Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രോഹിത് വിരമിച്ചാല്‍ ഓള്‍ ഫോര്‍മാറ്റ് ക്യാപ്റ്റനാര്? സൂര്യയോ, രാഹുലോ; തീരുമാനം കടുപ്പം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് അധികം വൈകാതെ വരാന്‍ പോവുന്ന ഏറ്റവും വലിയ വെല്ലുവിളി ഓള്‍ ഫോര്‍മാറ്റ് ക്യാപ്റ്റനായി ആരെ നിയമിക്കുമെന്നതാവും. ഇതുവരെ കാര്യങ്ങള്‍ വളരെ സ്മൂത്തായിട്ടാണ് പോയ്‌ക്കൊണ്ടിരുന്നത്. എംഎസ് ധോണിയില്‍ നിന്നും വിരാട് കോലിയിലേക്കും തുടര്‍ന്നു രോഹിത് ശര്‍മയിലേക്കുമെല്ലാം നായകസ്ഥാനം വരികയായിരുന്നു. എന്നാല്‍ രോഹിത് വിരമിച്ചാല്‍ പകരം മൂന്നു ഫോര്‍മാറ്റുകളിലെയും ക്യാപ്റ്റന്‍ ആരാവുമെന്നത് കുഴപ്പിക്കുന്ന ചോദ്യമാണ്.

നിലവില്‍ ടി20 ഫോര്‍മാറ്റില്‍ നിന്നും മാത്രമാണ് ഹിറ്റ്മാന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടുള്ളത്. പകരക്കാരനായി 360 ബാറ്റര്‍ സൂര്യകുമാര്‍ യാദവിനെ ടി20 നായകനായി അടുത്തിടെ പ്രഖ്യാപിക്കുകയും ചെയ്തു. ഒന്നോ, രണ്ടോ വര്‍ഷത്തിനുള്ളില്‍ രോഹിത് ശേഷിച്ച രണ്ടു ഫോര്‍മാറ്റുകളില്‍ കൂടി വിരമിക്കാനാണ് സാധ്യത. അങ്ങനെ വന്നാല്‍ മൂന്നു ഫോര്‍മാറ്റുകളില്‍ കൂടി ടീമിനെ നയിക്കാന്‍ ശേഷിയുള്ള ഒരാളെ കണ്ടെത്തേണ്ടതായി വരും. ഈ റോള്‍ ഏറ്റെടുക്കാന്‍ സാധിക്കുന്നവര്‍ ആരൊക്കെയാണെന്നു നോക്കാം.

KL RAHUL

സൂര്യകുമാര്‍ യാദവ്

നിലവിലെ ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവാണ് ഓള്‍ ഫോര്‍മാറ്റ് ക്യാപ്റ്റനാവാന്‍ സാധിക്കുന്ന ഒരാള്‍. പക്ഷെ അതിനു മുമ്പ് ഏകദിനം, ടെസ്റ്റ് എന്നിവയില്‍ കൂടി തന്റെ മികവ് തെളിയിക്കാനും ടീമിലെ സ്ഥിരം സാന്നിധ്യമായി മാറാനും സ്‌കൈ ശ്രമിക്കേണ്ടതുണ്ട്.

നിലവില്‍ ടി20 സ്‌പെഷ്യലിസ്റ്റായാണ് സൂര്യ വിലയിരുത്തപ്പെടുന്നത്. മറ്റു രണ്ടു ഫോര്‍മാറ്റുകളിലും ടീമില്‍ സ്ഥാനം നിലനിര്‍ത്താനും അദ്ദേഹത്തിനായിട്ടില്ല. രോഹിത് വിരമിക്കുന്നതിനു മുമ്പ് ടെസ്റ്റ്, ഏകദിന ഫോര്‍മാറ്റുകളില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സൂര്യ ശ്രദ്ധിച്ചേ തീരൂ. എങ്കില്‍ എല്ലാ ഫോര്‍മാറ്റിലം ടീമിനെ നയിക്കാന്‍ അദ്ദേഹത്തിനാവും.

കെഎല്‍ രാഹുല്‍

സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുലാണ് ഇന്ത്യയുടെ ഓള്‍ ഫോര്‍മാറ്റ് ക്യാപ്റ്റന്‍ സ്ഥാനത്തേക്കു അനുയോജ്യനായ അടുത്തയാള്‍. ഒരു സമയത്തു ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തുണ്ടായിരുന്ന താരമാണ് അദ്ദേഹം. ഭാവി ക്യാപ്റ്റന്‍ സ്ഥാനത്തേക്കും രാഹുല്‍ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.

എന്നാല്‍ തികച്ചും അപ്രതീക്ഷിതമായി അദ്ദേഹം വൈസ് ക്യാപ്റ്റന്‍സിയില്‍ നിന്നും പുറത്താക്കപ്പെടുകയും പകരം ഹാര്‍ദിക് പാണ്ഡ്യക്കു ഈ റോള്‍ ലഭിക്കുകയുമായിരുന്നു. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ മുന്‍ ക്യാപ്റ്റനായിരുന്ന രാഹുല്‍ നിലവില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സിന്റെ നായകനുമാണ്.

ടീമിന്റെ ക്യാപ്റ്റനാവുമ്പോള്‍ ബാറ്റിങില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ അദ്ദേഹത്തിനു സാധിക്കാറുണ്ട്. പക്ഷെ നിലവില്‍ ടെസ്റ്റ്, ഏകദിന ഫോര്‍മാറ്റുകളില്‍ മാത്രമേ രാഹുലിനു ഇടമുള്ളൂ. ടി20യിലും തന്റെ സ്ഥാനം തിരിച്ചുപിടിക്കാന്‍ അദ്ദേഹത്തിനായാല്‍ മൂന്നു ഫോര്‍മാറ്റുകളിലെയും നായകസ്ഥാനവും ധൈര്യമായി ഏല്‍പ്പിക്കാം.

JASPRIT BUMRAH

ജസ്പ്രീത് ബുംറ

സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ് ഇന്ത്യയുടെ ഓള്‍ ഫോര്‍മാറ്റ് ക്യാപ്റ്റനാവാന്‍ സാധിക്കുന്ന മൂന്നാമത്തെ താരം. കെഎല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ് എന്നിവരെപ്പോലെ ഇതിനകം ദേശീയ ടീമിനെ അദ്ദേഹം നയിച്ചുകഴിഞ്ഞു. സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ വളരെ കൂളായി പെരുമാറുന്നയാളാണ് ബുംറ.

അതിനാല്‍ തന്നെ നായകന്റെ റോളില്‍ അദ്ദേഹത്തിനു വലിയ ഇംപാക്ടുമുണ്ടാക്കാന്‍ സാധിക്കും. ഇന്ത്യയുടെ നായകനാവാന്‍ ആഗ്രഹമുണ്ടെന്നു ബുംറ അടുത്തിടെ തുറന്നു പറയുകയും ചെയ്തിരുന്നു. നിലവില്‍ മൂന്നു ഫോര്‍മാറ്റുകളിലും ടീമിന്റെ അവിഭാജ്യഘടകമായതിനാല്‍ തന്നെ അദ്ദേഹത്തിനു ക്യാപ്റ്റന്‍സി നല്‍കുകയെന്നത് കൂടുതല്‍ എളുപ്പവുമാണ്.

Story first published: Tuesday, September 10, 2024, 17:19 [IST]
Other articles published on Sep 10, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+