For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സൂര്യ എന്തിന് ടെസ്റ്റ് ടീമില്‍? വൈറ്റ് ബോള്‍ തന്നെ ബെസ്റ്റ്, എന്തുകൊണ്ടെന്നറിയാം

ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കു മടങ്ങിയെത്താന്‍ താന്‍ ആഗ്രഹിക്കുന്നതായി തുറന്നു പറഞ്ഞിരിക്കുകയാണ് ടി20 ക്യാപ്റ്റനും ഈ ഫോര്‍മാറ്റിലെ സ്‌പെഷ്യലിസ്റ്റുമായ സൂര്യകുമാര്‍ യാദവ്. കരിയറില്‍ ഇതുവരെ ഒരേയൊരു ടെസ്റ്റില്‍ മാത്രമേ അദ്ദേഹം കളിച്ചിട്ടുള്ളൂ. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയക്കെതിരേ നാട്ടില്‍ നടന്ന ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലെ ഒരു ടെസ്റ്റിലാണ് സ്‌ക്കൈയ്ക്കു അവസരം കിട്ടിയത്. പിന്നീട് ടെസ്റ്റ് ടീമില്‍ സ്ഥാനം നഷ്ടമായ സൂര്യയെ തിരികെ വിളിക്കുകയും ചെയ്തിട്ടില്ല.

എന്നാല്‍ തന്റെ ടെസ്റ്റ് മോഹം അവസാനിച്ചിട്ടില്ലെന്നും ടീമിലേക്കു തിരിച്ചുവരാന്‍ തന്നെയാണ് ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കിയിരിക്കുകയാണ്. ഇന്ത്യയുടെ മിസ്റ്റര്‍ 360യെന്നു വിശേഷിപ്പിക്കപ്പെടുന്ന സൂര്യ ഇതിനകം ഏറ്റവും മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ളത് ടി20യില്‍ മാത്രമാണ്. ഏകദിനത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ലോകകപ്പിലുള്‍പ്പെടെ അദ്ദേഹം ഉള്‍പ്പെട്ടിരുന്നെങ്കിലും ബാറ്റിങില്‍ തികഞ്ഞ പരാജയമായി തീര്‍ന്നു.

SURYAKUMAR YADAV

ഏകദിനത്തില്‍ 35 ഇന്നിങ്‌സുകളിലാണ് സ്‌കൈ ബാറ്റ് ചെയ്തിട്ടുള്ളത്. ഇവയില്‍ നിന്നും നാലു ഫിഫ്റ്റികളടക്കം നേടിയത് 773 റണ്‍സ് മാത്രമാണ്. ടെസ്റ്റിലേക്കുള്ള മടങ്ങിവരവിനെക്കുറിച്ച് ചിന്തിക്കുന്നതിനു പകരം വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ പൂര്‍ണമായും ശ്രദ്ധ നല്‍കുന്നതായിരിക്കും സൂര്യക്കു ബെസ്റ്റ്. ഇതു എന്തുകൊണ്ടാണെന്നറിയാം.

അന്താരാഷ്ട്ര ക്രിക്കറ്റിലെ ഇതുവരെയുള്ളള പ്രകടനം വിലയിരുത്തുമ്പോള്‍ സൂര്യക്കു ഏറ്റവും അനുയോജ്യമായ ഫോര്‍മാറ്റ് ടി20യാണെന്നു നിസംശയം പറയാന്‍ കഴിയും. ഏകദിനത്തില്‍ പോലും തന്റെ പ്രതിഭ പുറത്തെടുക്കാന്‍ സാധിക്കാതെ അദ്ദേഹം പാടുപെടുകയാണ്. ഏകദിനത്തില്‍ പോലും ടീമില്‍ സ്ഥാനമുറപ്പില്ലാത്ത സൂര്യ പിന്നെയെങ്ങനെ ടെസ്റ്റില്‍ കളിക്കുമെന്നതാണ് കൗതുകകരമായ ചോദ്യം.

ടി20യില്‍ ലോകത്തിലെ തന്നെ നമ്പര്‍ വണ്‍ ബാറ്ററായ സൂര്യ ഇനി ഏകദിനത്തില്‍ കൂടി തന്റെ മികവ് കൊണ്ടുവരുന്നതിലാണ് ശ്രദ്ധ നല്‍കേണ്ടത്. പകരം ടെസ്റ്റ് ക്രിക്കറ്റിനു കൂടുതല്‍ പ്രധാന്യം നല്‍കിയാല്‍ അതു വൈറ്റ് ബോള്‍ കരിയറിനെ ദോഷകരമായി ബാധിച്ചേക്കും. ടി20യിലെ അഗ്രസീവ് ബാറ്റിങ് എന്തുകൊണ്ട് ഏകദിനത്തില്‍ പുറത്തെടുക്കാന്‍ സാധിക്കുന്നില്ലെന്നു സൂര്യ തിരിച്ചറിയേണ്ടതുണ്ട്. ഏകദിനത്തില്‍ കൂടി ക്ലിക്കാവണമെങ്കില്‍ ബാറ്റിങ് ശൈലിയില്‍ എന്തു മാറ്റങ്ങളാണ് വരുത്തേണ്ടതെന്നും അദ്ദേഹം മനസ്സിലാക്കേണ്ടത് ആവശ്യമാണ്.

SURYAKUMAR YADAV

അടുത്ത വര്‍ഷം ഫെബ്രുവരി- മാര്‍ച്ച് മാസങ്ങളിലായി ഏകദിന ഫോര്‍മാറ്റിലുള്ള ഐസിസി ചാംപ്യന്‍സ് ട്രോഫി നടക്കാനിരിക്കുകയാണ്. ഈ ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിക്കുന്നതിലാണ് സൂര്യ ശ്രദ്ധിക്കേണ്ടത്. ഇതിനായി ഈ ഫോര്‍മാറ്റിലുള്ള കൂടുതല്‍ മല്‍സരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റില്‍ അദ്ദേഹം കളിക്കണം. സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ ആഭ്യന്തര ക്രിക്കറ്റില്‍ നടത്താനായാല്‍ ഇന്ത്യന്‍ ഏകദിന ടീമിലും സൂര്യക്കു കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്നുറപ്പാണ്.

രോഹിത് ശര്‍മയ്ക്കു ശേഷം ഇന്ത്യയുടെ പുതിയ ടി20 ക്യാപ്റ്റനായും സൂര്യയെ അടുത്തിടെ നിയമിച്ചിരുന്നു. ഏകദിനത്തിലേക്കുള്ള മടങ്ങിവരവിനൊപ്പം ടി20യിലെ ഫോം നിലനിനിര്‍ത്തുന്നതിലും ക്യാപ്റ്റന്‍സിയിലുമാണ് അദ്ദേഹം കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. ഇനി വരാനിരിക്കുന്ന ടി20 പരമ്പരകളില്‍ ഇന്ത്യന്‍ ടീം മികച്ച വിജയങ്ങള്‍ കൊയ്താല്‍ അതു സൂര്യയെ ഈ റോളില്‍ തുടരാന്‍ സഹായിക്കുകയും ചെയ്യും.

മാത്രമല്ല 2026ലെ അടുത്ത ടി20 ലോകകപ്പില്‍ ഇന്ത്യയെ നയിക്കാനുള്ള സുവര്‍ണാവസരവും സൂര്യയെ തേടിയെത്തിയേക്കും. ശ്രീലങ്കയ്‌ക്കെതിരേ നടന്ന കഴിഞ്ഞ ടി20 പരമ്പര തൂത്തുവാരാന്‍ സൂര്യക്കും സംഘത്തിനും സാധിച്ചിരുന്നു. ഇനി ഒക്ടോബറില്‍ ബംഗ്ലാദേശുമായിട്ടാണ് ഇന്ത്യയുടെ അടുത്ത പരമ്പര. അതിനു ശേഷം സൗത്താഫ്രിക്കയുമായി ടി20 പരമ്പരയില്‍ കൂടി ഈ വര്‍ഷം ഇന്ത്യന്‍ ടീം കളിക്കുന്നുണ്ട്.

Story first published: Tuesday, August 27, 2024, 11:52 [IST]
Other articles published on Aug 27, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+