Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അഗാര്‍ക്കറെ പേടിക്കണം! ഏതു വമ്പന്‍ താരത്തെയും ഒഴിവാക്കും, തെറിച്ചവരില്‍ സൂര്യയും

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ സെലക്ടര്‍ ആരാവുമെന്ന സസ്‌പെന്‍സ് തീര്‍ന്നിരിക്കുകയാണ്. ചൊവ്വാഴ്ച രാത്രിയോടെയാണ് ഇന്ത്യയുടെ മുന്‍ ഫാസ്റ്റ് ബൗളര്‍ അജിത് അഗാര്‍ക്കറിനെ ഈ ദൗത്യം ഏല്‍പ്പിച്ചതായി ബിസിസിഐ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തൊട്ടടുത്ത ദിവസം തന്നെ വെസ്റ്റ് ഇന്‍ഡീസുമായുള്ള ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിച്ച് പുതിയ റോളില്‍ അദ്ദേഹം ഹരിശ്രീ കുറിക്കുകയും ചെയ്തു.

ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോര്‍ഡ് ബിസിസിഐ ആയതിനാല്‍ തന്നെ ചീഫ് സെലക്ടറുടെ റോളും വളരെ പ്രധാനപ്പെട്ടതാണ്. മുഖ്യ സെലക്ടര്‍ എടുക്കുന്ന ഏതു തീരുമാനങ്ങളും ലോകം മുഴുവന്‍ ഉറ്റുനോക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുാറുണ്ട്. ഈ റോളില്‍ നിര്‍ഭയമായി, സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങാതെ പല സുപ്രധാന തീരുമാനങ്ങളും അഗാര്‍ക്കര്‍ക്കു എടുക്കേണ്ടതായി വരും.

AJIT AGARKAR

കളിക്കളത്തില്‍ വളരെ സൗമ്യനായി കാണപ്പെട്ടിരുന്ന വ്യക്തിയായിരുന്നു അദ്ദേഹമെങ്കിലും പുറത്ത് ബോള്‍ഡായ തീരുമാനങ്ങളെടുക്കാന്‍ മടിക്കാത്തയാളാണ് അഗാര്‍ക്കര്‍. നേരത്തേ അദ്ദേഹം ഇതു തെളിയിക്കുകയും ചെയ്തിട്ടുള്ളതാണ്. ഇതാദ്യമായല്ല അദ്ദേഹം മുഖ്യ സെലക്ടറുടെ റോള്‍ വഹിക്കുന്നത്. നേരത്തേ രണ്ടു വര്‍ഷം മുംബൈ ടീമിന്റെ ചീഫ് സെലക്ടറായി അഗാര്‍ക്കര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അന്നു ചില ബോള്‍ഡ് തീരുമാനങ്ങളെടുത്ത് അദ്ദേഹം എല്ലാവരെയും ഞെട്ടിക്കുകയും ചെയ്തിരുന്നു.

അഗാര്‍ക്കര്‍ മുംബൈ ടീമിന്റെ മുഖ്യ സെലക്ടറുടെ റോളില്‍ ഇരിക്കെ ചില വമ്പന്‍ താരങ്ങള്‍ തഴയപ്പെട്ടിട്ടുണ്ട്. ഇവര്‍ ആരൊക്കെയാണെന്നു പരിശോധിക്കാം. 360 ബാറ്ററെന്നു ലോകം ഇപ്പോള്‍ വിശേഷിപ്പിക്കുന്ന ഇന്ത്യയുടെ വെടിക്കെട്ട് താരം സൂര്യകുമാര്‍ യാദവിനെ അഗാര്‍ക്കര്‍ ഒരിക്കല്‍ ടീമില്‍ നിന്നും തഴഞ്ഞിട്ടുണ്ട്. മുംബൈയുടെ രഞ്ജി ട്രോഫി ടീമില്‍ നിന്നായിരുന്നു സ്‌കൈയെ അഗാര്‍ക്കര്‍ പുറത്താക്കിയത്.

2018ലായിരുന്നു അഗാര്‍ക്കര്‍ മുഖ്യ സെലക്ടറായിരിക്കെ സൂര്യയുടെ ചീട്ട് കീറിയത്. മുംബൈയുടെ ക്യാപ്റ്റനായിരുന്ന സൂര്യ ടീമിലെ സീനിയര്‍ കളിക്കാരില്‍ ഒരാളായിരുന്നു. പക്ഷെ മോശം ഫോമിനെ തുടര്‍ന്ന് സൂര്യയെ ഒഴിവാക്കാന്‍ അഗാര്‍ക്കറുള്‍പ്പെടുന്ന സെലക്ഷന്‍ പാനല്‍ തീരുമാനിക്കുകയും ചെയ്തു. ഇപ്പോള്‍ അതേ അഗാര്‍ക്കര്‍ സെലക്ടറുടെ സ്ഥാനത്തേക്കു വന്നതിനു ശേഷം മൂന്നു ഫോര്‍മാറ്റുകളിലും സൂര്യ ഇന്ത്യന്‍ ടീമിന്റെയും ഭാഗമായിരിക്കുകയാണ്.

അന്നു സൂര്യയെ ഒഴിവാക്കിയതു പോലെ ഇനി ഇന്ത്യന്‍ ടീമില്‍ നിന്നും ചില വമ്പന്‍ താരങ്ങളെ പുറത്താക്കാന്‍ അഗാര്‍ക്കര്‍ മടി കാണിക്കില്ല. വെസ്റ്റ് ഇന്‍ഡീസുമായി നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ നിറം മങ്ങുകയാണെങ്കില്‍ രോഹിത് ശര്‍മ, അജിങ്ക്യ രഹാനെ എന്നിവരെ നായക, ഉപനായക സ്ഥാനത്തു നിന്നും അദ്ദേഹം മാറ്റിയേക്കുമെന്നും സൂചനയുണ്ട്.

SURYAKUMAR YADAV

മുംബൈ സെലക്ടറായിരിക്കെ അഗാര്‍ക്കര്‍ ഒഴിവാക്കിയ രണ്ടാമത്തെ പ്രമുഖ താരം പേസര്‍ ധവാല്‍ കുല്‍ക്കര്‍ണിയാണ്. ദീര്‍ഘകാലം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മുംബൈയുടെ പേസാക്രമണത്തിനു ചുക്കാന്‍ പിടിച്ചിട്ടുള്ള ബൗളറാണ് കുല്‍ക്കര്‍ണി. പക്ഷെ സമീപ കാലത്തു അദ്ദേത്തിന്റെ ബൗളിങില്‍ വലിയ ഇടിവ് സംഭവിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നായിരുന്നു അഗാര്‍ക്കര്‍ മുഖ്യ സെലക്ടറുടെ കസേരയില്‍ ഇരുന്നപ്പോള്‍ കുല്‍ക്കര്‍ണിയെ ഒഴിവാക്കുകയെന്ന കടുപ്പേറിയ തീരുമാനം കൈക്കൊണ്ടത്.

വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ആദിത്യ താരെയാണ് മുംബൈ ടീമില്‍ നിന്നും അഗാര്‍ക്കര്‍ പുറത്താക്കിയ മറ്റൊരു പ്രമുഖ താരം. ദീര്‍ഘകാലം ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയ്ക്കു വേണ്ടി അദ്ദേഹം കളിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ടീമിലെ ഏറ്റവും സീനിയറായ താരങ്ങളുടെ നിരയിലായിരുന്നു താരെയുടെ സ്ഥാനം. പക്ഷെ ഒരു സമയത്തു അദ്ദേഹം വളരെ മോശം ഫോമിലൂടെ കടന്നു പോയിരുന്നു.

അഗാര്‍ക്കര്‍ മുഖ്യ സെലക്ടറായിരിക്കെയായിരുന്നു ഇത്. താരെയുടെ സീനിയോറിറ്റിയൊന്നും അഗാര്‍ക്കര്‍ അപ്പോള്‍ നോക്കിയില്ല. മോശം ഫോമിലുള്ളവര്‍ ടീമില്‍ സ്ഥാനവും അര്‍ഹിക്കുന്നില്ലെന്ന സൂചന മറ്റു താരങ്ങള്‍ക്കും നല്‍കിക്കൊണ്ട് താരെയെ അദ്ദേഹം പുറത്താക്കുകയായിരുന്നു.

Story first published: Thursday, July 6, 2023, 14:03 [IST]
Other articles published on Jul 6, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+