Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ ടി20 ക്യാപ്റ്റനായി സൂര്യ തന്നെ ബെസ്റ്റ്! എന്തുകൊണ്ട്? ഇതാ കാരണങ്ങള്‍

രോഹിത് ശര്‍മയുടെ പിന്‍ഗാമിയായി ഇന്ത്യയുടെ പുതിയ ടി20 ക്യാപ്റ്റനായി സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവ് വരുമെന്ന റിപ്പോര്‍ട്ടുകളാണ് വന്നുകൊണ്ടിരിക്കുന്നത്. സ്റ്റാര്‍ ഓള്‍റൗണ്ടറും വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളിലെ വൈസ് ക്യാപ്റ്റനുമായ ഹാര്‍ദിക് പാണ്ഡ്യയാവും ടി20യിലൈ പുതിയ ക്യാപ്റ്റനായി വരികയെന്നൊയിരുന്നു ആദ്യം പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ തികച്ചും അപ്രതീക്ഷിതമായാണ് ഇപ്പോള്‍ സ്‌കൈയുടെ പേര് ഈ സ്ഥാനത്തേക്കു ഉയര്‍ന്നു വരുന്നത്. 2026ലെ അടുത്ത ടി20 ലോകകപ്പ് വരെ ഈ ഫോര്‍മാറ്റില്‍ ഇന്ത്യയെ സൂര്യ നയിച്ചേക്കുമെന്നാണ് വിവരം.

ഇന്ത്യന്‍ ടീമിനെ ഇതിനകം ടി20യില്‍ സൂര്യ നയിച്ചുകഴിഞ്ഞു. ഹാര്‍ദിക്കിന്റെ അഭാവത്തില്‍ രണ്ടു പരമ്പരകളിലാണ് അദ്ദേഹം ക്യാപ്റ്റനായത്. രണ്ടു പരമ്പരകളിലും ഇന്ത്യ വിജയം നേടുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ഏകദിന ലോകകപ്പിനു പിന്നാലെ നാട്ടില്‍ ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലാണ് ക്യാപ്റ്റനായി സൂര്യ അരങ്ങേറിയത്. ഈ പരമ്പരയില്‍ ഓസീസിനെ ഇന്ത്യ 4-1നു കെട്ടുകെട്ടിക്കുകയും ചെയ്തു.

SURYAKUMAR YADAV

അതിനു ശേഷം ഡിസംബര്‍- ജനുവരി മാസങ്ങളിലായി ഇന്ത്യന്‍ ടീം സൗത്താഫ്രിക്കയില്‍ പര്യടനം നടത്തിയപ്പോള്‍ ടി20 ടീമിനെ നയിച്ചതും സൂര്യ തന്നെ. ഈ പരമ്പര 2-1നും ഇന്ത്യ കൈക്കലാക്കിയിരുന്നു. ദേശീയ ടീമിനെ മാത്രമല്ല, ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെയും ചില മല്‍സരങ്ങളില്‍ അദ്ദേഹം നയിച്ചുകഴിഞ്ഞു. ഇവയെല്ലാം പരിഗണിക്കുമ്പോള്‍ സൂര്യ തീര്‍ച്ചയായും ഇന്ത്യന്‍ ക്യാപ്റ്റനാവാന്‍ അര്‍ഹതയുള്ള താരം തന്നെയാണ്.

ഇന്ത്യയുടെ ടി20 ക്യാപ്റ്റന്‍ സ്ഥാനത്തേക്കു അദ്ദേഹം ബെസ്റ്റ് ഓപ്ഷനാണ് എന്നതിനു മൂന്നു പ്രധാനപ്പെട്ട കാരണങ്ങള്‍ എന്തൊക്കെയാണെന്നു നമുക്കു നോക്കാം. ഹാര്‍ദിക് പാണ്ഡ്യ പരിക്കുകളുടെ തോഴനായ ക്രിക്കറ്ററാണെന്നതാണ് ആദ്യത്തെ കാരണം. ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ കരിയറിലുടനീളം അദ്ദേഹത്തെ വേട്ടയാടിയിട്ടുണ്ട്. പല പ്രധാനപ്പെട്ട പരമ്പരകളും ഇതു കാരണം അദ്ദേഹത്തിനു നഷ്ടമായിരുന്നു.

കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പിലും ഹാര്‍ദിക്കിന്റെ സേവനം പകുതിയോളം മല്‍സരങ്ങളില്‍ മാത്രമേ ഇന്ത്യക്കു ലഭിച്ചിരുന്നുള്ളൂ. ബംഗ്ലാദേശുമായുള്ള ലീഗ് ഘട്ടത്തിലെ കളിക്കിടെ പരിക്കേറ്റ ഹാര്‍ദിക്കിനു ലോകകപ്പിലെ തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ നിന്നും പിന്‍മാറേണ്ടി വരികയായിരുന്നു.

കൂടാതെ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റനായിരിക്കെയും പരിക്കുകള്‍ കാരണം അദ്ദേഹത്തിനു മല്‍സരങ്ങള്‍ നഷ്ടമായിട്ടുണ്ട്. മാത്രമല്ല ഫിറ്റ്‌സ് പ്രശ്‌നങ്ങളെ തുടര്‍ന്ന് ഒരുപാട് മല്‍സരങ്ങളില്‍ ജിടിക്കായി ഹാര്‍ദിക് ബൗളും ചെയ്തിരുന്നില്ല. എന്നാല്‍ ഹാര്‍ദിക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തരം ഫിറ്റ്‌നസ് പ്രശ്‌നങ്ങളും സൂര്യക്കു ഇല്ലെന്നു കാണാം.

പുതിയ ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറുമായുള്ള മികച്ച ബന്ധമാണ് സൂര്യയെ ഫേവറിറ്റാക്കുന്ന രണ്ടാമത്തെ കാരണം. നേരത്തേ ഐപിഎല്ലില്‍ ഗംഭീറിന്റെ ക്യാപ്റ്റന്‍സിയില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി കളിച്ചിട്ടുള്ള താരമാണ് സ്‌കൈ. അദ്ദേഹത്തെ ഇന്നു കാണുന്ന സൂപ്പര്‍ ബാറ്ററിലേക്കു വളര്‍ത്തിയെടുക്കുന്നതില്‍ ഗംഭീര്‍ നിര്‍ണാക പങ്കും വഹിച്ചിട്ടുണ്ട്.

SURYAKUMAR YADAV

സൂര്യക്കു സ്‌കൈയെന്ന പേര് ആദ്യമായി നല്‍കിയതും ഗംഭീറാണെന്നതാണ് മറ്റൊരു കൗതുകകരമായ കാര്യം. ഗംഭീറുമായുള്ള ഈ സൗഹൃദം ഇന്ത്യന്‍ ക്യാപ്റ്റനെന്ന നിലയില്‍ കസറാന്‍ സൂര്യയെ സഹായിക്കും.

ടി20 ഫോര്‍മാറ്റില്‍ ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ എല്ലായ്‌പ്പോഴും സ്ഥാനമുറപ്പുള്ള താരമാണ് സൂര്യയെന്നതാണ് മൂന്നാമത്തെ കാരണം. ടി20യില്‍ സൂര്യയില്ലാത്ത ഒരു ടീമിനെക്കുറിച്ച് ഇന്ത്യക്കു ഇപ്പോള്‍ ചിന്തിക്കാന്‍ പോലും സാധിക്കില്ലെന്നതാണ് യാഥാര്‍ഥ്യം.

അത്ര മാത്രം ടീമിലെ അവിഭാജ്യ ഘടകമായി അദ്ദേഹം മാറിക്കഴിഞ്ഞു. മാത്രമല്ല ഏകദിനത്തിലും ടെസ്റ്റിലും സൂര്യ ഇനിയും സ്ഥാനമുറപ്പിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ടി20യില്‍ കൂടുതല്‍ ശ്രദ്ധിക്കാനും ക്യാപ്റ്റന്‍സിയില്‍ തിളങ്ങാനും അദ്ദേഹത്തിനു സാധിക്കുകയും ചെയ്യും.

Story first published: Wednesday, July 17, 2024, 7:01 [IST]
Other articles published on Jul 17, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+