Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലി 'പേപ്പര്‍ ക്യാപ്റ്റന്‍'! രോഹിത്തിനെ ഹീറോയാക്കി ട്രോള്‍, ലൈക്കടിച്ച് സൂര്യകുമാര്‍

ടീം ഇന്ത്യയില്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ഓപ്പണറും നിശ്ചിത ഓവര്‍ ടീം വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മയും തമ്മില്‍ അത്ര നല്ല രസത്തില്‍ അല്ലെന്നു അടിവരയിടുന്ന ഒരു സംഭവം കൂടി. ഐപിഎല്ലിന്റെ 13ാം സീസണില്‍ രോഹിത്തിനു കീഴില്‍ മുംബൈ ഇന്ത്യന്‍സ് കിരീടം നേടിയപ്പോള്‍ ശ്രദ്ധേയമായ പ്രകടനം നടത്തിയ സൂര്യകുമാര്‍ യാദവിന്റെ സമൂഹമാധ്യമത്തിലെ ഒരു പ്രവര്‍ത്തിയാണ് തര്‍ക്കം ശരിവയ്ക്കുന്നത്.

1

കോലിയെ കളിയാക്കിക്കൊണ്ടും അതോടൊപ്പം രോഹിത്തിന് ഹീറോ പരിവേഷം നല്‍കിക്കൊണ്ടുമുള്ള ഒരു ട്രോളിന് സൂര്യകുമാര്‍ ലൈക്ക് നല്‍കിയതാണ് സംഭവം. എന്നാല്‍ ഇതു പുലിവാല്‍ ആവുമെന്നു തിരിച്ചറിഞ്ഞ യാദവ് വൈകാതെ ലൈക്ക് പിന്‍വലിച്ചെങ്കിലും അപ്പോഴേക്കും ഇത് വൈറലായിക്കഴിഞ്ഞിരുന്നു.

വരാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ നേരത്തേ പ്രഖ്യാപിച്ചപ്പോള്‍ രോഹിത്തിനെ മൂന്നു ഫോര്‍മാറ്റുകളില്‍ നിന്നും ഒഴിവാക്കിയിരുന്നു. രോഹിത് പൂര്‍ണ ഫിറ്റല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. എന്നാല്‍ ഇതിനു പിന്നാലെ പരിശീലനത്തിന് ഇറങ്ങിയ ഹിറ്റ്മാന്‍ വൈകാതെ ഐപിഎല്ലില്‍ മുംബൈയുടെ പ്ലെയിങ് ഇലവനില്‍ മടങ്ങിയെത്തുകയും ചെയ്തിരുന്നു. ഇതോടെ ബിസിസിഐയ്ക്കും സെലക്ഷന്‍ കമ്മിറ്റിക്കുമെതിരേ വിമര്‍ശനങ്ങളുയരുകയും ചെയ്തിരുന്നു. ദിവസങ്ങള്‍ക്കു മുമ്പ് ഓസീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ സംഘത്തെ സെലക്ഷന്‍ കമ്മിറ്റി പുതുക്കി പ്രഖ്യാപിച്ചിരുന്നു. പുതുക്കിയ ടെസ്റ്റ് ടീമിലേക്കു രോഹിത്തിനെ തിരികെ വിളിക്കുകയും ചെയ്തിരുന്നു.

2

കോലിയെയും സെലക്ഷന്‍ കമ്മിറ്റിയെയും ഹേറ്റേഴ്‌സിനെയുമെല്ലാം ലക്ഷ്യമിട്ടുള്ള ട്വീറ്റിനാണ് സൂര്യകുമാര്‍ ലൈക്ക് നല്‍കിയത്. വിജയ്‌യുടെ ഇറങ്ങാനിരിക്കുന്ന മാസ്റ്റര്‍ എന്ന തമിഴ് സിനിമയുടെ ടീസറില്‍ നിന്നുള്ള രംഗമാണ് ട്രോളന്‍മാര്‍ ഉപയോഗിച്ചത്. വിജയ്ക്ക് ഹിറ്റ്മാനെന്നു പേരു നല്‍കിയപ്പോള്‍ മറുവശത്തുള്ള വില്ലന്‍മാരുടെ ഗ്യാങിന് ബിസിസിഐ സെലക്ടര്‍മാര്‍, പേപ്പര്‍ ക്യാപ്റ്റന്‍, ഹേറ്റേഴ്‌സ് എന്നിങ്ങനെ പേരും നല്‍കിയിട്ടുണ്ട്.

3

ഐപിഎല്ലില്‍ തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവച്ച സൂര്യകുമാറിനെ ഓസീസ് പര്യടനത്തിനുള്ള സംഘത്തില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന് സൂചനകള്‍ വന്നിരുന്നെങ്കിലും ടീം പ്രഖ്യാപിച്ചപ്പോള്‍ താരത്തിന്റെ പേര് ഇല്ലായിരുന്നു. ഇതേ തുടര്‍ന്ന് സെലക്ഷന്‍ കമ്മിറ്റിക്കെതിരേ ഹര്‍ഭജന്‍ സിങുള്‍പ്പെടെ പലരും വിമര്‍ശിക്കുകയും ചെയ്തിരുന്നു. കോലിയും സൂര്യകുമാറും തമ്മില്‍ ഐപിഎല്ലിലെ ഒരു കളിക്കിടെ ഉരസിയിരുന്നു. മുംബൈയും ആര്‍സിബിയും തമ്മിലുള്ള കളിക്കിടെ യാദവിന്റെ ബാറ്റിങില്‍ അസ്വസ്ഥനായ കോലി തുറിച്ചു നോക്കുകയും ഏറ്റുമുട്ടാന്‍ തയ്യാറെടുത്ത് അരികിലേക്കു വരികയുമായിരുന്നു.

Story first published: Monday, November 16, 2020, 18:04 [IST]
Other articles published on Nov 16, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+