Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സൂര്യയും സഞ്ജുവും ഔട്ട്!! ടി20 ലോകകപ്പിന് പിന്നാലെ ഇന്ത്യക്കു ന്യൂലുക്ക് ടീം, ആരൊക്കെ?

അടുത്ത വര്‍ഷമാദ്യം നാട്ടിലും ശ്രീലങ്കയിലുമായി നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പ് ഇന്ത്യയെ സംബന്ധിച്ച് ഏറെ പ്രധാനപ്പട്ടതാണ്. കാരണം നിലവിലെ ചാംപ്യന്‍മാരെന്നതിനൊപ്പം ടൂര്‍ണമെന്റ് സ്വന്തം നാട്ടിലാണെന്നതും ഇന്ത്യയുടെ സമ്മര്‍ദ്ദം ഇരട്ടിയാക്കാനിടയുണ്ട്. എങ്കിലും സൂര്യകുമാര്‍ യാദവിനു കീഴില്‍ കിരീടം നിലനിര്‍ത്താമെന്ന പ്രതീക്ഷയില്‍ തന്നെയാവും ഇന്ത്യയുടെ പടയൊരുക്കം.

ലോകകപ്പിനു പിന്നാലെ ചില അഴിച്ചു പണികള്‍ തീര്‍ച്ചയായും ടീമില്‍ പ്രതീക്ഷിക്കാം. 2028ലെ ലോകകപ്പ് മുന്നില്‍ കണ്ടുള്ള ടീമിനെ വാര്‍ത്തെടുക്കാനായിരിക്കും ഇന്ത്യയുടെ ശ്രമം. എങ്ങനെയാവും ഇന്ത്യയുടെ അടുത്ത ടി20 ലോകകപ്പ് സ്‌ക്വാഡെന്നു നമുക്കു പരിശോധിക്കാം.

SURYA SANJU

ടീമിലെ മാറ്റങ്ങളെന്ത്?

ടി20 ലോകകപ്പിനു ശേഷം ഒരുപാട് മാറ്റങ്ങള്‍ ഇന്ത്യന്‍ ടീമില്‍ പ്രതീക്ഷിക്കേണ്ടതില്ല, കാരണം നിലവിലെ സ്‌ക്വാഡിലെ ഭൂരിഭാഗം പേരും യുവതാരങ്ങളാണ്. അതുകൊണ്ടു തന്നെ ഫോം നിലനിര്‍ത്തിയാല്‍ വലിയൊരു ഭാവിയും ഇവര്‍ക്കു മുന്നിലുണ്ട്.

ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവാണ് ടി20 ലോകകപ്പ് കഴിഞ്ഞാല്‍ ഇന്ത്യന്‍ ടീമില്‍ കാണാനിടയില്ലാത്ത ഒരാള്‍. പകരം നായകനായി വരിക യുവതാരം ശുഭ്മന്‍ ഗില്ലാണ്. 35കാരനായ സ്‌കൈ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കാനിടയുണ്ട്. അദ്ദേഹം കളി മതിയാക്കിയില്ലെങ്കില്‍ ടീമില്‍ നിന്നും ഒഴിവാക്കപ്പെടാനുള്ള സാധ്യതയും കൂടുതലാണ്.

വീണ്ടുമൊരു ടി20 ലോകകപ്പിനു സൂര്യക്കു ബാല്യമുണ്ടായേക്കില്ല. മാത്രമല്ല, ഈ ഫോര്‍മാറ്റില്‍ അദ്ദേഹത്തിന്റെ ഫോമിലും വലിയ ഇടിവ് സംഭവിച്ചിട്ടുമുണ്ട്. സൂര്യക്കു പകരം ഇന്ത്യന്‍ ടി20 ടീമിലേക്കു വന്നേക്കുക ശ്രേയസ് അയ്യരായിരിക്കും. നിലവില്‍ അദ്ദേഹം ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റനാണ്. ഇനി ടി20യിലും അദ്ദേഹത്തിനു വൈസ് ക്യാപ്റ്റന്‍സി ലഭിക്കാനിടയുണ്ട്.

സൂര്യയെക്കൂടാതെ ലോകകപ്പ് കഴിഞ്ഞാല്‍ ടിമിലെ ചീട്ട് കീറാനിടയുള്ള രണ്ടാമത്തെയാള്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണാണ്. ഓപ്പണിങ് സ്ഥാനം നഷ്ടമായതോടെ അദ്ദേഹം പതിയെ ടീമില്‍ നിന്നും പുറത്തായിക്കൊണ്ടിരിക്കുകയാണ്.

മധ്യനിരയില്‍ പല പൊസിഷനുകളിലും സഞ്ജുവിനെ പരീക്ഷിച്ചെങ്കിലും പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താന്‍ കഴിഞ്ഞിട്ടില്ല. ഈ റോള്‍ അദ്ദേഹത്തിനു യോജിക്കില്ലെന്നു ടീം മാനേജ്‌മെന്റിനു തന്നെ തോന്നി തുടങ്ങിയിട്ടുമുണ്ട്.

SHUBMAN GILL

ഓസ്‌ട്രേലിയക്കെിരേ ഇപ്പോള്‍ നടക്കുന്ന ടി20 പരമ്പരയിലെ അവസാന രണ്ടു മല്‍സരങ്ങളിലും സഞ്ജുവിനെ ഒഴിവാക്കാനുള്ള പ്രധാന കാരണവും ഇതാണ്. നിലവിലെ ക്യാപ്റ്റന്‍ സൂര്യ അദ്ദേഹത്തെ ഏറെ പിന്തുണയ്ക്കുന്നയാളാണ്. അതുകൊണ്ടു തന്നെ അടുത്ത ലോകകപ്പിനു ശേഷം സൂര്യ ടീമില്‍ ഇല്ലെങ്കില്‍ സഞ്ജുവിന്റെ കാര്യവും കഷ്ടത്തിലാവും.

ഗില്ലുമായി അത്ര നല്ല സൗഹൃദം മലയാളി താരത്തിനു ഇല്ല. സൂര്യക്കു ശേഷം അദ്ദേഹം പുതിയ ക്യാപ്റ്റനായി വന്നാല്‍ ഇപ്പോള്‍ കിട്ടുന്നതു പോലെയൊരു പിന്തുണ സഞ്ജു പ്രതീക്ഷിക്കുകയും വേണ്ട. ഓപ്പണിങില്‍ ഗില്ലും അഭിഷക് ശര്‍മയും സെറ്റായി കഴിഞ്ഞിതിനാല്‍ മധ്യനിരയിലോ, ഫിനിഷര്‍ റോളിലോ ബാറ്റ് ചെയ്യാന്‍ മിടുക്കുള്ള കീപ്പറെയാണ് ടീമിനു ആവശ്യം.

സഞ്ജുവിന്റെ പകരക്കാരനായി യുവ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേലിനാവും ഇന്ത്യന്‍ ടി20 ടീമിലേക്കു വിളി എത്തിയേക്കുക. മൂന്നു മുതല്‍ ഏഴ് അവരെ എവിടെയും ബാറ്റ് ചെയ്യാന്‍ അദ്ദേഹത്തിനു സാധിക്കും. ടി20യില്‍ ടീമിന്റെ ഫസ്റ്റ് ചോയ്‌സ് കീപ്പറായി വളര്‍ത്തിയെടുത്തേക്കുക ജുറേലിനെയാവും.

സൂര്യ, സഞ്ജു എന്നിവര്‍ പോവുന്നതൈാഴിച്ചാല്‍ ടി20 ടീമില്‍ മറ്റു മാറ്റങ്ങളൊന്നും സംഭവിക്കാനിടയില്ല. തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, നിതീഷ് കുമാര്‍ റെഡ്ഡി, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, യശസ്വി ജയ്‌സ്വാള്‍, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ് തുടങ്ങിയവരെല്ലാം ടീമില്‍ തുടരുകയും ചെയ്യും.

ഇന്ത്യയുടെ അടുത്ത ടി20 ലൈനപ്പ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ശ്രേയസ് അയ്യര്‍, ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്യ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ.

Story first published: Saturday, November 8, 2025, 12:41 [IST]
Other articles published on Nov 8, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+