Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജുവിനെ ഹീറോയാക്കാന്‍ 'ചിന്നത്തല'!! ഇനി കളി മാറും, ഫോട്ടോ വൈറല്‍, പ്രതികരിച്ച് ഫാന്‍സ്

തിരുവനന്തപുരം: ചെറിയൊരു ബ്രേക്കിനു ശേഷം ടീം ഇന്ത്യയിലേക്കു മടങ്ങിയെത്താനുള്ള തയ്യാറെടുപ്പിലാണ് മലയാളികളുടെ പ്രിയതാരവും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണ്‍. അടുത്ത മാസം ഇംഗ്ലണ്ടുമായി നാട്ടില്‍ നടക്കാനിരിക്കുന്ന അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയിലൂടെയാവും അദ്ദേഹത്തിന്റെ തിരിച്ചുവരവ്. ഈ പരമ്പരയില്‍ ഓപ്പണിങിനൊപ്പം വിക്കറ്റ് കീപ്പറുടെ റോളും സഞ്ജുവിനു ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അതിനിടെ അദ്ദേഹത്തിന്റെ ഒരു ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഇതിനൊരു കാരണം കൂടിയുണ്ട്. ആരാധകരുടെ പ്രിയങ്കരനും ചിന്നത്തലയെന്നു വിളിപ്പേരുമുള്ള ഇന്ത്യയുടെ മുന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ സുരേഷ റെയ്‌നയെയും ഈ ഫോട്ടോയില്‍ സഞ്ജുവിനൊപ്പം കാണാം. ഇതാണ് ആരാധകരെ ത്രില്ലടിപ്പിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ അവര്‍ ഇതിനോടു പ്രതികരിക്കുകയും ചെയ്തിരിക്കുകയാണ്.

SURESH RAINA SANJU SAMSON

വൈറലായി ഫോട്ടോ

മുന്‍ കേരളാ ക്രിക്കറ്റ് താരം റൈഫി വിന്‍സെന്റ് ഗോമസ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ഫോട്ടോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. സഞ്ജു സാംസണിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് അദ്ദേഹം. റെയ്‌നയ്ക്കു ഇരുവശങ്ങളായി സഞ്ജുവിനെയും റൈഫിയെയും ഈ ഫോട്ടോയില്‍ കാണാം.

അവധിക്കാലം ആഘോഷിക്കുന്നതിനായി സുരേഷ് റെയ്‌ന അടുത്തിടെ കുടുംബത്തോടൊപ്പം കേരളത്തിലെത്തിയിരുന്നു. ഇതിന്റെ ഭാഗമായി തിരുവനന്തപുരത്തു വച്ച് കണ്ടുമുട്ടിയപ്പോഴാണ് സഞ്ജുവിനും റൈഫിക്കുമൊപ്പം അദ്ദേഹം ഫോട്ടോയ്ക്കു പോസ് ചെയ്തതെന്നാണ് വ്യക്തമാവുന്നത്. സഞ്ജുവിന്റെ ആരാധകരെ ഈ ഫോട്ടോ ഏറെ ആവേശത്തിലാക്കിയിട്ടുണ്ട്. ഇതിനു താഴെ നിരവധി പേര്‍ പ്രതികരിക്കുകയും ചെയ്തിരിക്കുകയാണ്.

IND vs AUS: ആശ്വസിക്കാന്‍ 3 പേര്‍ മാത്രം!! നാലാമങ്കം ഇന്ത്യ തോല്‍ക്കാന്‍ ഈ കാരണങ്ങള്‍

പ്രതികരിച്ച് ഫാന്‍സ്

സുരേഷ് റെയ്‌നയ്ക്കപ്പമുള്ള സഞ്ജു സാംസണിന്റെ ഫോട്ടോയോടു വലിയ ആവേശത്തോടെയാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ പ്രതികരണം. വളരെ മനോഹരമായിട്ടുള്ള ഫോട്ടോയാണിത്. കേരളത്തില്‍ സഞ്ജു സാംസണിനൊപ്പം സമയം പങ്കിടുകയാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച മാച്ച് വിന്നര്‍മാരിലൊരാളായ സുരേഷ് റെയ്‌ന. ഏറെ അനുഭവസമ്പത്തുള്ള അദ്ദേഹത്തില്‍ നിന്നും സഞ്ജുവിനു പുതുതായി പലതും പഠിക്കാന്‍ സാധിക്കും. കരിയറിലെ മുന്നോട്ടുള്ള യാത്രത്തില്‍ ഇതു അദ്ദേഹത്തെ ഒരുപാട് സഹായിക്കുമെന്നും ആരാധകര്‍ കുറിക്കുന്നു.

Year Ender 2024: ക്രിക്കറ്റിന് നഷ്ടങ്ങളുടെ വര്‍ഷം!! ഈ വര്‍ഷം ഇവര്‍ കളി നിര്‍ത്തി, ആരെല്ലാം?

സഞ്ജു സാംസണിനെ എല്ലായ്‌പ്പോഴും പിന്തുണയ്ക്കുകയും വലിയ മതിപ്പോടെ സംസാരിക്കുകയും ചെയ്തിട്ടുള്ളയാളാണ് സുരേഷ് റെയ്‌ന. ഇപ്പോള്‍ സ്വന്തം നാട്ടില്‍ വച്ച് റെയ്‌നയ്‌ക്കൊപ്പം കുറച്ചു സമയം പങ്കിടാന്‍ സഞ്ജുവിനു സാധിച്ചിരിക്കുകയാണ്. ക്രിക്കറ്ററെന്ന നിലയില്‍ തന്റെ പ്രതിഭയെ ഒന്നുകൂടി മിനുക്കിയെടുക്കാനും വരാനിരിക്കുന്ന മല്‍സരങ്ങളില്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനങ്ങള്‍ നടത്താനും ഇതു സഞ്ജുവിനെ സഹായിക്കുമെന്നും ആരാധകര്‍ പറയുന്നു.

SANJU SAMSON

റെയ്‌നയ്ക്കു വലിയ മതിപ്പ്

ഇന്ത്യന്‍ ടീമില്‍ തന്റെ സ്ഥാനമുറപ്പിച്ചു കൊണ്ടിരിക്കുന്ന സഞ്ജു സാംസണിനെക്കുറിച്ച് വലിയ മതിപ്പാണ് സുരേഷ് റെയ്‌നയ്ക്കുള്ളത്. പല തവണ അദ്ദേഹം ഇക്കാര്യം തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. സഞ്ജുവിന്റെ ഒരു ആരാധകന്‍ കൂടിയാണ് താനെന്നായിരുന്നു അടുത്തിടെ അദ്ദേഹം പറഞ്ഞത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ വളരെ മികച്ച പ്രകടനമാണ് സഞ്ജു നടത്തിക്കൊണ്ടിരിക്കുന്നത്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിനെ മികച്ച രീതിയില്‍ നയിക്കാനും അദ്ദേഹത്തിനു കഴിയുന്നുണ്ടെന്നും റെയ്‌ന ചൂണ്ടിക്കാട്ടിയിരുന്നു.

സഞ്ജു വളരെ നിര്‍ഭയനായ ബാറ്ററും വിക്കറ്റ് കീപ്പറുമാണ്. കൂടാതെ ഭാവിയില്‍ ടീമിനെ നയിക്കാനും സാധിക്കുന്നയാളാണ്. അവസരം ലഭിച്ചപ്പോഴെല്ലാം നന്നായി പെര്‍ഫോം ചെയ്തിട്ടുണ്ടെന്നും റെയ്‌ന മറ്റൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

Story first published: Tuesday, December 31, 2024, 10:50 [IST]
Other articles published on Dec 31, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+