ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്തു ഉടന്‍ തന്നെ വീണ്ടുമൊരു മാറ്റം സംഭവിക്കുമെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് പ്രശസ്ത കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെ. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ അടുത്തിടെ ലീഡര്‍ഷിപ്പ് ഗ്രൂപ്പില്‍ നിന്നും പൂര്‍ണമായി മാറ്റിയെങ്കിലും അതില്‍ കാര്യമില്ലെന്നും വൈകാതെ ഹാര്‍ദിക്കിനെ സ്ഥിരം ക്യാപ്റ്റനായി പ്രഖ്യാപിക്കുമെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.
കഴിഞ്ഞ ടി20 ലോകകപ്പിലെ കിരീട വിജയത്തിനു പിന്നാലെ രോഹിത് ശര്‍മ ഈ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്നു സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവിനെ അടുത്തിടെ പുതിയ ടി20 ക്യാപ്റ്റനായി പ്രഖ്യാപിക്കുകയും ചെയ്തു. നേരത്തേ രോഹിത് ക്യാപ്റ്റനായിരിക്കെ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തുണ്ടായിരുന്നത് ഹാര്‍ദിക്കാണ്. അതുകൊണ്ടു തന്നെ അദ്ദേഹം വിരമിച്ചപ്പോള്‍ നായകസ്ഥാനത്തേക്കു ഫേവറിറ്റും ഹാര്‍ദിക്കായിരുന്നു.

പക്ഷെ രാഹുല്‍ ദ്രാവിഡിനു പകരം ഗൗതം ഗംഭീര്‍ മുഖ്യ കോച്ചായി വന്നതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. ഹാര്‍ദിക്കിനു പകരം തികച്ചും അപ്രതീക്ഷിതമായാണ് സൂര്യ ക്യാപ്റ്റന്‍ സ്ഥാനത്തക്കു ഉയര്‍ന്നുവന്നത്. പുതിയ വൈസ് ക്യാപ്റ്റനായി ശുഭ്മന്‍ ഗില്ലിനെയും നിയമിക്കുകയായിരുന്നു. ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ കാരണമാണ് ഹാര്‍ദിക്കിനെ പുതിയ ക്യാപ്റ്റനായി നിയമിക്കാതിരുന്നതെന്നു നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
മാത്രമല്ല ആഭ്യന്തര ക്രിക്കറ്റിലെ മുഴുവന്‍ വൈറ്റ് ബോള്‍ ടൂര്‍ണമെന്റുകളിലും കളിക്കാന്‍ അദ്ദേഹത്തോടു സെലക്ടര്‍മാര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പരിക്കുകള്‍ ഹാര്‍ദിക്കിന്റെ കരിയറിനു പലപ്പോഴും വില്ലനായി മാറിയിട്ടുണ്ട്. ഇതു കാരണം നിരവധി പരമ്പരകളും അദ്ദേഹത്തിനു നഷ്ടമായിരുന്നു. കഴിഞ്ഞ വര്‍ഷം നാട്ടില്‍ നടന്ന ഏകദിന ലോകകപ്പിലും ഹാര്‍ദിക്കിനെ പരിക്ക് പിടികൂടിയിരുന്നു. തുടര്‍ന്നു ടൂര്‍ണമെന്‍റിന്‍റെ പകുതിയില്‍ വച്ച് പിന്‍മാറുകയും ചെയ്തു
ഹാര്‍ദിക്കിന്റെ ഫിറ്റ്‌നസ് നിലവാരം വിലയിരുത്തുന്നതിനായിട്ടാണ് വൈറ്റ് ബോള്‍ ടൂര്‍ണമെന്റുകളിലെല്ലാം കളിക്കണമെന്നു ബിസിസിഐ നിര്‍ദേശിച്ചതെന്നാണ് ഹര്‍ഷ ഭോഗ്‌ലെ അഭിപ്രായപ്പെട്ടിരിക്കുന്നത്. ഹാര്‍ദിക് പാണ്ഡ്യയോടു മുഴുവന്‍ വൈറ്റ് ബോള്‍ മല്‍സരങ്ങളും കളിക്കണമെന്നു നിര്‍ദേശിച്ചിരിക്കുകയാണ്. ക്യാപ്റ്റന്‍സി വാതില്‍ അദ്ദേഹത്തിനു മുന്നില്‍ തുറന്നു കിടക്കുകയാണ്.
സൂര്യകുമാര്‍ യാദവിനെ അവര്‍ പരീക്ഷിക്കുക മാത്രമാണ് ചെയ്യുന്നത്. ക്യാപ്റ്റന്‍സി തിരികെ കിട്ടാന്‍ ഹാര്‍ദിക് ഫിറ്റായിരിക്കുകയും എല്ലാ വൈറ്റ് ബോള്‍ മല്‍സരങ്ങളിലും കളിക്കുകയുമാണ് വേണ്ടതെന്നും ഭോഗ്‌ലെ വ്യക്തമാക്കി.

അതേസമയം, ഭോഗ്‌ലെ പറഞ്ഞ കാര്യങ്ങള്‍ സംഭവിക്കുമോയെന്നതു കാത്തിരുന്നു തന്നെ കാണണം. കാരണം സൂര്യയെ ടി20യില്‍ സ്ഥിരം ക്യാപ്റ്റനായി നിയമിക്കുന്നതിനു മുമ്പ് ഇന്ത്യന്‍ താരങ്ങളില്‍ നിന്നും ബിസിസിഐ ഹാര്‍ദിക്കിനെക്കുറിച്ച് രഹസ്യമായി അഭിപ്രായം തേടിയിരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ടീമംഗങ്ങളില്‍ ഭൂരിഭാഗം പേരും ഹാര്‍ദിക്കിനു പകരം സൂര്യ മതിയെന്നാണ് തുറന്നു പറഞ്ഞതെന്നും ഈ കാരണത്താലാണ് സെലക്ടര്‍മാര്‍ ഇത്തരമൊരു തീരുമാനമെടുത്തതെന്നും നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ഇതു മാത്രമല്ല ഗംഭീറുമായുള്ള സൂര്യയുടെ സൗഹൃദവും ഹാര്‍ദിക്കിനെ ഒഴിവാക്കാനുള്ള കാരണങ്ങളിലൊന്നാണെന്നും പറയപ്പെടുന്നു. നേരത്തേ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമിനെ ഗംഭീര്‍ നയിക്കവെ ടീമിന്റെ ഭാഗമായിരുന്നു സ്‌കൈ.
അന്നു ടീമിന്റെ വൈസ് ക്യാപ്റ്റന്‍സിയും സൂര്യക്കു ഗംഭീര്‍ നല്‍കിയിരുന്നു. അന്നു മുതല്‍ ഇുവര്‍ക്കുമിടയില്‍ വലിയ സൗഹൃദമുണ്ട്. സൂര്യയെ കെകെആര്‍ നിലനിര്‍ത്താതിരുന്നത് വലിയ അബദ്ധമായിരുന്നെന്നും തനിക്കു ഇപ്പോഴും അതില്‍ പശ്ചാത്താപമുണ്ടെന്നും ഗംഭീര്‍ ഒരിക്കല്‍ തുറന്നു പറയുകയും ചെയ്തിരുന്നു.