Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജുവിന്റെ സമയമെത്തി!! ഇനി കാണാം കളി; ക്യാപ്റ്റന്‍സിയും കിടുവെന്നു റെയ്‌ന

കൊച്ചി: അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇനി സഞ്ജു സാംസണിന്റെ നാളുകളാണ് വരാനിരിക്കുന്നതെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന. കൊച്ചിയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് അദ്ദേഹം മലയാളി താരത്തെ പ്രശംസിച്ചത്. താന്‍ സഞ്ജുവിന്റെ ആരാധകന്‍ കൂടിയാണെന്നു അദ്ദേഹം വെളിപ്പെടുത്തുകയും ചെയ്തു. ബംഗ്ലാദേശുമായുള്ള ടി20 പരമ്പരയിലാണ് മലയാളി വിക്കറ്റ് കീപ്പറെ അവസാനമായി ഇന്ത്യന്‍ ടീമിനോടൊപ്പം കണ്ടത്.

അടുത്ത മാസം നടക്കാനിരിക്കുന്ന സൗത്താഫ്രിക്കയ്‌ക്കെതിരായ നാലു ടി20കളുടെ പരമ്പരയില്‍ കളിക്കാനുള്ള തയ്യാറെടുപ്പിലാണ് സഞ്ജു. ഈ പരമ്പരയില്‍ ടീമിന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറും ഓപ്പണറും കൂടിയാണ് അദ്ദേഹം. തുടര്‍ച്ചയായി രണ്ടാമത്തെ പരമ്പരയിലാണ് താരത്തിനു ദേശീയ ടീമില്‍ ഇരട്ട റോളുകള്‍ ലഭിച്ചിരിക്കുന്നത്.

SURESH RAINA

സഞ്ജുവിനെ പ്രശംസിച്ച് റെയ്‌ന

സഞ്ജു സാംസണിനെക്കുറിച്ച് തനിക്കു വലിയ മതിപ്പാണുള്ളതെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് സുരേഷ് റെയ്‌ന. മാതൃഭൂമി ന്യൂസിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. സഞ്ജു സാംസണ്‍ വളരെ മികച്ച പ്രകടനമാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഞാന്‍ അദ്ദേഹത്തിന്റെ വലിയൊരു ആരാധകനും കൂടിയാണ്. അദ്ദേഹം വളരെയധികം പ്രതിഭാശാലിയായിട്ടുള്ള ക്രിക്കറ്ററാണ്. ഇന്ത്യന്‍ കുപ്പായത്തില്‍ സഞ്ജുവിന്റെ നിരവധി അതിശയിപ്പിക്കുന്ന ഇന്നിങ്‌സുകള്‍ ഇനി വരാനിരിക്കാന്‍ പോവുന്നതേയുള്ളൂവെന്നും റെയ്‌ന വ്യക്തമാക്കി.

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പമുള്ള സഞ്ജുവിന്റെ ക്യാപ്റ്റന്‍സെയും അദ്ദേഹം പ്രശംസിക്കാന്‍ മറന്നില്ല. നായകനെന്ന നിലയില്‍ വളരെയധികം കഴിവുറ്റ താരമാണ് സഞ്ജു. ടീമിനെ (രാജസ്ഥാന്‍ റോയല്‍സ്) വളരെ മികച്ച രീതിയിലാണ് അദ്ദേഹം ഇപ്പോള്‍ നയിച്ചുകൊണ്ടിരിക്കുന്നത്. ഒരുപാട് മികച്ച പ്രകടനങ്ങള്‍ ഇന്ത്യന്‍ ടീമിനു വേണ്ടി നടത്താന്‍ സഞ്ജുവിനു സാധിക്കട്ടെയെന്നുും പ്രതീക്ഷിക്കുന്നതായി റെയ്‌ന പറഞ്ഞു.

SANJU SAMSON

ഫീല്‍ഡിങ് കോച്ചാവുമോ?

ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളായി ചൂണ്ടിക്കാണിക്കപ്പടുന്ന താരമാണ് സുരേഷ് റെയ്‌ന. ഭാവിയില്‍ ഒരു ഫീല്‍ഡിങ് കോച്ചിന്റെ റോളില്‍ കാണാന്‍ സാധിക്കുമോയെന്ന ചോദ്യത്തിന് താനിപ്പോള്‍ കളിച്ചു കൊണ്ടിരിക്കുകയാണെന്നായിരുന്നു റെയ്‌നയുടെ മറുപടി.

പക്ഷെ ഭാവിയില്‍ എന്തു സംഭവിക്കുമെന്നു അറിയില്ലെന്നും നല്ലൊരു ഓഫര്‍ വന്നാല്‍ ചിലപ്പോള്‍ താന്‍ അതു ഏറ്റെടുത്തേക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ഐപിഎല്ലില്‍ നിന്നുമെല്ലാം വിരമിച്ചെങ്കിലും ചില ഫ്രാഞ്ചൈസി ലീഗുകളിലും വിരിച്ച കളിക്കാരുടെ ലീഗുകളിലും റെയ്‌ന ഇപ്പോഴും കളിക്കുന്നുണ്ട്.

മോശമല്ലാത്ത പ്രകടനങ്ങള്‍ ഇപ്പോഴും കാഴ്ചവയ്ക്കാന്‍ അദ്ദേഹത്തിനു സാധിക്കുകയും ചെയ്യുന്നുണ്ട്. ക്രിക്കറ്റില്‍ നിന്നും വിരമിക്കാനുള്ള തീരുമാനം അല്‍പ്പം നേരത്തേ ആയിപ്പോയോയെന്ന ചോദ്യത്തിനു ഇല്ലെന്നും താന്‍ അതില്‍ സന്തോഷവാനാണെന്നുമായിരുന്നു ചെറു ചിരിയോടെയുള്ള റെയ്‌നയുടെ പ്രതികരണം.

സീറ്റുറപ്പിക്കാന്‍ സഞ്ജു

ഇന്ത്യന്‍ ടി20 ടീമില്‍ സീറ്റുറപ്പിക്കാന്‍ സഞ്ജു സാംസണിനു മുന്നിലുള്ള സുവര്‍ണാവസരമാണ് സൗത്താഫ്രിക്കയ്‌ക്കെതിരേയുള്ള നാലു ടി20കളുടെ പരമ്പര. ഓപ്പണിങ് റോളില്‍ തകര്‍പ്പന്‍ ഇന്നിങ്‌സുകള്‍ കളിക്കാന്‍ സാധിച്ചാല്‍ അതു ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ 29 കാരനായ താരത്തെ സഹായിക്കും.

ബംഗ്ലാദേശുമായുള്ള കഴിഞ്ഞ പരമ്പരയിലെ ടോപ്‌സ്‌കോററായിരുന്നു സഞ്ജു. ഒരു സെഞ്ച്വറിയടക്കം കുറിക്കാന്‍ അദ്ദേഹത്തിനു സാധിക്കുകയും ചെയ്തു. ഹൈദരാബാദില്‍ നടന്ന മൂന്നാമത്തെയും അവസാനത്തെയും മല്‍സരത്തിലായിരുന്നു സഞ്ജുവിന്റെ കന്നി ടി20 സെഞ്ച്വറി നേട്ടം. വെറും 47 ബോളില്‍ അദ്ദേഹം വാരിക്കൂട്ടിയത് 111 റണ്‍സായിരുന്നു.

കരിയറിലെ ആദ്യത്തെ ടി20 സെഞ്ച്വറി തികയ്ക്കാന്‍ സഞ്ജുവിനു വെറും 40 ബോളുകള്‍ മാത്രമേ വേണ്ടി വന്നുള്ളൂ. സൗത്താഫ്രിക്കയുമായുള്ള നാലു ടി20കളുടെ പരമ്പരയില്‍ രണ്ടു ഫിഫ്റ്റി പ്ലസ് സ്‌കോറുകളെങ്കിലും നേടാനായാല്‍ അതു അദ്ദേഹത്തെ ടീമിലെ സ്ഥിരാംഗമായി മാറാന്‍ സഹായിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

Story first published: Monday, October 28, 2024, 16:54 [IST]
Other articles published on Oct 28, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+