Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Ind vs Aus: സൂര്യകുമാര്‍ സ്‌പെഷ്യല്‍- ഇന്ത്യന്‍ സംഘത്തില്‍ ഇല്ലാത്തത് ചോദ്യം ചെയ്ത് ലാറ

ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലേക്കു സൂര്യകുമാര്‍ യാദവിനെ പരിഗണിക്കാതിരുന്നതില്‍ നിരാശ പ്രകടിപ്പിച്ചിരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ഇതിഹാസം ബ്രയാന്‍ ലാറ. യുഎഇയില്‍ നടന്ന കഴിഞ്ഞ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി യാദവ് തകര്‍പ്പന്‍ പ്രകടനം നടത്തിയിരുന്നു. അതുകൊണ്ടു തന്നെ ഓസീസ് പര്യടനത്തിനുള്ള സംഘത്തില്‍ താരം ഇടം പിടിക്കുമെന്നായിരുന്നു ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്. പക്ഷെ യാദവ് തഴയപ്പെടുകയായിരുന്നു.

1

ഏതു സമ്മര്‍ദ്ദത്തിലും നന്നായി പെര്‍ഫോം ചെയ്യാനുള്ള ശേഷി യാദവിനുണ്ടെന്നും ഇതാണ് താരത്തെ സ്‌പെഷ്യലാക്കി മാറ്റുന്നതെന്നും ലാറ ചൂണ്ടിക്കാട്ടി. ശരിക്കും ക്ലാസ് പ്ലെയര്‍ തന്നെയാണ് യാദവ്. റണ്‍സ് മാത്രമെടുക്കുന്ന താരങ്ങളെ മാത്രമല്ല ഞാന്‍ ശ്രദ്ധിക്കാറുള്ളത്. ബാറ്റിങ് ടെക്‌നിക്ക്, സമ്മര്‍ദ്ദഘട്ടങ്ങളെ മറികടക്കാനുള്ള കഴിവ്, ബാറ്റിങ് പൊസിഷന്‍ എന്നിവയെല്ലാം ഞാന്‍ പരിഗണിക്കാറുണ്ട്. മുംബൈയ്ക്കു വേണ്ടി ഗംഭീര പ്രകടനമായിരുന്നു യാദവ് നടത്തിയതെന്നും ലാറ വിശദമാക്കി.

കഴിഞ്ഞ ഐപിഎല്ലില്‍ മുംബൈയ്ക്കായി 16 മല്‍സരങ്ങളില്‍ നിന്നും 480 റണ്‍സ് യാദവ് സ്‌കോര്‍ ചെയ്തിരുന്നു. രോഹിത് ശര്‍മ, ക്വിന്റണ്‍ ഡികോക്ക് ഇവരിലൊരാള്‍ പുറത്താവുമ്പോഴാണ് യാദവ് ബാറ്റ് ചെയ്യാന്‍ ക്രീസിലെത്താറുള്ളത്. മുംബൈ സമ്മര്‍ദ്ദം നേരിടുമ്പോായിരിക്കും ഇത്. മൂന്നാം നമ്പര്‍ സ്ഥാനമെന്നത് ഒരു ടീമില്‍ വളരെ പ്രധാനപ്പെട്ടതാണ്.

2

ഓപ്പണര്‍മാരെക്കൂടാതെ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുന്ന താരമായിരിക്കും ഒരു ടീമിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍. ടീം ഏറ്റവുമധികം ആശ്രയിക്കുന്നതും മൂന്നാം നമ്പര്‍ താരത്തെയാണെന്നു ലാറ വിലയിരുത്തി. മുംബൈ ടീമില്‍ ഇങ്ങനെയൊരു റോളില്‍ കളിക്കുന്ന താരത്തെ ദേശീയ ടീമില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ ഒരു കാരണവും കാണുന്നില്ലെന്നും വിന്‍ഡീസ് ഇതിഹാസം പറയുന്നു.

ഓസീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ സംഘത്തില്‍ തനിക്കു ഇടം ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു യാദവ്. അതുകൊണ്ടു തന്നെ ടീം പ്രഖ്യാപിച്ചപ്പോള്‍ ഒഴിവാക്കപ്പെട്ടത് അദ്ദേഹത്തെയും നിരാശനാക്കിയിരുന്നു. ജിം സെഷനില്‍ യാദവ് പങ്കെടുക്കവെയായിരുന്നു ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ച വിവരം പുറത്തുവന്നത്. ടീമില്‍ താനില്ലെന്നു അറിഞ്ഞതോടെ നിരാശനായ യാദവ് ജിമ്മില്‍ നിന്നും സെഷന്‍ പൂര്‍ത്തിയാക്കാതെ ഉടന്‍ മടങ്ങുകയും ചെയ്തിരുന്നു.

Story first published: Monday, November 23, 2020, 22:35 [IST]
Other articles published on Nov 23, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+