Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എനിക്കൊരു യുവരാജ് സിംഗാകണം: സുരേഷ് റെയ്‌ന

അഡലെയ്ഡ്: പാകിസ്താനെതിരെ വിരാട് കോലിയും ശിഖര്‍ ധവാനും അടിത്തറയിട്ട ഇന്ത്യന്‍ ഇന്നിംഗ്‌സിനെ വിജയിക്കാനുള്ള ടോട്ടലാക്കി മാറ്റിയത് സുരേഷ് റെയ്‌നയാണ്. 56 പന്തില്‍ സിക്‌സറുകളും ഫോറുകളും പറത്തി റെയ്‌ന നടത്തിയ വെടിക്കെട്ടാണ് ഇന്ത്യയെ 300 കടത്തിയത്. 2015 ലെ ഈ ലോകകപ്പില്‍ തനിക്ക് യുവരാജ് സിംഗിനെ പോലെ കളിക്കണം എന്നാണ് സുരേഷ് റെയ്‌ന പറയുന്നത്.

2011 ലോകകപ്പില്‍ മാന്‍ ഓഫ് ദ സീരിസായിരുന്നു യുവരാജ്. പ്രധാന മത്സരങ്ങളില്‍ ബാറ്റ് കൊണ്ട് കളി തിരിച്ച യുവി 15 വിക്കറ്റുകളും വീഴ്ത്തി ഇന്ത്യയുടെ വിജയനായകനായിരുന്നു. ഇത് പോലെ കളിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് റെയ്‌ന തുറന്നുപറയുന്നു. ബാറ്റ് കൊണ്ട് മാത്രമല്ല, പന്ത് കൊണ്ടും ഫീല്‍ഡിംഗിലും എനിക്ക് കൂടുതല്‍ സംഭാവന നല്‍കണം. യുവരാജ് സിംഗ് ഈ ലോകകപ്പില്‍ കളിക്കുന്നില്ല.

raina

യുവരാജ് സിംഗ് കഴിഞ്ഞ ലോകകപ്പില്‍ കളിച്ച നാലാം നമ്പറിലാണ് റെയ്‌ന പാകിസ്താനെതിരെ കളിക്കാനിറങ്ങിയത്. ഫീല്‍ഡിംഗില്‍ ഇപ്പോഴത്തെ യുവരാജിനെ വെല്ലുമെങ്കിലും ബൗളിംഗില്‍ റെയ്‌ന അത്ര വരില്ല. പാകിസ്താനെതിരെ ആദ്യ സ്പിന്നറായി ധോണി കൊണ്ടുവന്നത് റെയ്‌നയെ ആണ്. രണ്ടോവറിന് ശേഷം മാറ്റി. ക്യാപ്റ്റന്‍ എ എസ് ധോണിയില്‍ നിന്നും യുവരാജ് സിംഗില്‍ നിന്നും താന്‍ ഏറെ പഠിച്ചിട്ടുണ്ട് എന്നും റെയ്‌ന ബി സി സി ഐ വെബ്‌സൈറ്റില്‍ പറഞ്ഞു.

യുവരാജ് കളിക്കുന്നതും കളി തീര്‍ക്കുന്നതും ഞാന്‍ ശ്രദ്ധയോടെ നോക്കിക്കണ്ടിട്ടുണ്ട്. ഈ ലോകകപ്പില്‍ എനിക്ക് യുവരാജ് 2011 ല്‍ കളിച്ച റോള്‍ കളിക്കണം. ബാറ്റിംഗില്‍ മാത്രമല്ല ബോളിംഗിലും ഫീല്‍ഡിംഗിലും. കഴിഞ്ഞ ലോകകപ്പില്‍ റെയ്‌ന ബാറ്റിംഗ് നമ്പറില്‍ ഏഴാമനായാണ് ഇറങ്ങിയിരുന്നത്.

Story first published: Tuesday, February 17, 2015, 14:17 [IST]
Other articles published on Feb 17, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+