകയാണ്. ഇതോടെ മൂന്നാം നമ്പറില്‍ തിലക് ഇന്ത്യയുടെ സ്ഥിരം ബാറ്റ്‌സ്മാനായി മാറുമോയെന്നതാണ് കണ്ടറിയേണ്ടത്. നിലവില്‍ മുംബൈ ഇന്ത്യന്‍സും മധ്യനിരയിലേക്കാണ് സൂര്യകുമാര്‍ യാദവിനെ പരിഗണിക്കുന്നത്. എന്നാല്‍ തനിക്ക് ടോപ് ഓഡറാണാണ് ചേരുന്നതെന്ന് പ്രകടനംകൊണ്ട് തെളിയിക്കുകയാണ് തിലക് വര്‍മ.

ശ്രേയസിന് സെഞ്ച്വറി

മെഗാ ലേലം നാളെ നടക്കാനിരിക്കെ മുംബൈക്കായി ശ്രേയസ് അയ്യര്‍ വെടിക്കെട്ട് സെഞ്ച്വറി നേടി ഞെട്ടിച്ചിരിക്കുകയാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകനായിരുന്ന ശ്രേയസിനെ ടീം നിലനിര്‍ത്തിയിട്ടില്ല. മെഗാ ലേലത്തിലേക്കെത്തിയ ശ്രേയസിന്റെ പ്രതിഫലത്തില്‍ വലിയ വര്‍ധനവ് ഉണ്ടാക്കുന്ന പ്രകടനമാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നതെന്ന് പറയാം. 47 പന്തില്‍ സെഞ്ച്വറി നേടിയ ശ്രേയസ് 9 ഫോറും 7 സിക്‌സുമാണ് പറത്തിയത്.

212.77 സ്‌ട്രൈക്ക് റേറ്റിലാണ് ശ്രേയസ് തിളങ്ങിയത്. ഡല്‍ഹി ക്യാപിറ്റല്‍സ്, പഞ്ചാബ് കിങ്‌സ് ടീമുകള്‍ ലേലത്തില്‍ ശ്രേയസിനെ നോട്ടമിടാന്‍ സാധ്യതയുണ്ട്. എന്തായാലും ഈ വെടിക്കെട്ട് സെഞ്ച്വറി ശ്രേയസിന് ലേലത്തില്‍ ഗുണം ചെയ്യുമെന്നുറപ്പാണ്.

Story first published: Saturday, November 23, 2024, 12:37 [IST]
Other articles published on Nov 23, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+