For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അഭിഷേക് ഹീറോ, വന്‍ ഫ്‌ളോപ്പായ സൂര്യക്കു 5ാം റാങ്ക്!! സഞ്ജു 34ല്‍, ഇതെങ്ങനെ ശരിയാവും?

ഐസിസിയുടെ പുതിയ ടി20 റാങ്കിങില്‍ ഇന്ത്യന്‍ യുവതാരം അഭിഷേക് ശര്‍മ വന്‍ കുതിപ്പ് നടത്തിയപ്പോള്‍ വലിയ തിരിച്ചടിയാണ് മലയാളി താരം സഞ്ജു സാംസണിനു നേരിട്ടിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരേ സമാപിച്ച ടി20 പരമ്പരയിലെ മോശം പ്രകടനമാണ് റാങ്കിങിലും അദ്ദേഹത്തിനു ക്ഷീണമായത്. എന്നാല്‍ ടി20യില്‍ തുടരെ ബാറ്റിങില്‍ ഫ്‌ളോപ്പായി കൊണ്ടിരുന്നിട്ടും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് റാങ്കിങില്‍ അധികം താഴേക്കു വീഴുകയും ചെയ്തിട്ടില്ല.

ഇംഗ്ലണ്ടുമായുള്ള ഒരൊറ്റ പരമ്പരയില്‍ നിറംമങ്ങിയെങ്കിലും അതിനു മുമ്പുള്ള രണ്ടു പരമ്പരകളിലും മിന്നിക്കാന്‍ സഞ്ജുവിനായിരുന്നു. എന്നിട്ടും എന്തു കൊണ്ടു അദ്ദേഹം സൂര്യയേക്കാള്‍ റാങ്കിങില്‍ ഏറെ പിന്നിലായെന്നാണ് സോഷ്യല്‍ മീഡിഡയില്‍ ഉയരുന്ന വിമര്‍ശനം.

ABHISHEK SHARMA

അഭിഷേകിന്റെ കുതിപ്പ്

ഇംഗ്ലണ്ടിനെതിരേ തീപ്പൊരി പ്രകടനം നടത്തിയ ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ ടി20 ബാറ്റര്‍മാരുടെ റാങ്കിങില്‍ വന്‍ കുതിപ്പാണ് നടത്തിയിരിക്കുന്നത്. ഈ പരമ്പരയ്ക്കു മുമ്പ് 40ാം സ്ഥാനത്തായിരുന്ന അദ്ദേഹം ഒറ്റയടിക്കു രണ്ടാംസ്ഥാനത്തേക്കു ഉയര്‍ന്നിരിക്കുകയാണ്. 829 റേറ്റിങോടെയാണിത്. ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണര്‍ ട്രാവിസ് ഹെഡ് തന്നെയാണ് ടി20യില്‍ നമ്പര്‍ വണ്‍ സ്ഥാനത്തു തുടരുന്നത്. 855 റേറ്റിങ് പോയിന്റ് അദ്ദേഹത്തിനുണ്ട്.

അഭിഷേകിനു പിന്നില്‍ റാങ്കിങില്‍ മൂന്നാമതുള്ളത് മറ്റൊരു ഇന്ത്യന്‍ യുവതാരം തിലക് വര്‍മയാണ്. 803 റേറ്റിങ് പോയിന്റ് അദ്ദേഹത്തിനുണ്ട്. നാല്, അഞ്ച് സ്ഥാനങ്ങളിലുള്ളത് ഇംഗ്ലണ്ട് ഓപ്പണറും വിക്കറ്റ് കീപ്പറുമായ ഫില്‍ സാള്‍ട്ടും ഇന്ത്യന്‍ നായകനും 360 ബാറ്ററുമായ സൂര്യകുമാര്‍ യാദവുമാണ്. 798, 738 എന്നിങ്ങനെയാണ് ഇരുവരുടെയും റേറ്റിങ്.

ആറു മുതല്‍ 10 വരെ സ്ഥാനങ്ങളില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ (729 റേറ്റിങ് പോയിന്റ്), പാകിസ്താന്‍ താരം ബാബര്‍ ആസം (712), ശ്രീലങ്കയുടെ പതും നിസങ്ക (707), പാകിസ്താന്‍ ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാന്‍ (704), ശ്രീലങ്കയുടെ കുശാല്‍ പെരേര (675) എന്നിവരുമാണ്. എന്നാല്‍ സമീപകാലത്തൊന്നും ഇന്ത്യക്കായി ടി20 കളിച്ചിട്ടില്ലാത്ത യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ ഒമ്പതാം റാങ്കില്‍ നിന്നും 12ാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.

സഞ്ജുവിന്റെ റാങ്കിങ്

സഞ്ജു സാംസണ്‍ പുതിയ ടി20 റാങ്കിങില്‍ 34ാം സ്ഥാനത്താണുള്ളത്. സൗത്താഫ്രിക്കയ്‌ക്കെതിരേയുള്ള പരമ്പരയ്ക്കു ശേഷം അദ്ദേഹം 29ാം സ്ഥാനത്തേക്കു കയറിയിരുന്നു. പരമ്പരയില്‍ രണ്ടു സെഞ്ച്വറികളടക്കം നേടി താരം മിന്നിച്ചതോടെയാണിത്. പക്ഷെ ഇംഗ്ലണ്ടിനെതിരേ ബാറ്റിങില്‍ ക്ലിക്കാവാന്‍ സാധിക്കാന്‍ കഴിയാതെ പോയതോടെ അഞ്ചു സ്ഥാനങ്ങള്‍ നഷ്ടമായ സഞ്ജു 34ലേക്കു വീഴുകയും ചെയ്തു. 565 ആണ് പുതിയ റേറ്റിങ് പോയിന്റ്.

SANJU SURYA

ടി20യില്‍ സമീപകാലത്തൊന്നും ഇന്ത്യക്കായി കളിച്ചിട്ടില്ലാത്ത റുതുരാജ് ഗെയ്ക്വാദിനേക്കാള്‍ താഴെയാണ് അദ്ദേഹമെന്നതാണ് കൗതുകകരമായ കാര്യം. 589 റേറ്റിങ് പോയിന്റുമായി അദ്ദേഹം 21ാം സ്ഥാനത്തുണ്ട്. കഴിഞ്ഞ വര്‍ഷം ജൂലൈയിലെ സിംബാബ്‌വെ പര്യടനത്തിലാണ് റുതുരാജ് അവസാനമായി ടി20 കളിച്ചത്.

ഇംഗ്ലണ്ടിനെതിരായ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ 51 റണ്‍സ് മാത്രമേ സഞ്ജുവിനു സ്‌കോര്‍ ചെയ്യാനായുള്ളൂ. 26, 5, 3, 1, 16 എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ സ്‌കോറുകള്‍. ഇതോണ് റാങ്കിങില്‍ ടോപ്പ് 25ല്‍ നിന്നും മലയാളി താരത്തെ പുറത്താക്കിയത്.

വിമര്‍ശനം

സോഷ്യല്‍ മീഡിയയില്‍ ആരാധകരില്‍ നിന്നും വലിയ വിമര്‍ശനമാണ് പുതിയ ടി20 റാങ്കിങിനെതിരേ ഉയരുന്നത്. ടി20യില്‍ സമീപകാലത്തൊന്നും മികച്ച പ്രകടനം നടത്താതിരുന്നിട്ടും സൂര്യകുമാര്‍ യാദവ് എന്തുകൊണ്ട് ടോപ്പ് ഫൈവിലെന്നതാണ് അവരുടെ ചോദ്യം.

കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിനു ശേഷമുള്ള കണക്കുകളെടുത്താല്‍ ഈ ഫോര്‍മാറ്റില്‍ ഏറ്റവുമധികം റണ്ണെടുത്ത രണ്ടാമത്തെ താരമാണ് സഞ്ജു സാംസണ്‍. 487 റണ്‍സ് അദ്ദേഹം അടിച്ചെടുത്തു കഴിഞ്ഞു. സൂര്യയാവട്ടെ ഇതിന്റെ അടുത്തു പോലുമില്ല. എന്നിട്ടും അദ്ദേഹം അഞ്ചാം റാങ്കിലും സഞ്ജു 34ാം സ്ഥാനത്തുമാണ്. ഇതെങ്ങനെ ശരിയാവുമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ സംശയം.

Story first published: Wednesday, February 5, 2025, 18:15 [IST]
Other articles published on Feb 5, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+