Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Duleep Trophy: സൂര്യ പുറത്തേക്ക്? പകരം സഞ്ജു!! വമ്പന്‍ ട്വിസ്റ്റ് വന്നേക്കും, ത്രില്ലടിച്ച് ഫാന്‍സ്

അടുത്ത മാസം നടക്കാനിരിക്കുന്ന ദുലീപ് ട്രോഫിയില്‍ സഞ്ജു സാംസണിനെ കാണാന്‍ സാധിക്കില്ലെന്നു നിരാശപ്പെട്ട ആരാധകര്‍ക്കു സന്തോഷവാര്‍ത്ത. അദ്ദേഹത്തിനു ടീമിലേക്കു അപ്രതീക്ഷിത വിളിയെത്തിയേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. 360 ബാറ്ററും ഇന്ത്യന്‍ ടി20 ക്യാപ്റ്റനുമായ സൂര്യകുമാര്‍ യാദവിനേറ്റ പരിക്കാണ് സഞ്ജുവിനു നേട്ടമായത്. ബുച്ചി ബാബു റെഡ് ബോള്‍ ടൂര്‍ണമെന്റില്‍ മുംബൈയ്ക്കായി കളിക്കവെയാണ് ഫീല്‍ഡിങിനിടെ അദ്ദേഹത്തിന്റെ കൈയ്ക്കു പരിക്കേറ്റത്.

ഈ പരിക്ക് എത്രത്തോളം ഗൗരവമുള്ളതാണെന്നു വ്യക്തമല്ല. എന്നാല്‍ പരിക്ക് സാരമുള്ളതാണെങ്കില്‍ അടുത്ത മാസം അഞ്ചിന് ആരംഭിക്കുന്ന ദുലീപ് ട്രോഫിയില്‍ സൂര്യ കളിക്കാനിടയില്ല. ടൂര്‍ണമെന്റില്‍ നിന്നും അദ്ദേഹം മാറിനില്‍ക്കാന്‍ തന്നെയാണ് സാധ്യത. അങ്ങനെ വന്നാല്‍ പകരക്കാരനെയും വൈകാതെ പ്രഖ്യാപിച്ചേക്കും. സ്‌കൈയ്ക്കു പകരം സഞ്ജുവിനു നറുക്കുവീഴാനുള്ള സാധ്യതയും കൂടുതലാണ്.

SURYAKUMAR YADAV

സൂര്യ കളിക്കുന്നത് ഏതു ടീമില്‍?

ദുലീപ് ട്രോഫിയില്‍ ടീം സിയുടെ ഭാഗമാണ് സൂര്യകുമാര്‍ യാദവ്. ഇന്ത്യന്‍ ടീമിനായി ഇതിനകം വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ കളിച്ചുകഴിഞ്ഞ റുതുരാജ് ഗെയ്ക്വാദാണ് സി ടീമിനെ നയിക്കുന്നത്. ടീമിലെ ഏറ്റവും പരിചയസമ്പന്നനായ താരം കൂടിയാണ് സൂര്യ. അതുകൊണ്ടുതന്നെ ദുലീപ് ട്രോഫിയില്‍ അദ്ദേഹം കളിച്ചില്ലെങ്കില്‍ അതു അവര്‍ക്കു വലിയ ക്ഷീണമായി മാറുകയും ചെയ്യും.

സൂര്യ, റുതുരാജ് എന്നിവരെക്കൂടാതെ അവരുടെ ബാറ്റിങ് ലൈനപ്പിലെ മറ്റു പ്രധാന കളിക്കാര്‍ സായ് സുദര്‍ശന്‍, രജത് പാട്ടിധാര്‍ എന്നിവരാണ്. ഒക്ടോബറില്‍ ബംഗ്ലാദേശുമായി മൂന്നു ടി20കളുടെ പരമ്പരയില്‍ ഇന്ത്യന്‍ ടീം കളിക്കാനിരിക്കുകയാണ്. ഇവയില്‍ ടീമിനെ നയിക്കുന്നതും സൂര്യയായിരിക്കും. അതുകൊണ്ട് തന്നെ ദുലീപ് ട്രോഫിയില്‍ കളിച്ച് പരിക്ക് കൂടുതല്‍ വഷളാക്കാന്‍ അദ്ദേഹം ആഗ്രഹിക്കില്ല. ഈ കാരണത്താല്‍ തന്നെ ദുലീപ് ട്രോഫിയില്‍ നിന്നും സൂര്യ മാറി നിന്നേക്കുകയും ചെയ്യും.

സഞ്ജുവിനു സുവര്‍ണാവസരം

സൂര്യക്കു പകരം ദുലീപ് ട്രോഫി ടീമിലേക്കു വിളിയെത്തിയാല്‍ അതു സഞ്ജുവിനെ സംബന്ധിച്ച് സെലക്ടര്‍മാരുടെ ശ്രദ്ധയാകര്‍ഷിക്കാനുള്ള സുവര്‍ണാവസരം കൂടിയായിരിക്കും. കാരണം അടുത്ത മാസം പകുതിയോടെ ബംഗ്ലാദേശുമായുള്ള രണ്ടു ടെസ്റ്റുകളുടെ പരമ്പരയ്ക്കു തുടക്കമാുവകയാണ്. ഇവയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ദുലീപ് ട്രോഫിയിലെ പ്രകടനം കൂടി വിലയിരുത്തിയാവും തിരഞ്ഞെടുക്കുക.

SANJU SAMSON

ദുലീപ് ട്രോഫിയില്‍ വലിയൊരു ഇന്നിങ്‌സ് കളിക്കാനായാല്‍ അതു സഞ്ജുവിനു ഗുണം ചെയ്യും. ടെസ്റ്റിലും ഇന്ത്യക്കായി അരങ്ങേറുകയെന്ന അദ്ദേഹത്തിന്റെ സ്വപ്‌നം യാഥാര്‍ഥ്യമാക്കാനും ഇതു സഹായിക്കും. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ മാത്രം കളിക്കുകയല്ല ലക്ഷ്യമെന്നും ടെസ്റ്റിലും കളിക്കാന്‍ ആഗ്രഹമുണ്ടെന്നും അടുത്തിടെ സഞ്ജു തുറന്നു പറഞ്ഞിരുന്നു.

സഞ്ജു ഇപ്പോള്‍ വിദേശത്ത്

നിലവില്‍ ഭാര്യ ചാരുലതയ്‌ക്കൊപ്പം വിദേശത്തു അവധിക്കാലം ആഘോഷിക്കുകയാണ് സഞ്ജു. അടുത്തിടെ പാരീസില്‍ നിന്നുള്ള ഒരു വീഡിയോ ചാരുലത സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. സൂര്യക്കു പകരം ദുലീപ് ട്രോഫി ടീമില്‍ ഇടം പിടിക്കുകയാണെങ്കില്‍ സഞ്ജു തീര്‍ച്ചയായും കളിക്കാന്‍ തന്നെയാണ് സാധ്യത.

ദുലീപ് ട്രോഫിയില്‍ മാത്രമല്ല അടുത്ത മാസം തുടങ്ങുന്ന പ്രഥമ കേരള ക്രിക്കറ്റ് ലീഗിലും (KCL) അദ്ദേഹം കളിക്കുന്നില്ല. തിരക്കേറിയ ഷെഡ്യൂളുകള്‍ കാരണം സഞ്ജു ഈ ടൂര്‍ണമെന്റില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നെന്നു ബന്ധപ്പെട്ട ചില വൃത്തങ്ങള്‍ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ദുലീപ് ട്രോഫിയില്‍ അവസരം കിട്ടിയാല്‍ അദ്ദേഹം അതു തള്ളിക്കളയാന്‍ സാധ്യതയില്ല.

Story first published: Saturday, August 31, 2024, 10:05 [IST]
Other articles published on Aug 31, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+