For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സൂര്യകുമാര്‍ ടെസ്റ്റ് ടീമിലേക്ക്, മുംബൈക്കായി കളിക്കും; ബംഗ്ലാദേശ് പരമ്പര ലക്ഷ്യം

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി ഗൗതം ഗംഭീര്‍ എത്തിയതിന് ശേഷം പല പരീക്ഷണങ്ങളും ടീമില്‍ തുടരുകയാണ്. അപ്രതീക്ഷിതമായ പല മാറ്റങ്ങളും ഗംഭീര്‍ ഇതിനോടകം ടീമില്‍ വരുത്തിയിട്ടുണ്ട്. ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യ നാണംകെട്ട് തോറ്റതോടെ ഗംഭീറിനെതിരേ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഇനി ഇന്ത്യക്ക് മുന്നിലുള്ളത് ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയാണ്. രണ്ട് മത്സരങ്ങളാണ് ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയിലുള്ളത്.

ടി20, ഏകദിന പരമ്പരക്ക് ശേഷം ഇനി ടെസ്റ്റ് പരമ്പരയില്‍ ഗംഭീര്‍ എന്ത് പരീക്ഷണമാണ് കരുതിയിരിക്കുന്നതെന്നത് കണ്ട് തന്നെ അറിയണം. ഇപ്പോഴിതാ സൂര്യകുമാര്‍ യാദവിന് ടെസ്റ്റ് ടീമിലേക്ക് മടങ്ങിവരവിന് കളമൊരുങ്ങുകയാണ്. ഇതിന് മുന്നോടിയായി മുംബൈക്കായി കളിക്കാന്‍ തയ്യാറെടുക്കുകയാണ് സൂര്യകുമാര്‍. ഗംഭീര്‍ പരിശീലകനായതോടെ ഇന്ത്യയുടെ ടി20 നായകസ്ഥാനത്തേക്ക് സൂര്യ എത്തിയിരുന്നു. മൂന്ന് മത്സര പരമ്പര തൂത്തുവാരുകയും ചെയ്തു.

എന്നാല്‍ ഏകദിന പരമ്പരയില്‍ സൂര്യക്ക് വിശ്രമം നല്‍കി. ഇനി ടെസ്റ്റ് പരമ്പര വരാനിരിക്കെ സൂര്യയെ ടീമിലേക്കെത്തിക്കുകയാണ് ഗംഭീറിന്റെ ലക്ഷ്യമെന്ന് കരുതാം. ഇതിനായുള്ള നീക്കമായി വേണം സൂര്യ മുംബൈക്കായി റെഡ് ബോള്‍ ക്രിക്കറ്റ് കളിക്കാന്‍ പോകുന്നതിനെ കരുതാന്‍. ബുച്ചി ബാബു ഇന്‍വിറ്റേഷനല്‍ ടൂര്‍ണമെന്റിലാണ് സൂര്യകുമാര്‍ യാദവ് മുംബൈക്കായി കളിക്കാന്‍ പോകുന്നത്. ആഗസ്റ്റ് 15ന് ആരംഭിക്കുന്ന പരമ്പരയില്‍ മുംബൈ ടീമിനെ നയിക്കുന്നത് സര്‍ഫറാസ് ഖാനാണ്.

അജിന്‍ക്യ രഹാനെ ലസ്റ്റര്‍ഷെയറിനായി കളിക്കുന്നതിനാലാണ് സര്‍ഫറാസ് ഖാന്‍ മുംബൈയെ നയിക്കുന്നത്. സൂര്യകുമാര്‍ ഇന്ത്യക്കായി ഒരു ടെസ്റ്റ് മാത്രമാണ് ഇതുവരെ കളിച്ചത്. ഓസ്‌ട്രേലിയക്കെതിരേ ഇറങ്ങിയ സൂര്യ എട്ട് റണ്‍സാണ് ആകെ നേടിയത്. സൂര്യകുമാര്‍ യാദവിനെ ടെസ്റ്റ് ടീമിലേക്ക് കൊണ്ടുവരുന്നത് സാഹസമാണെന്ന് പറയാം. ടി20യിലെ സൂപ്പര്‍ ഹീറോയാണെങ്കിലും ഏകദിനത്തിലും ടെസ്റ്റിലും സൂര്യ ഇന്ത്യയുടെ അഭിവാജ്യ ഘടകമാണെന്ന് പറയാനാവില്ല.

suryakumar yadav

എന്നാല്‍ ആക്രമണോത്സകതയുള്ള താരങ്ങള്‍ ടെസ്റ്റ് ടീമില്‍ വേണമെന്നാണ് ഗംഭീറിന്റെ നിലപാട്. ഇതിനായിട്ടാണ് സൂര്യകുമാര്‍ യാദവിനെ ടെസ്റ്റ് ടീമിലേക്ക് തിരികെ കൊണ്ടുവരാന്‍ ഗംഭീര്‍ നീക്കം നടത്തുന്നത്. മുംബൈക്കായി ആഭ്യന്തര ക്രിക്കറ്റ് സീസണും സൂര്യകുമാര്‍ യാദവ് കളിക്കുമെന്നാണ് വിവരം. ഇത് ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് വരാനുള്ള സൂര്യകുമാര്‍ യാദവിന്റെ തയ്യാറെടുപ്പാണെന്ന് പറയാം. എന്തായാലും സൂര്യകുമാര്‍ യാദവ് ടെസ്റ്റിലേക്ക് വന്നാല്‍ ഇന്ത്യയെ അത് എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം.

ഗംഭീര്‍ മുഖ്യ പരിശീലകനായ ശേഷം ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങുന്ന യുവ താരങ്ങള്‍ക്ക് ടെസ്റ്റ് ടീമിലേക്ക് വിളി ലഭിക്കുമെന്ന പ്രതീക്ഷ എല്ലാവര്‍ക്കും ഉണ്ടായിരുന്നു. എന്നാല്‍ ഇതിനുള്ള സാധ്യത കുറവാണെന്നാണ് നിലവിലെ നീക്കങ്ങളില്‍ നിന്ന് വ്യക്തം. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ അവസാന രണ്ട് സീസണിലും ഇന്ത്യ ഫൈനല്‍ കളിച്ചിരുന്നു.

എന്നാല്‍ രണ്ട് തവണയും ഫൈനലില്‍ തോറ്റു. ഇത്തവണയും ഇന്ത്യ ഫൈനല്‍ കളിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഇത്തവണ കപ്പിലേക്കെത്താന്‍ സാധിക്കാതെ പോയാല്‍ ഗംഭീറിനെയത് കാര്യമായി ബാധിക്കുമെന്ന് തന്നെ പറയാം. റിയാന്‍ പരാഗിനും ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ ഇടം ലഭിച്ചേക്കുമെന്നാണ് വിവരം. ഏകദിനത്തിലും ടി20യിലും പരാഗിന് ഗംഭീര്‍ അവസരം നല്‍കിയിരുന്നു. പരാഗിന്റെ ആഭ്യന്തര ക്രിക്കറ്റിലെ സമീപകാല പ്രകടനങ്ങളെല്ലാം മികച്ചതായിരുന്നു.

അതുകൊണ്ടുതന്നെ ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്കും പരാഗിന് വിളി ലഭിക്കാന്‍ സാധ്യത കൂടുതല്‍. രണ്ടാം വിക്കറ്റ് കീപ്പറായി കെ എല്‍ രാഹുലിനെയാവും ഗംഭീര്‍ ഉപയോഗിക്കുക. ദ്രുവ് ജുറേല്‍, ഇഷാന്‍ കിഷന്‍ എന്നിവര്‍ തഴയപ്പെടാനാണ് സാധ്യത. സഞ്ജു സാംസണെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയേക്കില്ല. ഹാര്‍ദിക് പാണ്ഡ്യ ടെസ്റ്റ് കളിക്കണമെന്നാണ് ഗംഭീര്‍ ആവശ്യപ്പെടുന്നത്.

വരുന്ന ആഭ്യന്തര സീസണില്‍ ഹാര്‍ദിക് കളിക്കണമെന്ന് ഗംഭീര്‍ നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ താരം ടെസ്റ്റിലേക്കില്ലെന്ന നിലപാടിലാണ്. എന്തായാലും വലിയ മാറ്റങ്ങള്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമിലും ഗംഭീര്‍ വരുത്തുമെന്ന് തന്നെ കരുതാം.

Story first published: Thursday, August 8, 2024, 11:33 [IST]
Other articles published on Aug 8, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+