Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എന്റെ ടീമില്‍ ഗില്‍ വേണ്ട!! സഞ്ജു മതി, സൂര്യ അന്ന് തറപ്പിച്ച് പറഞ്ഞു; ഞെട്ടിക്കുന്ന വിവരങ്ങള്‍

ഇന്ത്യന്‍ ടി20 ടീമിന്റെ വൈസ് ക്യാപ്റ്റന്‍ റോളില്‍ വരെയെത്തിയ ശേഷം യുവ ഓപ്പണര്‍ ശുഭ്മന്‍ ഗില്‍ ഇപ്പോള്‍ പുറത്താക്കപ്പെട്ടതില്‍ ഏറ്റവും സന്തോഷിക്കുന്നയാള്‍ നായകന്‍ സൂര്യകുമാര്‍ യാദവായിരിക്കും. കാരണം തന്റെ ടീമില്‍ ഗില്‍ വേണ്ടെന്നു ഏറ്റവുമധികം ആഗ്രഹിച്ചയാള്‍ സൂര്യ തന്നെയാണെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ഒരു വര്‍ഷത്തെ ഇന്ത്യയുടെ ടി20 ടീമിന്റെ ഭാഗമല്ലാതിരുന്ന ഗില്‍ ഏഷ്യാ കപ്പിലൂടെയാണ് തിരിച്ചുവിളിക്കപ്പെടുന്നത്. വൈസ് ക്യാപ്റ്റന്‍സിയും അദ്ദേഹത്തിനു ലഭിക്കുകയും ചെയ്തു. അതിനുശേഷം തുടര്‍ച്ചയായി 15 ടി20കളിലാണ് അദ്ദേഹം ഓപ്പണറായി കളിച്ചത്. പക്ഷെ ഒരു ഫിഫ്റ്റി പോലുമില്ലാതെ ദയനീയ പരാജയമായി മാറി. ടി20 ലോകകപ്പില്‍ ഗില്ലിന്റെ സ്ഥാനം തെറിച്ചതും ഇതോടെയാണ്.

SURYA GILL

സൂര്യ അന്നു നോ പറഞ്ഞു

യുഎഇ വേദിയായ കഴിഞ്ഞ ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം സെലക്ഷന്‍ യോഗത്തില്‍ ശുഭ്മന്‍ ഗില്ലിനെ എടുക്കരുതെന്നു നായകന്‍ സൂര്യകുമാര്‍ ശക്തമായി വാദിച്ചുവെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ മാധ്യപ്രവര്‍ത്തകനായ സാഹില്‍ മല്‍ഹോത്ര അവകാശപ്പെടുന്നത്. പക്ഷെ സൂര്യയുടെ എതിര്‍പ്പ് വകവയ്ക്കാതെയാണ് ഗില്ലിനെ അന്നു ടീമിലെടുത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ടീം പ്രഖ്യാപനത്തിനു ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ ഗില്ലിനെ ഉള്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കുള്ള സൂര്യയുടെ മറുപടിയില്‍ നിന്നു തന്നെ ഇക്കാര്യം വളരെ വ്യക്തമാണെന്നും മല്‍ഹോത്ര പറയുന്നു.

സൂര്യയുടെ വാക്കുകളില്‍ ഒരു കണക്ഷന്‍ ഇല്ലാത്തതു പോലെ അന്നു കാണപ്പെട്ടിരുന്നു. ഇതു അന്നു ഞാന്‍ മനസ്സിലാക്കിയ കാര്യമാണ്. ശുഭ്മന്‍ ഏഷ്യാ കപ്പ് സ്‌ക്വാഡിലേക്കു വരുന്നതിനോടു സൂര്യക്കു താല്‍പ്പര്യമില്ലായിരുന്നു. ഇതു ഇപ്പോള്‍ രഹസ്യവുമല്ല.

വാര്‍ത്താസമ്മേളനത്തില്‍ ശുഭ്മനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു അദ്ദേഹത്തിന്റെ ശരീരഭാഷയില്‍ നിന്നും നിങ്ങള്‍ക്കു ഇതു വായിച്ചെടുക്കാം. സൂര്യ അത്ര കംഫാര്‍ട്ടായല്ല കാണപ്പെട്ടത്. സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനത്തില്‍ യോജിപ്പില്ലാത്തതു പോലെയായിരുന്നു അദ്ദേഹത്തിന്റെ സംസാരമെന്നും മല്‍ഹോത്ര ഒരു ചര്‍ച്ചയില്‍ പങ്കെടുക്കവെ വിശദാക്കി.

ടി20 ടീമില്‍ ഗില്ലിനെ ഒട്ടും ആവശ്യമില്ലെന്ന അഭിപ്രായമാണ് സൂര്യക്കുണ്ടായിരുന്നത്. പക്ഷെ മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറുടെ നിര്‍ബന്ധത്തിനു വഴങ്ങി അദ്ദേഹം സമ്മതം മൂളുകയായിരുന്നു. സഞ്ജു സാംസണ്‍ തന്നെ ഓപ്പണറായി തുടരണമെന്നതായിരുന്നു സൂര്യയുടെ ആഗ്രഹം.

ഏഷ്യാ കപ്പിനു മുമ്പുള്ള വാര്‍ത്താസമ്മേളനത്തിലും സൗത്താഫ്രിക്കയ്‌ക്കെതിരായ അഞ്ചാം ടി20ക്കു ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ സൂര്യയുടെ മറുപടി കേട്ടാല്‍ ഇക്കാര്യം ബോധ്യമാവുമെന്നും മല്‍ഹോത്ര അഭിപ്രായപ്പെട്ടു.

SANJU SURYA

സഞ്ജുവിനോടു പ്രിയം

ഇന്ത്യന്‍ ടി20 ടീമിന്റെ ഓപ്പണിങ് റോളിലേക്കു സൂര്യകുമാര്‍ യാദവിന്റെ ഫേവറിറ്റ് എല്ലായ്‌പ്പോഴും സഞ്ജു സാംസണ്‍ തന്നെയാണെന്നാണ് ഇതേ ചര്‍ച്ചയില്‍ പങ്കെടുത്ത ടൈംസ് ഓഫ് ഇന്ത്യയുടെ മറ്റൊരു ജേര്‍ണലിസ്റ്റായ നിതിന്‍ നായിക്ക് പറയുന്നത്. ശുഭ്മന്‍ ഗില്ലിന്റെ വരവ് ടീം ബാലന്‍സിനെ ബാധിച്ചുവെന്നും സഞ്ജുവിനെ തങ്ങള്‍ പിന്തുണയ്ക്കുമെന്നെല്ലാം ഏഷ്യാ കപ്പിന്റെ സമയത്തു സൂര്യ ആവര്‍ത്തിച്ചു പറഞ്ഞിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഏഷ്യാ കപ്പിലെ ആദ്യത്തെ വാര്‍ത്താസമ്മേളനത്തില്‍ സഞ്ജു സാംസിനെക്കുറിച്ച് സൂര്യ പറഞ്ഞിരുന്നു. ആശങ്കകളൊന്നും വേണ്ട, ഞങ്ങള്‍ സഞ്ജുവിനെ നന്നായി നോക്കിക്കൊള്ളാമെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. തന്റെ പ്ലാനുകളില്‍ എല്ലായ്‌പ്പോഴും സഞ്ജു ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂര്യയുടെ ഈ വാക്കുകള്‍ കാണിച്ചുതരുന്നത്.

ശുഭ്മന്‍ ഗില്ലിന്റെ വരവ് ടീം ബാലന്‍സിനെ ബാധിച്ചതില്‍ അദ്ദേഹം അല്‍പ്പം അസ്വസ്ഥനായിരുന്നു. ഇപ്പോള്‍ ടീം ലൈനപ്പില്‍ മാറ്റം വന്നതോടെ ന്യൂസിലാന്‍ഡുമായുള്ള അടുത്ത പരമ്പരയില്‍ സൂര്യക്കു തന്റെ തന്ത്രങ്ങളെ വീണ്ടും പുതുക്കിപ്പണിയാം.

ഇപ്പോഴത്തെ ടീമില്‍ അദ്ദേഹത്തിനു കൂടുതല്‍ വ്യക്തതയും ആശ്വാസവുമുള്ളതു പോലെയാണ് അവസാനത്തെ വാര്‍ത്താസമ്മേശനത്തില്‍ നിന്നും മനസ്സിലാവുന്നതെന്നും നിതിന്‍ നായിക്ക് വിശദമാക്കി.

Story first published: Saturday, December 27, 2025, 14:42 [IST]
Other articles published on Dec 27, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+