Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നാലും അഞ്ചുമല്ല, ഏകദിനത്തില്‍ സൂര്യയുടെ പുതിയ റോള്‍ ഉറപ്പിച്ചു! ടി20 വെടിക്കെട്ട് ഉറപ്പ്

ടി20 ഫോര്‍മാറ്റില്‍ നിലവില്‍ ലോകത്തിലെ ഏറ്റവും അപകടകാരിയായ ബാറ്റര്‍ ആരെന്നു ചോദിച്ചാല്‍ അതിന്റെ ഉത്തരം സൂര്യകുമാര്‍ യാദവെന്നായിരിക്കും. ഗ്രൗണ്ടിന്റ എല്ലാ ഭാഗത്തേക്കും ഒരുപോലെ ഷോട്ടുകള്‍ പായിക്കാനുള്ള അസാധരണ പാടവം കൊണ്ട് അദ്ദേഹം ഇപ്പോള്‍ ഇന്ത്യയുടെ മിസ്റ്റര്‍ 360യായി മാറിയിരിക്കുകയാണ്. ടി20യില്‍ സൂര്യയുടെ പ്രഹരശേഷിയിലും കഴിവിലും ആര്‍ക്കും സംശയമില്ല.

പക്ഷെ ഏകദിനത്തിലേക്കു വന്നപ്പോള്‍ ഈ പ്രകടനം ആവര്‍ത്തിക്കാനാവാതെ സ്‌കൈ വിയര്‍ക്കുകയാണ്. മൂന്നാം നമ്പര്‍ മുതല്‍ ആറാം നമ്പര്‍ വരെ സൂര്യക്കു ഇന്ത്യ നല്‍കിയെങ്കിലും എവിടെയും അദ്ദേഹം ബാറ്റിങില്‍ ക്ലിക്കായില്ല. ഇപ്പോഴിതാ സൂര്യക്കു ഏകദിനത്തില്‍ സ്ഥിരമായി ഒരു ബാറ്റിങ് പൊസിഷന്‍ ടീം മാനേജ്‌മെന്റ് കണ്ടെത്തിയിരിക്കുകയാണ്. ആറാം നമ്പറാണ് അദ്ദേഹത്തിനു സ്ഥിരമായി നല്‍കാന്‍ ഇന്ത്യ ആലോചിക്കുന്നത്.

SURYAKUMAR YADAV

സൂര്യയുടെ ബാറ്റിങ് ശൈലിക്ക് ഏറ്റവുമധികം യോജിച്ച പൊസിഷന്‍ ഇതു തന്നെയാണെന്നു വ്യക്തമായതോടെയാണ് ടീം മാനേജ്‌മെന്റിന്റെ ഈ നീക്കം. നേരത്തേ നാലാം നമ്പറായിരുന്നു ഏകദിനത്തില്‍ സൂര്യക്കു ഇന്ത്യ കണ്ടുവച്ചിരുന്നത്. ഈ റോളിലെ സ്‌പെഷ്യലിസ്റ്റായിരുന്ന ശ്രേയസ് അയ്യര്‍ പരിക്കേറ്റ് ദീര്‍ഘകാലമായി പുറത്തായതിനാല്‍ ഈ റോളില്‍ സൂര്യയെ പരീക്ഷിക്കാന്‍ ഇന്ത്യ തീരുമാനിക്കുകയായിരുന്നു.

ശ്രേയസില്ലെങ്കില്‍ വരാനിരിക്കുന്ന ലോകകപ്പില്‍ ഈ റോള്‍ അദ്ദേഹത്തിനു നല്‍കാമെന്നും ടീം മാനേജ്‌മെന്റ് കണക്കുകൂട്ടി. പക്ഷെ ഇപ്പോള്‍ അതു നടക്കില്ലെന്നു ബോധ്യമായതോടെയാണ് ടീം മാനേജ്‌മെന്റ് പ്ലാനില്‍ മാറ്റം വരുത്തിയത്. നാലിനേക്കാള്‍ സൂര്യയുടെ ബാറ്റിങ് ശൈലിക്കു യോജിക്കുന്നത് ആറാണെന്നു ടീം മാനേജ്മന്റിനു ബോധ്യമായിരിക്കുകയാണ്.

ആറാം നമ്പറില്‍ ഇറങ്ങുമ്പോള്‍ അധികം ഓവറുകള്‍ സൂര്യക്കു ബാറ്റ് ചെയ്യേണ്ടി വരില്ല. പരമാവധി 15-20 ഓവറുകളായിരിക്കും അദ്ദേഹത്തിനു ലഭിക്കുക. അങ്ങനെ വന്നാല്‍ തന്റെ സ്വതസിദ്ധമായ ടി20 ശൈലിയില്‍ ആക്രമണോത്സുക ബാറ്റിങ് പുറത്തെടുക്കാനും അതിവേഗം റണ്‍സ് വാരിക്കൂട്ടാനും സൂര്യക്കു സാധിക്കുകയും ചെയ്യും. ഇതിനകം നാലു കളികളിലാണ് ആറാമനായി അദ്ദേഹം കളിച്ചിരിക്കുന്നത്. ഇവയില്‍ ശരാശരി 18.25ഉം സ്‌ട്രൈക്ക് റേറ്റ് 107.35ഉം ആണ്.

വെസ്റ്റ് ഇന്‍ഡീസുമായുള്ള ആദ്യ ഏകദിനത്തില്‍ നാലാമനായാണ് സൂര്യ ബാറ്റ് ചെയ്തത്. 19 റണ്‍സ് മാത്രമെടുത്ത് പുറത്താവുകയും ചെയ്തു. രണ്ടാം ഏകദിനത്തില്‍ അദ്ദേഹത്തെ ഇന്ത്യ ആറാം നമ്പറിലേക്കു മാറ്റുകയായിരുന്നു. ഈ പൊസിഷനില്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെ അറ്റാക്കിങ് ഷോട്ടുകള്‍ പായിച്ച സൂര്യ 24 റണ്‍സ് നേടുകയും ചെയ്തു.

SURYAKUMAR YADAV

കോച്ച് രാഹുല്‍ ദ്രാവിഡ്, നായകന്‍ രോഹിത് ശര്‍മ എന്നിവരുമായി ഇപ്പോള്‍ വിന്‍ഡീസിലുള്ള സെലക്ഷന്‍ കമ്മിറ്റി മേധാവി അജിത് അഗാര്‍ക്കര്‍ ദൈര്‍ഘ്യമേറിയ ചര്‍ച്ചകള്‍ നടത്തിയിരുന്നു. അതിനു ശേഷമാണ് സൂര്യയുടെ സേവനം ഡെത്ത് ഓവറുകളിലാണ് കൂടുതല്‍ ഗുണം ചെയ്യുകയെന്നും അതിനാല്‍ ആറാം നമ്പര്‍ നല്‍കാമെന്നുമുള്ള തീരുമാനത്തിലേക്കു എത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നിലവില്‍ ലോക ക്രിക്കറ്റില്‍ പേസര്‍മാര്‍ക്കും സ്പിന്നര്‍മാര്‍ക്കുമെതിരേ സൂര്യയെപ്പോലെ ഗ്രൗണ്ടിന്റെ എല്ലാ വശത്തേക്കും അനായാസം ഷോട്ടുകള്‍ പായിക്കാന്‍ ശേഷിയുള്ളവര്‍ വളരെ കുറച്ചു പേര്‍ മാത്രമേയുള്ളൂവെന്നു ടീം മാനേജ്‌മെന്റ് വിശ്വസിക്കുന്നു. ഈ കാരണത്താലാണ് ഏകദിനത്തില്‍ അദ്ദേഹത്തെ തഴയുന്നത് മണ്ടത്തരമാവുമെന്നും ബാറ്റിങ് ശൈലിക്കു അനുയോജ്യമായ റോള്‍ നല്‍കുകയാണ് പ്രധാനമെന്നും അവര്‍ തീരുമാനിച്ചത്.

ഇനി നടക്കാനിരിക്കുന്ന ഏകദിനങ്ങളിലെല്ലാം സൂര്യയെ ആറാം നമ്പറിലായിരിക്കും കണ്ടേക്കുകയെന്നാണ് സൂചന. ഈ റോളില്‍ കസറിയാല്‍ ലോകകപ്പില്‍ ടീമിന്റെ സ്‌പെഷ്യലിസ്റ്റ് ഫിനിഷര്‍ ആരാവുമെന്ന ഇന്ത്യയുടെ ചോദ്യത്തിനു ഉത്തരം ലഭിക്കുകയും ചെയ്യും.

അതേസമയം, ഇന്ത്യയുടെ മുന്‍ താരവും വെറ്ററന്‍ വിക്കറ്റ് കീപ്പറുമായ ദിനേശ് കാര്‍ത്തിക് കുറച്ചു മാസങ്ങള്‍ക്കു മുമ്പ് പറഞ്ഞ നിര്‍ദേശമാണ് ഇപ്പോള്‍ ടീം മാനേജ്‌മെന്റ് നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. സൂര്യക്കു ഏകദിനത്തില്‍ ആറാം നമ്പറാണ് ബെസ്റ്റെന്നും അതു നല്‍കണമെന്നും ഡിക്കെ നേരത്തേ അഭിപ്രായപ്പെട്ടിരുന്നു.

Story first published: Tuesday, August 1, 2023, 14:09 [IST]
Other articles published on Aug 1, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+