For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പൊന്ന് കഴിഞ്ഞോട്ടെ, റെയ്‌നയ്ക്ക് കല്യാണം... വധു ശ്രുതിയോ?

By Soorya Chandran

മെല്‍ബണ്‍: ലോകകപ്പ് ഇന്ത്യക്ക് കിട്ടുമോ ഇല്ലയോ എന്നൊന്നും ഇപ്പോള്‍ പറയാന്‍ പറ്റില്ല. എന്നാല്‍ ഒരു കാര്യം ഉറപ്പിച്ച് പറയാം... സുരേഷ് റെയ്‌നയുടെ ജീവിതത്തില്‍ ഒരു മാറ്റം വരും. അതെന്താണെന്നോ...

കല്യാണം തന്നെ. ലോകകപ്പ് കഴിഞ്ഞാല്‍ റെയ്‌നയുടെ കല്യാണം ഉടന്‍ ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. റെയ്‌ന ഇക്കാര്യം പറഞ്ഞിട്ടില്ലെങ്കിലും, റെയ്‌നയോട് അടുത്ത ചില സുഹൃത്തുക്കളാണത്രെ ഇക്കാര്യം പുറത്ത് വിട്ടത്. ലോകകപ്പ് നടക്കുന്ന ഓസ്‌ട്രേലിയയില്‍ നിന്ന് തന്നെയാണ് വാര്‍ത്ത ലീക്ക് ആയത്.

Suresh Raina

ലോകകപ്പ് ഫൈനല്‍ കഴിഞ്ഞതിന് ശേഷം വാര്‍ത്ത പുറത്ത് വിടാനിരിക്കുകയായിരുന്നു റെയ്‌ന. പക്ഷേ ടീമിലെ സുഹൃത്തുക്കളോട് വിവരം പറഞ്ഞു. അവിടെ നിന്നാണ് വാര്‍ത്ത പുറത്തെത്തിയതെന്നാണ് വിവരം.

ലഖ്‌നൗവിലെ ഒരു സെവന്‍ സ്റ്റാര്‍ ഹോട്ടലില്‍ വച്ചായിരിക്കുമത്രെ വിവാഹം. ഏപ്രില്‍ മൂന്ന്, അല്ലെങ്കില്‍ എട്ട് ഇതില്‍ ഏതെങ്കിലും ഒരു ദിവസം ആയിരിക്കും വിവാഹം. എനനാല്‍ വധു ആരാണെന്ന് മാത്രം പുറത്താരും അറിഞ്ഞിട്ടില്ല.

കമല്‍ ഹാസന്റെ മകളും തെന്നിന്ത്യന്‍ താരറാണിയും ആയ ശ്രുതി ഹസ്സനും റെയ്‌നയും തമ്മില്‍ പ്രണയത്തിലാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു. പക്ഷേ അത് ശരിയല്ലെന്ന് രണ്ട് പേരും പറഞ്ഞിരുന്നു. റെയ്‌ന കല്യാണം കഴിക്കാന്‍ പോകുന്നത് ഒരു കുടുംബ സുഹൃത്തിനെ ആണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Story first published: Sunday, March 15, 2015, 15:15 [IST]
Other articles published on Mar 15, 2015
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+