Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2026: ഇവര്‍ എങ്ങനെ ടീമില്‍? ഭാഗ്യം കൊണ്ട് മാത്രം ടിക്കറ്റ്!! ആരെല്ലാം

ഐസിസി ടി20 ലോകകപ്പ് നിലനിര്‍ത്താനൊരുങ്ങുന്ന ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡിനെ ബിസിസിഐ പ്രഖ്യാപിച്ചിരിക്കുകയാണ്. ഫെബ്രുവരി ഏഴു മുതല്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായിട്ടാണ് ടൂര്‍ണമെന്റ് നടക്കാനിരിക്കുന്നത്.

രോഹിത് ശര്‍മയ്ക്കു കീഴില്‍ സ്വന്തമാക്കിയ കിരീടം നിലനിര്‍ത്തുകയെന്ന വലിയ വെല്ലുവിളിയാണ് സൂര്യകുമാര്‍ യാദവിനും സംഘത്തിനുമുള്ളത്. ടി20യില്‍ നിലവിലെ പ്രകടനം പരിഗണിക്കുമ്പോള്‍ കിരീട ഫേവറിറ്റുകളില്‍ തീര്‍ച്ചയായും മുന്നില്‍ തന്നെയാണ് ഇന്ത്യ.

തുടര്‍ച്ചയായി എട്ടു ടി20 പരമ്പരകളില്‍ ജയിച്ച് മുന്നേറുകയാണ് സൂര്യയും സംഘവും. ഇന്ത്യയുടെ ലോകകപ്പ്് സ്‌ക്വാഡിലേക്കു വന്നാല്‍ ഭാഗ്യം കൊണ്ട മാത്രം ടീമില്‍ സ്ഥാനം ലഭിച്ച ചിലരെ കാണാന്‍ സാധിക്കും. ഇവര്‍ ആരൊക്കെയാണെന്നു നോക്കാം.

SURYAKUMAR YADAV

ഭാഗ്യശാലികള്‍ ആരെല്ലാം?

ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡിലെ ഏറ്റവും വലിയ ഭാഗ്യശാലി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് തന്നെയാണ്. നായകസ്ഥാനം ഇല്ലായിരുന്നെങ്കില്‍ വളരെ മുമ്പ് തന്നെ ടീമിനു പുറത്താവേണ്ടയാളാണ് അദ്ദേഹം. അത്ര മാത്രം പരിതാപകരമാണ് ടി20യില്‍ സൂര്യയുടെ ബാറ്റിങ് പ്രകടനം.

ഒരു സമയത്തു ടി20യില്‍ ഇന്ത്യയുടെ തുറുപ്പചീട്ടായിരുന്ന സൂര്യ ഇപ്പോള്‍ ടീമിനു വലിയ ബാധ്യതയായി മാറിയിരിക്കുകയാണ്. നായകസ്ഥാനം ഏറ്റെടുത്തതോടെയാണ് അദ്ദേഹത്തിന്റെ ഫോമില്‍ അസാധാരണ ഇടിവുണ്ടായത്.

ഈ വര്‍ഷം ഇതിനകം കളിച്ച ടി20കളെടുത്താല്‍ ഒരു ഫിഫ്റ്റി പോലും സൂര്യ നേടിയിട്ടില്ല. ബാറ്റിങ് ശരാശരി 20നു താഴെയും സട്രൈക്ക് റേറ്റ് 120ല്‍ കുറവുമാണ്. നേരത്തേ സൂര്യ കളിച്ചിരുന്ന പല ഫേവറിറ്റ് ഷോട്ടുകളും ഇപ്പോള്‍ പുറത്താവലിലാണ് കലാശിക്കുന്നത്.

ഇത്രയും ദയനീയ ഫോമിലായിട്ടും സൂര്യയില്‍ വിശ്വാസമര്‍പ്പിച്ചാണ് ലോകകപ്പില്‍ നായകസ്ഥാനത്തു ബിസിസിഐ നിലനിര്‍ത്തിയിരിക്കുന്നത്. ടൂര്‍ണമെന്റ് തൊട്ടരികെ എത്തിയതിനാല്‍ മറ്റൊരു ചോയ്‌സ് ഇല്ലായിരുന്നുവെന്നതാണ് യാഥാര്‍ഥ്യം. ലോകകപ്പിലെങ്കിലും സൂര്യ തന്റെ പഴയ ഫോം വീണ്ടെടുക്കുമെന്ന പ്രതീക്ഷയാണ് അവര്‍ക്കുള്ളത്.

വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഇഷാന്‍ കിഷനാണ് ഭാഗ്യം കൊണ്ട് ലോകകപ്പ് ടീമിലേക്കു വന്ന അടുത്തയാള്‍. ടീം പ്രഖ്യാപനത്തിനു മുമ്പ് ചിത്രത്തില്‍ പോലും ഇല്ലാതിരുന്നയാളാണ് അദ്ദേഹം. കാരണം രണ്ടു വര്‍ഷത്തോളമായി ദേശീയ ടീമിനു പുറത്താണ് ഇഷാന്‍.

യഥാര്‍ഥത്തില്‍ അദ്ദേഹം ടി20 ലോകകപ്പ് പ്ലാനുകളുടെ ഭാഗമായിരുന്നില്ല. മോശം ഫോം കാരണം ശുഭ്മന്‍ ഗില്ലിനെ ഒഴിവാക്കേണ്ടി വന്നപ്പോള്‍ മുന്‍നിരയില്‍ ഒരു വിക്കറ്റ് കീപ്പര്‍ ബാറ്ററെ ഇന്ത്യക്കു ആവശ്യമായിരുന്നു. ഫസ്റ്റ് ചോയ്‌സ് ഓപ്പണറായി മലയാളി കീപ്പര്‍ സഞ്ജു സാസണുള്ളതിനാല്‍ ബാക്കപ്പിനെയാണ് വേണ്ടിയിരുന്നത്. ഈ കാരണത്താലാണ് ജിതേഷ് ശര്‍മയെ തഴഞ്ഞ് പകരം ഇഷാനെയെടുക്കാന്‍ സെലക്ഷന്‍ കമ്മിറ്റി തീരുമാനിച്ചത്.

RINKU SINGH

ഗില്ലിനെ കൈവിട്ടില്ലായിരുന്നെങ്കില്‍ ഒരിക്കലും ഇന്ത്യന്‍ ടീമിലേക്കു വരേണ്ടയാളല്ല ഇഷാന്‍. അതുകൊണ്ടു തന്നെ ലോകകപ്പ് ടീമിലേക്കുള്ള ഈ ടിക്കറ്റ് അദ്ദേഹത്തെ സംബന്ധിച്ച് ശരിക്കും ലോട്ടറി തന്നെയാണ്. ഗില്ലിന്റെ അഭാവത്തോടൊപ്പം ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനം കൂടി വന്നതോടെ ഇഷാന്റെ സമയം തെളിയുകയായിരുന്നു. സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ രണ്ടു സെഞ്ച്വറികളടക്കം ജാര്‍ഖണ്ഡിനായി 500ന് മുകളില്‍ റണ്‍സാണ് ഇഷാന്‍ വാരിക്കൂട്ടിയത്.

ഭാഗ്യം കൊണ്ടു മാത്രം ഇന്ത്യന്‍ ടീമില്‍ സ്ഥാനം നേടിയ മൂന്നാമത്തെയാള്‍ ഫിനിഷര്‍ റിങ്കു സിങാണ്. ടീം കോമ്പിനേഷനിലെ മാറ്റം കാരണം ഇഷാന്‍ കിഷനെ കൂടാതെ ഗുണം ലഭിച്ച അടുത്തയാളാണ് അദ്ദേഹം. ശുഭ്മന്‍ ഗില്ലിന പകരം ഇഷാന്‍ ബാക്കപ്പായതോടെയാണ് ജിതേഷ് തെറിച്ചത്. സഞ്ജു സാംസണ്‍ നേരത്തേ ടീമിലുള്ളതിനാല്‍ മൂന്നു കീപ്പര്‍മാരെ ടീമിനു ആവശ്യമില്ല.

പകരം ജിതേഷ് കളിക്കുന്ന റോളില്‍ ഫിനിഷറെയായിരുന്നു ടീമിനു വേണ്ടിയിരുന്നത്. ഇതു റിങ്കുവിനു നറുക്കുവീഴാനും വഴിയൊരുക്കി. നേരത്തേ ടി20 ടീമില്‍ നിന്നും ഒഴിവാക്കപ്പെടും മുമ്പ് മോശം ഫോമിലൂടെയാണ് അദ്ദേഹം പോയിക്കൊണ്ടിരുന്നത്. ഹാര്‍ഡ് ലെങ്ത്ത് ബോളുകള്‍ക്കെതിരേയും സ്പിന്നിനെതിരേയുമെല്ലാം റിങ്കു ബുദ്ധിമുട്ടുകയും ചെയ്തിരുന്നു.

Story first published: Monday, December 22, 2025, 9:27 [IST]
Other articles published on Dec 22, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+