Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: സിഡ്‌നിയിലും ഇന്ത്യ തന്നെ! പ്രവചിച്ച് ക്രിസ് ഗെയ്ല്‍- കാരണമറിയാം

സിഡ്‌നി: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ ഈ മാസം ഏഴു മുതല്‍ സിഡ്‌നിയില്‍ നടക്കാനിരിക്കുന്ന മൂന്നാം ക്രിക്കറ്റില്‍ ആരു വിജയിക്കുമെന്നു പ്രവചനം നടത്തിയിരിക്കുകയാണ് യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്ല്‍. അള്‍ട്ടിമേറ്റ് ക്രിക്കറ്റ് ചാലഞ്ചിന്റെ ഭാഗമായി ദുബായിലുള്ള ഗെയ്ല്‍ ഇന്ത്യക്കാണ് സിഡ്‌നിയില്‍ മുന്‍തൂക്കമെന്നു ചൂണ്ടിക്കാട്ടി. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിലെ അടുത്ത ടെസ്റ്റിലും ഇന്ത്യ കാര്യങ്ങള്‍ തങ്ങള്‍ക്കു അനുകൂലമാക്കി മാറ്റിയിരിക്കുകയാണ്. സിഡ്‌നിയിലെ പിച്ച് റണ്ണൊഴുകുന്നതായിരിക്കാനാണ് സാധ്യത. ഇന്ത്യന്‍ സ്പിന്നര്‍മാര്‍ ഇവിടെ മികച്ച പ്രകടനം പുറത്തെടക്കും. ഇന്ത്യക്കാണ് ഇവിടെ മുന്‍തൂക്കമെന്നാണ് ഇതു തെളിയിക്കുന്നതെന്നു ഗെയ്ല്‍ വ്യക്തമാക്കി.

1

ക്യാപ്റ്റന്‍ വിരാട് കോലിയടക്കമുള്ള ടീമിലെ ചില മുന്‍നിര താരങ്ങളുടെ അഭാവത്തിലും മെല്‍ബണിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്കു വിജയിക്കാനായത് ടീമിനെ സംബന്ധിച്ച് വലിയ പ്ലസ് പോയിന്റാണെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. വലിയ താരങ്ങളുടെ അഭാവത്തില്‍ മറ്റു താരങ്ങള്‍ ലഭിക്കുന്ന അവസരം പരമാവധി മുതലെടുക്കുന്നത് വളരെ നല്ല കാര്യമാണ്. മെല്‍ബണില്‍ ഇന്ത്യക്കു ഇതു വിജയം നേടിക്കൊടുക്കുകയും ചെയ്തു.

ടീമിന്റെ ഭാഗത്തു നിന്നു നോക്കിയാല്‍ അഭിമാനിക്കാവുന്ന നേട്ടമാണിത്. ഇന്ത്യയ്ക്കു എല്ലായ്‌പ്പോഴും ശക്തമായ ബെഞ്ച് സ്‌ട്രെങ്ത്താണുള്ളത്. അതുകൊണ്ടു തന്നെ പകരക്കാരായി ടീമിലെത്തുന്നവര്‍ മികച്ച പ്രകടനത്തിന് തയ്യാറായിത്തന്നെയാണ് ഇറങ്ങുക. എങ്കിലും കോലിയുടെ അഭാവം നികത്താന്‍ ആര്‍ക്കുമാവില്ലെന്നു നിങ്ങള്‍ക്കറിയാവുന്നതാണെന്നും ഗെയ്ല്‍ കൂട്ടിച്ചേര്‍ത്തു. ക്യാപ്റ്റനെന്ന നിലയില്‍ ഇന്ത്യക്കൊപ്പം രഹാനെ ഒരു ടെസ്റ്റില്‍പ്പോലും തോറ്റിട്ടില്ല. അതു നല്ല കാര്യമാണ്. മികവുറ്റ ബാറ്റ്‌സ്മാനും കളിക്കാരനും ശാന്തമായി ചിന്തിക്കുന്ന വ്യക്തി കൂടിയാണ് രഹാനെ. ഇന്ത്യന്‍ ടീമിനെം നയിക്കാന്‍ ഏറ്റവും മികച്ചയാള്‍ തന്നെയാണ് അദ്ദേഹം. ടീമിനെ രഹാനെ മുന്നില്‍ നിന്നു നയിച്ചുവെന്നതും അഭിനന്ദനീയമാണെന്നു ഗെയ്ല്‍ പറഞ്ഞു.

സിഡ്‌നിയില്‍ ടെസ്റ്റിലെ ശരാശരി ഫസ്റ്റ് ഇന്നിങ്‌സ് സ്‌കോര്‍ 317 റണ്‍സാണ്. ഇവിടെ ഒന്നാമിന്നിങ്‌സിലെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ ഇന്ത്യയുടെ പേരിലാണ്. 2003-04ലെ പര്യടനത്തിലാണ് ഇന്ത്യ റണ്‍മഴ പെയ്യിച്ചത്. ആദ്യ ഇന്നിങ്‌സില്‍ ഏഴു വിക്കറ്റിന് 705 റണ്‍സെന്ന കൂറ്റന്‍ സ്‌കോറെടുത്ത് ഇന്ത്യ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അന്നു പുറത്താവാതെ 241 റണ്‍സെടുത്തിരുന്നു. വിവിഎസ് ലക്ഷ്മണ്‍ 178 റണ്‍സും സ്‌കോര്‍ ചെയ്തു.

Story first published: Monday, January 4, 2021, 16:30 [IST]
Other articles published on Jan 4, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+