Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സൂര്യയുമായെന്ത്? ഒടുവില്‍ എല്ലാം പറഞ്ഞ് ഖുശി!! ഇതാണ് സത്യം, വിമര്‍ശിച്ചവര്‍ ഞെട്ടി

ഇന്ത്യന്‍ ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും നടി ഖുശി മുഖര്‍ജിയുമുള്‍പ്പെട്ട വിവാദത്തില്‍ പുതിയ ട്വിസ്റ്റ്. ഒുരു അഭിമുഖത്തില്‍ സൂര്യയെ കുരുക്കുന്ന പരാമര്‍ശം നടത്തിയ അവര്‍ ഇപ്പോള്‍ ഇതേപ്പറ്റി കൂടുതല്‍ കാര്യങ്ങള്‍ തുറന്നു പറഞ്ഞിരിക്കുകയാണ്. സംശയത്തിന്റെ നിഴലിലായിരുന്ന ഇന്ത്യന്‍ നായകന് ആശ്വസിക്കാന്‍ വക നല്‍കുന്നതാണ് നടിയുടെ പുതിയ പ്രതികരണം.

പല ഇന്ത്യന്‍ ക്രിക്കറ്റര്‍മാരു തനിക്കു പിന്നാലെയുണ്ടെന്നു സൂര്യ ഒരുപാട് മെസേജുകള്‍ അയക്കാറുണ്ടെന്നുമായിരുന്നു ഖുശിയുടെ ഞെട്ടിക്കുന്ന വെളിപ്പെുത്തല്‍. ഇതു സൂര്യയുടെ ഇമേജിനെ വളരെ ദോഷകരമായി ബാധിക്കുകയും ചെയ്തു.

ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ പ്രതികരണത്തിനു വേണ്ടി എല്ലാവരും കാത്തിക്കുകയുമായിരുന്നു. എന്നാല്‍ സൂര്യയുടെ പ്രതികരണം വരുന്നതിനു മുമ്പ് ഖുശി കൂടതല്‍ കാര്യങ്ങള്‍ തുറന്നു പറഞ്ഞിരിക്കുകയാണ്.

Khushi Mukherjee- Suryakumar Yadav

എല്ലാം പറഞ്ഞ് ഖുശി

ഇന്ത്യന്‍ ക്രിക്കറ്റിനെയാകെ ഞെട്ടിച്ച വിവാദത്തിനു പിന്നാല ന്യൂസ് 24നോടു സംസാരിക്കവെയാണ് സൂര്യകുമാര്‍ യാദവിനെക്കുറിച്ച് ഖുശി മുഖര്‍ജി സംസാരിച്ചത്.

ഞാനും സൂര്യകുമാര്‍ യാദവും തമ്മില്‍ മറ്റു തരത്തിലുള്ള യാതൊന്നും തന്നെയില്ല. ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. അതിലുമപ്പുറം ഒന്നുമില്ല. ആ സമയത്തു ടീമിനൊപ്പം ഒരു മല്‍സരം തോറ്റു നില്‍ക്കുകയായിരുന്നു അദ്ദേഹം. ഇതു എന്നെ ഏറെ ദുഖിപ്പിക്കുകയും ചെയ്തിരുന്നു. അത്ര മാത്രമേയുണ്ടായിട്ടുള്ളൂ. അതിലുമപ്പുറത്തേക്കു ഒന്നും തന്നെയില്ലെന്നും ഖുശി വ്യക്തമാക്കി.

തന്റെ വാക്കുകളെ മാധ്യമങ്ങള്‍ തെറ്റായ രീതിയില്‍ വ്യഖ്യാനിച്ചതാണെന്നും ഇതാണ് അനാവശ്യ വിവാദങ്ങള്‍ക്കു കാരണമെന്നും അവര്‍ പറഞ്ഞു. ക്യാമറയ്ക്കു പിന്നില്‍ ഒരു കാര്യം പറയുന്നു. പിന്നീട് മുന്നില്‍ മറ്റൊന്നും പറയുന്നു. അവര്‍ക്കു വേണ്ടതെല്ലാം പറയാന്‍ തന്നെ നിര്‍ബന്ധിക്കുകയാണെന്നും ഖുശി ആഞ്ഞടിച്ചു.

കാര്യങ്ങള്‍ തെറ്റായ രീതിയില്‍ ചിത്രീകരിക്കപ്പെട്ടതു കാരണം സൗഹൃദത്തിനുമപ്പുറം സൂര്യകുമാര്‍ യാദവുമായി മറ്റു ബന്ധങ്ങളുണ്ടെന്ന തരത്തില്‍ വ്യഖ്യാനിക്കപ്പെട്ടതായും നടി ചൂണ്ടിക്കാട്ടി. ചെറിയ അഭിപ്രായങ്ങളെ മാധ്യമങ്ങള്‍ വളച്ചൊടിക്കുന്നത് തലക്കെട്ടുകള്‍ നിറയുന്ന വലിയ വിവാദങ്ങളായി മറുമെന്നും ഖുശി പറഞ്ഞു.

വിവാദങ്ങളില്‍ വിശദീകരണം നല്‍കുന്നതിവനൊപ്പം മറ്റൊരു കാര്യം കൂടി അവര്‍ വെളിപ്പെടുത്തി. ഞാന്‍ തായ്‌ലാന്‍ഡിനായിരിക്കവെ എന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരുന്നു. സൂര്യകുമാര്‍ യാദവ് എന്റെ സുഹൃത്ത് മാത്രമാണ്. ആരുമായും ബന്ധം സ്ഥാപിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ പറഞ്ഞും ഇത്ര മാത്രമാണ്, വേറെയൊന്നും ഞാന്‍ പറഞ്ഞിട്ടുമില്ല

ആളുകള്‍ നിങ്ങളുടെ ചാറ്റുകള്‍ തുറക്കുകയും ഇവിടെയും അവിടെയുമെല്ലാം പങ്കുവയ്ക്കുകയും ചെയ്യുമ്പോഴും, എന്റെ പാസ് വേര്‍ഡ് സൂക്ഷിക്കുകയും അക്കൗണ്ട് ഹാക്ക് ചെയ്യുകയും പല തരത്തിലുള്ള അസംബന്ധങ്ങള്‍ പോസ്റ്റ് ചെയ്യുമ്പോഴും ഞാന്‍ എന്താണ് പറയേണ്ടതെന്നും ഖുശി ചോദിക്കുന്നു.

Story first published: Wednesday, December 31, 2025, 15:51 [IST]
Other articles published on Dec 31, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+