Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓപ്പണിങില്‍ 3 സെഞ്ച്വറി, എന്നിട്ടും താഴേക്ക്; സഞ്ജുവിനോടു പറഞ്ഞതെന്ത്? വെളിപ്പെടുത്തി സൂര്യ

ഏഷ്യാ കപ്പില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ ഓപ്പണിങില്‍ നിന്നും മധ്യനിരയിലേക്കു മാറ്റിയതിനെതിരേ പല കോണുകളില്‍ നിന്നും വിമര്‍ശങ്ങളുയര്‍ന്നിരുന്നു. ഓപ്പണറായി മൂന്നു സെഞ്ച്വറികളടിച്ചിട്ടും അദ്ദേഹത്തിനു യോജിക്കാത്ത അഞ്ചാം നമ്പറിലേക്കു കോച്ച് ഗൗതം ഗംഭീര്‍ മാറ്റുകയായിരുന്നു. ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ സഞ്ജുവിനു സാധിക്കുകയും ചെയ്തു.

എങ്ങനെയാണ് ബാറ്റിങ് പൊസിഷനില്‍ ഇങ്ങനെയൊരു മാറ്റം പ്ലാന്‍ തെയ്തതെന്നും മലയാളി താരത്തോടു ഇതു എങ്ങനെയാണ് ധരിപ്പിച്ചതെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. പ്രമുഖ മാധ്യമപ്രവര്‍ത്തകനായ വിമല്‍ കുമാറിന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു സ്‌കൈ.

SANJU SURYA

കൈവിടില്ലെന്ന് ഉറപ്പിച്ചു

ഏഷ്യാ കപ്പിനായി ഇന്ത്യന്‍ ടീം യുഎഇയില്‍ എത്തിയപ്പോള്‍ തന്നെ സഞ്ജു സാംസണിനെ പ്ലെയിങ് ഇലവനിന്‍ നിന്നും ഒഴിവാക്കില്ലെന്ന കാര്യം ഉറപ്പിച്ചിരുന്നതായി സൂര്യകുമാര്‍ യാദവ് വ്യക്തമാക്കി.

ഓപ്പണിങിലേക്കു ശുഭ്മന്‍ ഗില്ലും വിക്കറ്റ്കീപ്പറായി ജിതേഷ് ശര്‍മയും എത്തിയപ്പോള്‍ ഇനി സഞ്ജു സാംസണ്‍ എവിടെ കളിക്കുമെന്നു പുറമെയുള്ള ആളുകള്‍ക്കെല്ലാം തോന്നിയിരുന്നു. പുറമെയുള്ളവര്‍ ടീം ലൈനപ്പ് തിരഞ്ഞെടുത്തപ്പോള്‍ സഞ്ജു ഇനി ഓപ്പണ്‍ ചെയ്യില്ലെന്നും ഇനി എവിടെ കളിക്കാനാണെന്നുമെല്ലാം അവരുടെ മനസ്സിലും ചോദ്യങ്ങളുയര്‍ന്നു.

പക്ഷെ സഞ്ജു ഏഷ്യാ കപ്പില്‍ കളിക്കില്ലെന്നു ആദ്യം മുതല്‍ തന്നെ എന്റെ മനസ്സിലുണ്ടായിരുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. ഞങ്ങള്‍ ഏഷ്യാ കപ്പിനായി യുഎയിലെത്തിയതിനു ശേഷം ആദ്യത്തെ പരിശീലന സെഷനിടെ ഞാന്‍ നെറ്റ്‌സിനു പിറകില്‍ നില്‍ക്കുകയായിരുന്നു. ഗൗട്ടി ഭായിയും (ഗൗതം ഗംഭീര്‍) അപ്പോള്‍ എന്റെ കൂടെയുണ്ടായിരുന്നു. ഞങ്ങള്‍ ടീം കോമ്പിനേഷനെ കുറിച്ചെല്ലാം ചര്‍ച്ചയും ചെയ്തു.

അവസാനായി കളിച്ച 10-15 ടി20കളില്‍ നമുക്കു വേണ്ടി സഞ്ജു വളരെ മികച്ച പ്രകടനമാണ് കാഴ്ചവച്ചിട്ടുള്ളതെന്നു ഗൗട്ടി ഭായ് എന്നോടു പറഞ്ഞു. നമുക്കു അവനോടു ഒരു കാര്യം പറയാം. നിന്റെ പുതിയ ബാറ്റിങ് പൊസിഷനില്‍ ബുദ്ധിമുട്ട് നേരിട്ടേക്കാം. പക്ഷെ ഇതുവരെ ഓപ്പണറായി കളിച്ചപ്പോഴുണ്ടാക്കിയതു പോലെയുള്ള ഇംപാക്ട് തന്നെയുണ്ടാക്കാന്‍ സാധിക്കണം.

ഞങ്ങള്‍ ഇക്കാര്യം സഞ്ജുവിനോടു വിശദീകരിക്കുകയും ചെയ്തു. നേരത്തേ നീ 30-35 ബോളുകള്‍ നേരിട്ട ശേഷം 70 പ്ലസ് റണ്‍സും നേടാറുണ്ടായിരുന്നു. പക്ഷെ ഇപ്പോള്‍ അങ്ങനെയല്ല. ചിലപ്പോള്‍ 25 ബോളേ ലഭിക്കൂ, ചിലപ്പോള്‍ കിട്ടുക വെറും 10 ബോള്‍ മാത്രം, ചിലപ്പോള്‍ ബാറ്റിങ് തന്നെ ലഭിച്ചേക്കുകയുമില്ല.

എന്നാല്‍ ബാറ്റ് ചെയ്യാന്‍ എപ്പോള്‍ അവസരം ലഭിച്ചാലും ടീമിനു വേണ്ടി എങ്ങനെ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുമെന്നാണ് ഇനി ആലോചിക്കേണ്ടത്. നമ്മുടെ ടി20 ടീമിന്റെ സംസ്‌കാരം ഇപ്പോള്‍ അങ്ങനെയാണ്.

ഓപ്പണര്‍മായി കളിക്കുന്നവരൊഴികെ ബാറ്റ് ചെയ്യുന്ന മറ്റുള്ളവരെല്ലാം ടീമിനു എന്താണോ ആവശ്യം അതിനു അനുസരിച്ച് കളിക്കാനും ഇംപാക്ടുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യണം. ഇത്ര മാത്രമേ ചിന്തിക്കേണ്ടതുള്ളൂയെന്നും സഞ്ജുവിനെ ധരിപ്പിച്ചയായി സൂര്യ വെളിപ്പെടുത്തി.

SANJU SAMSON

സഞ്ജുവിന്റെ പ്രകടനം

ഏഷ്യാ കപ്പില്‍ ഫൈനലുള്‍പ്പെടെ ഏഴു മല്‍സരങ്ങളില്‍ ഇന്ത്യന്‍ കളിച്ചെങ്കിലും ഇതില്‍ നാലെണ്ണത്തില്‍ മാത്രമേ സഞ്ജു സാംസണിനു ബാറ്റ് ചെയ്യാനുള്ള അവസരം ലഭിച്ചുള്ളൂ. ഇവയിലാവട്ടെ വ്യത്യസ്ത പൊസിഷനുകളിലാണ് അദ്ദേഹമിറങ്ങിയത്. 33 ശരാശരിയില്‍ 124.52 സ്‌ട്രൈക്ക് റേറ്റില്‍ സഞ്ജു നേടിയത് 132 ണ്‍സാണ്. ഒരു ഫിഫ്റ്റിയും ഇതിലുള്‍പ്പെടും.

അഭിഷേക് ശര്‍മ (314), തിലക് വര്‍മ (213) എന്നിവര്‍ കഴിഞ്ഞാല്‍ ടൂര്‍ണമെന്റില്‍ ടീമിനായി സ്‌കോര്‍ ചെയ്തതും സഞ്ജുവാണ്. ഒമാനുമായുള്ള അവസാന കളിയില് മൂന്നാമനായി ഇറങ്ങിയ ശേഷം നേടിയ 56 റണ്‍സാണ് അദ്ദേഹത്തിന്റെ മികച്ച പ്രകടനം.

ഈ കളിയില്‍ പ്ലെയര്‍ ഒഫ് ദി മാച്ചായും സഞ്ജു തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതു കൂടാതെ പാകിസ്താനുമായുള്ള കലാശപ്പോരില്‍ അഞ്ചാമനായെത്തി ഇംപാക്ടുണ്ടാക്കുന്ന ഇന്നിങ്‌സും (21 ബോളില്‍ 24) സഞ്ജു കളിച്ചിരുന്നു.

Story first published: Thursday, October 9, 2025, 13:35 [IST]
Other articles published on Oct 9, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+