Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സൂര്യയുടെ 'ആയുസ്' ലോകകപ്പ് വരെ മാത്രം!! സഞ്ജു ക്യാപ്റ്റനാവുമോ? സാധ്യത ഇവര്‍ക്ക്

ഇന്ത്യയുടെ ടി20 ടീമിന്‍ നിന്നും വൈസ് ക്യാപ്റ്റനും യുവ ഓപ്പണറുമായ ശുഭ്മന്‍ ഗില്ലിന്റെ ചീട്ട് കീറിയിരിക്കുയാണ്. ഐസിസി ടി20 ലോകകപ്പ് തൊട്ടരികില്‍ നില്‍ക്കവെയാണ് സെലക്ഷന്‍ കമ്മിറ്റിയുടെ ഷോക്കിങ് നീക്കം. വൈസ് ക്യാപ്റ്റന്‍സി നഷ്ടമാവുക മാത്രമല്ല, ഗില്ലിനെ ടീമില്‍ നിന്നു പോലും പുറത്താക്കിയെന്നത് ഒട്ടും പ്രതീക്ഷിക്കാത്ത നീക്കം തന്നെയാണ്.

ഫെബ്രവുവരി- മാര്‍ച്ച് മാസങ്ങളിലായി നടക്കാനിരിക്കുന്ന ലോകകപ്പിനു പിന്നാലെ മറ്റൊരു വമ്പന്‍ തീരുമാനവും ബിസിസിഐയുടെ ഭാഗത്തു നിന്നും ഇന്ത്യന്‍ ആരാധകര്‍ക്കു പ്രതീക്ഷിക്കാം. നായകനും 360 ബാറ്ററുമായ സൂര്യകുമാര്‍ യാദവിനെയാണ് ടൂര്‍ണമെന്റിനു ശേഷം പുറത്താക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

മോശം ഫോം മാത്രമല്ല, പ്രായവും ടി20യില്‍ അദ്ദേഹത്തിന്റെ ടി20 കരിയറിനെ ക്ലൈമാക്‌സിലെത്തിച്ചിരിക്കുകയാണ്. ഈ വര്‍ഷം ഒരു ഫിഫ്റ്റി പോലുമില്ലാതെ വലയുകയാണ് സൂര്യ. മാത്രമല്ല, പ്രായം 36ലേക്കും കടക്കുകയാണ്.

SHREAYS IYER

2028ലെ ടി20 ലോകകപ്പിനായി സ്‌കൈക്കു ബാല്യമില്ല. അതുകൊണ്ടു തന്നെ അടുത്ത ലോകകപ്പിനു ശേഷം പുതിയൊരു നായകനു കീഴില്‍ ടീമിനെ വളര്‍ത്തിയെടുക്കാനാണ് പ്ലാന്‍. സൂര്യ തെറിച്ചാല്‍ അടുത്ത ടി20 ക്യാപ്റ്റനായി വരാനിടയുള്ളവര്‍ ആരൊക്കെയെന്നു നോക്കാം.

നറുക്ക് വീഴുകയാര്‍ക്ക്?

സൂര്യകുമാര്‍ യാദവിന്റെ പിന്‍ഗാമിയായി ശുഭ്മന്‍ ഗില്ലിനെയാണ് ഇന്ത്യയുടെ പുതിയ ടി20 ക്യാപ്റ്റായി ബിസിസിഐ കണ്ടു വച്ചിരുന്നത്. അദ്ദേഹത്തെ പുതിയ ഓള്‍ ഫോര്‍മാറ്റ് നായകകനാക്കാനുമുള്ള പ്ലാനിലുമായിരുന്നു അവര്‍. പക്ഷെ ടി20 ഫോര്‍മാറ്റ് ഗില്ലിനു വഴങ്ങില്ലെന്ന യാഥാര്‍ഥ്യം ഇപ്പോള്‍ അവര്‍ തിരിച്ചറിഞ്ഞിരിക്കുകയാണ്.

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നുപോലും അദ്ദേഹത്തെ ഒഴിവാക്കാനുള്ള കടുപ്പമേറിയ തീരുമാനത്തിലേക്കു നയിച്ചതും ഇതാണ്. ലോകകപ്പ് വരെ മാത്രമേ സൂര്യയെ നായകസ്ഥാനത്തു നിലനിര്‍ത്തിയേക്കുകയുള്ളൂ. ബാറ്റിങിലെ ദയനീയ ഫോം പരിഗണിക്കുമ്പോള്‍ ഇനി അദ്ദേഹത്തെ ടീമില്‍ പോലും കണ്ടേക്കുക്കയുമില്ല.

പുതിയ ടി20 നായകസ്ഥാനത്തേക്കു ഫേവറിറ്റായി പ്രതീക്ഷിക്കപ്പെടുന്നത് 31 കാരനായ ശ്രേയസ് അയ്യരാണ്. അടുത്തിടെയാണ് അദ്ദേഹത്തെ ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റനാക്കിയത്. ശ്രേയസിനെ ലീഡര്‍ഷിപ്പ് ഗ്രൂപ്പിന്റെ ഭാഗമാക്കാന്‍ ബിസിസിഐയ്ക്കു പ്ലാനുണ്ടെന്നു തന്നെയാണ് ഇതു തെളിയിക്കുന്നത്. സൂര്യയെ നീക്കിയാല്‍ അടുത്ത ടി20 കാപ്റ്റന്റെ റോളിലേക്കും മുന്‍തൂക്കം അദ്ദേഹത്തിനാവും.

ദേശീയ ടീമിനൊപ്പം അവസരം ലഭിച്ചില്ലെങ്കിലും ഐപിഎല്ലും ആഭ്യന്തര ക്രിക്കറ്റിലുമെല്ലാം തന്റെ ക്യാപ്റ്റന്‍സി പാടവം ശ്രേയസ് തെളിയിച്ചു കഴിഞ്ഞു. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ ഐപിഎല്‍ ചാംപ്യന്മാരാക്കിയ അദ്ദേഹം പഞ്ചാബ് കിങ്‌സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമുകളെ റണ്ണറപ്പാക്കുകയും ചെയ്തു. ഇന്ത്യന്‍ എ ടീമിനെയും നേരത്തേ വിവിധ പരമ്പരകളില്‍ നയിച്ച അനുഭവസമ്പത്തും ശ്രേയസിനുണ്ട്.

ഇന്ത്യന്‍ ടി20 ടീമിന്റെ നായകസ്ഥാനത്തേക്കു വന്നേക്കാവുന്ന രണ്ടാമത്തെയാള്‍ യുവ ഓള്‍റൗണ്ടര്‍ തിലക് വര്‍മയാണ്. ഈ ഫോര്‍മാറ്റില്‍ ദേശീയ ടീമിലെ സ്ഥിരം സാന്നിധ്യമാണ് അദ്ദേഹം. അടുത്തിടെ സൗത്താഫ്രിക്കന്‍ എ ടീമുമായുള്ള അനൗദ്യോഗിക ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ എ ടീമിനെ നയിച്ചത് തിലകായിരുന്നു.

SANJU SAMSON

അദ്ദേഹത്തെ പുതിയ ടി20 ക്യാപ്റ്റനായി കൊണ്ടുവരാനുള്ള സാധ്യത തള്ളാന്‍ കഴിയില്ല. കാരണം വലിയ ആരാധക പിന്തുണയുള്ള ഭാവി സൂപ്പര്‍ താരമാണ് തിലക്. പ്രതിസന്ധി ഘട്ടങ്ങളിലും ടീമിനെ ജയിപ്പിക്കാന്‍ തനിക്കാവുമെന്ന പാകിസ്താനെതിരായ കഴിഞ്ഞ ഏഷ്യാ കപ്പ് ഫൈനലില്‍ലെ മാച്ച് വിന്നിങ് ഇന്നിങ്‌സോടെ അദ്ദേഹം തെളിയിക്കുകയും ചെയ്തിരുന്നു.

മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണാണ് അടുത്ത ടി20 ക്യാപ്റ്റന്റെ റോളിലേക്കു പരിഗണിക്കപ്പെട്ടേക്കാവുന്ന മൂന്നാമത്തെയാള്‍. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം തന്റെ ക്യാപ്റ്റന്‍സി മിടുക്ക് പുറത്തെടുത്തയാളാണ് അദ്ദേഹം. 2022ല്‍ റോയല്‍സിനെ ഫൈനല്‍ വരെയെത്തിക്കാനായത് സഞ്ജുവിന്റെ കരിയറിലെ പൊന്‍തൂവലാണ്.

മാത്രമല്ല, ആഭ്യന്തര ക്രിക്കറ്റില്‍ കേരളാ ടീമനെ ദീര്‍ഘകാലമായി നയിക്കുന്നതിന്റെ അനുഭവസമ്പത്തും അദ്ദേഹത്തിനുണ്ട്. കൂടാതെ നിലവിലെ ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിനും ഏറെ ഇഷ്ടമുള്ള താരങ്ങളിലൊരാളാണ് സഞ്ജു. അതിനാല്‍ നായകന്റെ റോളിലേക്കു അദ്ദേഹത്തെ ഗംഭീര്‍ പിന്തുണച്ചേക്കുകയും ചെയ്യും.

Story first published: Sunday, December 21, 2025, 14:32 [IST]
Other articles published on Dec 21, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+