കാവിപ്പടയായി ഗുജറാത്ത് ലയണ്‍സ്; ചെന്നൈ കിംഗ്‌സിനെ മിസ് ചെയ്യുന്നെന്ന് റെയ്‌ന!
ഐ പി എല്‍ ക്രിക്കറ്റിലെ പുതിയ ടീമുകളിലൊന്നായ ഗുജറാത്ത് ലയണ്‍സ് രാജ്‌കോട്ടിനും ജഴ്‌സി തയ്യാറായി. ഹോം ഗ്രൗണ്ട് ഗുജറാത്തിലെ രാജ്‌കോട്ട് ആയതുകൊണ്ടാണോ എന്നുറപ്പില്ല, കാവി നിറത്തിലുള്ള ജഴ്‌സിയാണ് ലയണ്‍സ് തിരഞ്ഞെടുത്തിരിക്കുന്നത്. 54 പന്തില്‍ ടെസ്റ്റിലെ റെക്കോര്‍ഡ് സെഞ്ചുറിയുമായി സൂപ്പര്‍ താരം ബ്രണ്ടന്‍ മക്കുല്ലം കളം നിറഞ്ഞ ദിവസം തന്നെയാണ് ഇവിടെ രാജ്‌കോട്ട് ലയണ്‍സ് ജഴ്‌സി പ്രകാശനം നടത്തിയത്.
തരിമ്പ് പോലും പേടിയില്ലാതെ ബാറ്റ് വീശുന്ന മക്കുല്ലത്തെ ടീമില്‍ കിട്ടിയതില്‍ താന്‍ അതീവ സന്തോഷവാനാണ് എന്ന് ഗുജറാത്ത് ലയണ്‍സിന്റെ ക്യാപ്റ്റന്‍ സുരേഷ് റെയ്‌ന പറഞ്ഞു. ഐ പി എല്ലില്‍ ഇത്രയും കാലം കളിച്ച ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ താന്‍ അതിയായി മിസ് ചെയ്യുന്നു എന്നും റെയ്‌ന പറഞ്ഞു. നേരത്തെ പുനെ ടീമിന്റെ ക്യാപ്റ്റന്‍ ധോണിയും ചെന്നൈ വിടേണ്ടി വന്നതില്‍ സങ്കടപ്പെട്ടിരുന്നു.

ക്യാപ്റ്റന്‍സി ഒരു സ്ഥാനം മാത്രം
ക്യാപ്റ്റന്‍ എന്നത് ടീമിലെ അവസാന വാക്കല്ല. അതൊരു സ്ഥാനം മാത്രമാണ് - ഗുജറാത്ത് ലയണ്‍സ് ക്യാപ്റ്റന്‍ സുരേഷ് റെയ്‌ന പറയുന്നു. ബ്രണ്ടന്‍ മക്കുല്ലം, ഡ്വെയ്ന്‍ ബ്രാവോ തുടങ്ങിയ അന്താരാഷ്ട്ര ക്യാപ്റ്റന്മാര്‍ ഉള്ള ടീമിനെയാണ് സുരേഷ് റെയ്‌ന നയിക്കുന്നത്.

ചെന്നൈയെ മിസ് ചെയ്യും
ഒരു മത്സരം പോലും നഷ്ടപ്പെടുത്താതെ കഴിഞ്ഞ 8 വര്‍ഷവും ചെന്നൈയ്ക്ക് വേണ്ടി കളിച്ച ആളാണ് താന്‍. ഇത്തവണ ചെന്നൈ ടീമില്‍ അല്ലാത്തത് എന്തുകൊണ്ടും സങ്കടമാണ്.

ഗുജറാത്ത് കിടു ടീം
എന്ന് വെച്ച് സങ്കടപ്പെട്ടിരിക്കാനൊന്നും റെയ്‌നയെ കിട്ടില്ല. നല്ല ഒന്നാന്തരം ടീമാണ് രാജ്‌കോട്ട് ലയണ്‍സ് എന്നാണ് റെയ്‌ന പറയുന്നത്. ഓള്‍റൗണ്ടര്‍മാരുടെ കാര്യത്തില്‍ നല്ല സ്‌ട്രോങ് ആണ് ഗുജറാത്ത് ടീം

നല്ല കാവി പുതച്ച് ലയണ്‍സ്
കടും കാവി നിറത്തിലുള്ള ജഴ്‌സിയാണ് ഗുജറാത്ത് ലയണ്‍സ് രാജ്‌കോട്ട് എന്ന് പേരിട്ടിരിക്കുന്ന ടീമിന് തയ്യാറാക്കിയിരിക്കുന്നത്. രാജ്യത്തെ പ്രധാന കാവിക്കോട്ടകളിലൊന്നാണ് ഗുജറാത്ത്. ഇതാണോ ടീം മാനേജ്‌മെന്റിന്റെ ഉള്ളില്‍ എന്നത് വ്യക്തമല്ല.

ഇവരാണ് ശക്തികേന്ദ്രം
ക്യാപ്റ്റന്‍ റെയ്‌ന, ജഡേജ, ബ്രാവോ, മക്കുല്ലം, ഫോക്‌നര്‍ ഇങ്ങനെ പോകുന്നു രാജ്‌കോട്ട് ലയണ്‍സിന്റെ പ്രധാന താരങ്ങള്‍. മക്കുല്ലവും ബ്രാവോയും കളി ജയിക്കാന്‍ തന്നെ തീര്‍ച്ചയായും സഹായിക്കും എന്ന പ്രതീക്ഷയിലാണ് ക്യാപ്റ്റന്‍ റെയ്‌ന
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications