റെയ്‌നയ്ക്കും പ്രിയങ്കയ്ക്കും പാരീസില്‍ മധുവിധു, ചിത്രങ്ങള്‍ കാണൂ
ബെംഗളൂരു: ഐ പി എല്‍ തിരക്കിനിടയിലായിരുന്നു ഇന്ത്യയുടെ മധ്യനിര ബാറ്റ്‌സ്മാന്‍ സുരേഷ് റെയ്‌നയുടെ വിവാഹം. ഒന്നരമാസത്തെ ക്രിക്കറ്റ് പൂരത്തിനിടയില്‍ പിന്നെന്ത് മധുവിധു. ഐ പി എല്‍ കഴിയുമ്പോഴേക്കും ഭാര്യ പ്രിയങ്കയെ കാണാതെ ആകെ ബോറഡിച്ചിരുന്നു റെയ്‌ന. ഇനിയും നിന്നെ കാണാന്‍ കാത്തിരിക്കാന്‍ പറ്റില്ല പ്രിയപ്പെട്ടവളേ എന്ന് മെയ് 20 ന് ട്വിറ്ററില്‍ ഒരു പോസ്റ്റും ഇട്ടു റെയ്‌ന.
വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ പോലും കാത്തിരിക്കാതെ ജോലിക്ക് വേണ്ടി പ്രിയങ്ക നെതര്‍ലെന്‍ഡ്‌സിന് പറന്നു. റെയ്‌നയാകട്ടെ ചെന്നൈയ്ക്ക് വേണ്ടി ഐ പി എല്‍ കളിക്കുകയും. എന്തായാലും ഐ പി എല്‍ കഴിഞ്ഞതും പ്രിയങ്കയെ കാണാന്‍ വേണ്ടി റെയ്‌ന നേരെ പാരീസിലേക്ക് പറന്നു. ബാക്കി വിശേഷങ്ങള്‍ ചിത്രങ്ങളിലൂടെ, കാണൂ.

കാത്തിരുന്നത് ഒരു മാസം
വിവാഹം കഴിഞ്ഞ് ഒരു മാസമാണ് സുരേഷ് റെയ്‌നയ്ക്ക് ഭാര്യ പ്രിയങ്കയെ കാണാന്‍ കാത്തിരിക്കേണ്ടി വന്നത്. എന്തായാലും കളിത്തിരക്കുകള്‍ തീര്‍ന്നതും റെയ്‌ന നേരെ വിട്ടു പാരീസിലേക്ക്. അവിടെ മധുവിധു ആഘോഷിക്കുകയാണ് റെയ്‌നയും പ്രിയങ്കയും.

കാണാതെ വയ്യ നിന്നെ
ഇനിയും നിന്നെ കാണാന്‍ കാത്തിരിക്കാന്‍ വയ്യ എന്ന ക്യാപ്ഷനോടെ റെയ്‌ന ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത പ്രിയങ്കയുടെ ചിത്രം

ഒരു ചിത്രം കൂടി
പാരീസില്‍ എത്തിയ ശേഷം പ്രിയങ്കയ്‌ക്കൊപ്പം റെയ്‌ന ട്വിറ്ററിലിട്ട മറ്റൊരു കപ്പിള്‍ ഫോട്ടോ. വെള്ളിയാഴ്ച വൈകിട്ട് 4 മണിക്കാണ് റെയ്‌ന ഈ ചിത്രം പോസ്റ്റ് ചെയ്തത്.

ബാല്യകാലസുഹൃത്താണ്
സുരേഷ് റെയ്‌നയുടെ കുട്ടിക്കാലത്തെ കൂട്ടുകാരിയാണ് പ്രിയങ്ക. ദില്ലിയില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. ഇക്കഴിഞ്ഞ ഏപ്രിലില്‍. വിവാഹം കഴിഞ്ഞതും പ്രിയങ്ക ജോലിക്കായി നെതര്‍ലെന്‍ഡ്‌സിലേക്ക് പോയി.

കളിയല്ല കല്യാണം
കുട്ടിക്കാലത്തെ കൂട്ടുകാരിയാണെങ്കിലും വിവാഹത്തിന് കുറച്ച് മുന്‍പ് മാത്രമാണ് ഈ സൗഹൃദം പ്രണയമായി മാറിയത്. ദില്ലിയിലെ ലീല പാലസ് ഹോട്ടലിലായിരുന്നു വിവാഹം.

താരങ്ങളായി കൂട്ടുകാര്‍
എം എസ് ധോണി അടക്കമുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരങ്ങളുടെ സാന്നിധ്യത്തില്‍ ആഘോഷമായിട്ടായിരുന്നു റെയ്‌നയുടെ വിവാഹം.

വിവാഹത്തോടെ ഫോം പോയി?
ഐ പി എല്ലിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് റെയ്‌ന 400 റണ്‍സ് തികയ്ക്കാതിരിക്കുന്നത്. റെയ്‌നയുടെ മോശം ഫോം ചെന്നൈ ടീമിനെയും നന്നായിത്തന്നെ ബാധിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications