Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: ഇവരാണ് യഥാര്‍ഥ താരം... സൂപ്പര്‍ താരങ്ങളെപ്പോലും പിന്നിലാക്കി!! സര്‍പ്രൈസ് ഹീറോസ്

മുംബൈ: ഐപിഎല്ലിന്റെ ഈ സീസണില്‍ നാലു ടീമുകള്‍ക്കു മാത്രമാണ് പ്ലേഓഫിലെത്താന്‍ ഭാഗ്യമുണ്ടായത്. നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സുള്‍പ്പെടെ നാലു ടീമുകളുടെ പോരാട്ടം പ്രാഥമിക റൗണ്ടില്‍ തന്നെ അവസാനിച്ചു. എങ്കിലും എട്ടു ടീമുകള്‍ക്കും ചില അപ്രതീക്ഷിത ഹീറോസ് ഈ സീസണില്‍ ഉണ്ടായിട്ടുണ്ട്.

ടീമിലെ മറ്റു മിന്നും താരങ്ങളെപ്പോലും പിന്നിലാക്കി ഇവര്‍ ടീമിന് സര്‍പ്രൈസ് തന്നെയാണ് സമ്മാനിച്ചത്. ഇത്തരത്തില്‍ ഓരോ ടീമിന്റെയും സര്‍പ്രൈസ് താരങ്ങളായി മാറിയവരെ അടുത്തറിയാം.

പ്രസീദ് കൃഷ്ണ (കൊല്‍ക്കത്ത)

പ്രസീദ് കൃഷ്ണ (കൊല്‍ക്കത്ത)

പരിക്കുമൂലം ഐപിഎല്ലില്‍ നിന്നും പിന്‍മാറിയ അണ്ടര്‍ 19 ലോകകപ്പ് ടീമില്‍ അംഗമായ പേസര്‍ കമലേഷ് നാഗര്‍കോട്ടിക്കു പകരമാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് പ്രസീദ് കൃഷ്ണയെ ടീമിലേക്കു കൊണ്ടുവന്നത്. ഈ അവസരം പ്രസീദ് ശരിക്കും മുതലെടുക്കുകയും ചെയ്തു.
കളിച്ച അഞ്ചു മല്‍സരങ്ങളില്‍ നിന്നും ഒമ്പതു വിക്കറ്റുകളാണ് 22 കാരനായ കര്‍ണാടക താരം നേടിയത്. ഡെത്ത് ഓവറുകളിലും മിന്നുന്ന ബൗളിങ് പുറത്തെടുക്കാന്‍ പ്രസീദിനു സാധിച്ചു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ നിര്‍ണായകമായ ലീഗ് മല്‍സരത്തില്‍ അവസാന ഓവര്‍ എറിഞ്ഞ പ്രസീദ് നാല് റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. മൂന്നു വിക്കറ്റുകളും താരം നേടി.

സൂര്യകുമാര്‍ യാദവ് (മുംബൈ)

സൂര്യകുമാര്‍ യാദവ് (മുംബൈ)

മുംബൈയുടെ സര്‍പ്രൈസ് താരമാണ് ഓപ്പണര്‍ സൂര്യകുമാര്‍ യാദവ്. കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് യാദവ് ഈ സീസണില്‍ കാഴ്ചവച്ചത്. തന്റെ സ്ഥിരം പൊസിഷനായ മധ്യനിരയില്‍ നിന്നും മുംബൈയില്‍ ഓപ്പണിങ് റോളിലേക്കു പ്രൊമോഷന്‍ ലഭിച്ച താരം 14 മല്‍സരങ്ങളില്‍ നിന്നും 512 റണ്‍സെടുത്തിരുന്നു. നാലു അര്‍ധസെഞ്ചറികളുള്‍പ്പെടെയാണ് യാദവ് 500നു മുകളില്‍ റണ്‍സ് അടിച്ചെടുത്തത്.
സീസണില്‍ ടീമിന്റെ ടോപ്‌സ്‌കോററും യാദവായിരുന്നു. ഒരു സീസണില്‍ 500ല്‍ കൂടുതല്‍ റണ്‍സ് നേടുന്ന ദേശീയ ടീമിനായി കളിച്ചിട്ടില്ല ആദ്യ താരമെന്ന റെക്കോര്‍ഡും യാദവ് സ്വന്തം പേരിലാക്കിയിരുന്നു.

ഉമേഷ് യാദവ് (ബാംഗ്ലൂര്‍)

ഉമേഷ് യാദവ് (ബാംഗ്ലൂര്‍)

ബൗളിങില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ അപ്രതീക്ഷിത തുറുപ്പുചീട്ടായി മാറിയ താരമാണ് ഇന്ത്യയുടെ മുന്‍ പേസര്‍ ഉമേഷ് യാദവ്. ഇത്രയും മികച്ച പ്രകടനം ഉമേഷില്‍ നിന്നും ടീം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നതാണ് യാഥാര്‍ഥ്യം.
14 മല്‍സരങ്ങളില്‍ നിന്നും 20 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. പവര്‍പ്ലേ ഓവറുകളിലും ഡെത്ത് ഓവറുകളിലും ഉമേഷ് വിക്കറ്റുകള്‍ വാരിക്കൂട്ടി.

സിദ്ധാര്‍ഥ് കൗള്‍ (ഹൈദരാബാദ്)

സിദ്ധാര്‍ഥ് കൗള്‍ (ഹൈദരാബാദ്)

ഭുവനേശ്വര്‍ കുമാറിന്റെ നിഴലില്‍ നിന്നും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മുഖ്യ ബൗളറായി സിദ്ധാര്‍ഥ് കൗള്‍ മാറുന്നതാണ് ഈ സീസണില്‍ കണ്ടത്. പരിക്കുമൂലം ഭുവി ടീമില്‍ നിന്നും വിട്ടുനിന്നപ്പോഴെല്ലാം ബൗളിങിന് ചുക്കാന്‍ പിടിച്ചത് കൗളായിരുന്നു. 19 വിക്കറ്റുകളാണ് 15 മല്‍സരങ്ങളില്‍ നിന്നും താരം നേടിയത്.
മുംബൈ ഇന്ത്യന്‍സിനെതിരേ 119 റണ്‍സെന്ന കുറഞ്ഞ സ്‌കോര്‍ പ്രതിരോധിച്ച് ഹൈദരാബാദിനെ ജയത്തിലേക്കു നയിക്കുന്നതില്‍ കൗള്‍ നിര്‍ണായക പങ്കു വഹിച്ചിരുന്നു. മല്‍സരം 23 റണ്‍സ് വിട്ടുകൊടുത്ത താരം മൂന്നു വിക്കറ്റാണ് നേടിയത്.

മുജിബുര്‍ റഹ്മാന്‍ (പഞ്ചാബ്)

മുജിബുര്‍ റഹ്മാന്‍ (പഞ്ചാബ്)

17 കാരനായ അഫ്ഗാനിസ്താന്‍ സ്പിന്നര്‍ മുജീബുര്‍ റഹ്മാന്‍ ഈ സീസണില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ കണ്ടെത്തലാണ്. നാട്ടുകാരനും ലോക ഒന്നാംനമ്പര്‍ ബൗളറുമായ റാഷിദ് ഖാന്റെ പിന്‍ഗാമിയാവാന്‍ മിടുക്കുള്ള താരമാണ് താനെന്നു ഈ കൗമാര താരം തെളിയിച്ചു. 11 മല്‍സരങ്ങളില്‍ നിന്നും 14 വിക്കറ്റുകളാണ് മുജീബുര്‍ വീഴ്ത്തിയത്.
കൈവിരലിനേറ്റ പരിക്കിനെ തുടര്‍ന്നു ചില മല്‍സരങ്ങളില്‍ താരത്തിനു കളിക്കാനായിരുന്നില്ല.

കൃഷ്ണപ്പ ഗൗതം (രാജസ്ഥാന്‍)

കൃഷ്ണപ്പ ഗൗതം (രാജസ്ഥാന്‍)

ആഭ്യന്തര ക്രിക്കറ്റിലെ മിന്നും താരങ്ങളിലൊരാളായ കൃഷ്ണപ്പ ഗൗതമിനെക്കുറിച്ച് ഈ സീസണിലെ ഐപിഎല്ലിനു മുമ്പ് അധികം പേര്‍ക്കും അറിയില്ലായിരുന്നു. എന്നാല്‍ ബാറ്റ് കൊണ്ടും പന്ത് കൊണ്ടും രാജസ്ഥാനു വേണ്ടി ചില മികച്ച പ്രകടനങ്ങള്‍ നടത്തിയതോടെ ഗൗതവും താരപദവിയിലേക്കുയര്‍ന്നു.
മുംബൈ ഇന്ത്യന്‍സിനെതിരായ കളിയില്‍ 11 പന്തില്‍ പുറത്താവാതെ 33 റണ്‍സെടുത്ത ഗൗതമാണ് രാജസ്ഥാനു ത്രസിപ്പിക്കുന്ന ജയം സമ്മാനിച്ചത്.

സന്ദീപ് ലാമിച്ചാനെ (ഡല്‍ഹി)

സന്ദീപ് ലാമിച്ചാനെ (ഡല്‍ഹി)

ഐപിഎല്ലില്‍ കളിച്ച ആദ്യ നേപ്പാള്‍ താരമെന്ന റെക്കോര്‍ഡ് തന്റെ പേരില്‍ കുറിച്ച സ്പിന്നര്‍ സന്ദീപ് ലാമിച്ചാനെ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ സര്‍പ്രൈസ് താരമാണ്. അവസാനത്തെ മൂന്നു മല്‍സരങ്ങളില്‍ മാത്രമേ 17 കാരന് കളിക്കാന്‍ അവസരം ലഭിച്ചുള്ളൂ. എങ്കിലും ലഭിച്ച അവസരം താരം പരമാവധി മുതലെടുക്കുകയും ചെയ്തു.
മുംബൈക്കെതിരായ മല്‍സരത്തില്‍ മൂന്നു വിക്കറ്റുമായി ലാമിച്ചാനെ തിളങ്ങിയിരുന്നു.

അമ്പാട്ടി റായുഡു (ചെന്നൈ)

അമ്പാട്ടി റായുഡു (ചെന്നൈ)

ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ ബാറ്റിങ് സെന്‍സേഷനായി അമ്പാട്ടി റായുഡു മാറിക്കഴിഞ്ഞു. സിഎസ്‌കെയ്‌ക്കൊപ്പം പ്രഥമ സീസണില്‍ തന്നെ അവിസ്മരണീയ പ്രകടനമാണ് താരം നടത്തുന്നത്. സീസണില്‍ ചെന്നൈക്കു വേണ്ടി ഏറ്റവുമധികം റണ്‍സെടുത്തതും റാഡുയു തന്നെയാണ് (586 റണ്‍സ്).

Story first published: Wednesday, May 23, 2018, 12:53 [IST]
Other articles published on May 23, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+