Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വരുന്നത് റണ്‍ 'റെയ്ന്‍'... റായുഡുവിന്റെ പകരക്കാരനെ കണ്ടെത്തി, സൂപ്പര്‍ താരത്തിന്റെ തിരിച്ചുവരവ്

ദില്ലി: ബിസിസിഐയുടെ ഫിറ്റ്‌നസ് പരീക്ഷയായ യോ യോ ടെസ്റ്റില്‍ പരാജയപ്പെട്ട് ഇംഗ്ലീഷ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്തായ അമ്പാട്ടി റായുഡുവിന്റെ പകരക്കാരനെ കണ്ടെത്തി. ഓള്‍റൗണ്ടറും സൂപ്പര്‍ താരവുമായ സുരേഷ് റെയ്‌നയെയാണ് പകരക്കാരായി ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലാണ് റെയ്‌ന കളിക്കുക. രണ്ടു വര്‍ഷത്തിനു ശേഷം ഏകദിന ടീമിലേക്കുള്ള അദ്ദേഹത്തിന്റെ തിരിച്ചുവരവ് കൂടിയാണിത്. 2015 ഒക്ടോബറിലാണ് റെയ്‌ന അവസാനമായി ഇന്ത്യക്കു വേണ്ടി ഏകദിനത്തില്‍ കളിച്ചത്.

1

അന്താരാഷ്ട്ര മല്‍സരങ്ങളില്‍ ഏറെ അനുഭവസമ്പത്തുള്ള റെയ്‌നയുടെ സാന്നിധ്യം ഇംഗ്ലണ്ടിനെതിരേ ഇന്ത്യക്കു മുതല്‍ക്കൂട്ടാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇംഗ്ലണ്ടിനെതിരേ മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പയാണ് ടീം ഇന്ത്യ കളിക്കുക. ജൂലൈ മൂന്നിന് ഓള്‍ഡ് ട്രാഫോര്‍ഡിലാണ് ഏകദിന പരമ്പരയിലെ ആദ്യത്തെ മല്‍സരം.

2

ഇംഗ്ലണ്ട് പര്യടനത്തിനുള്ള ട്വന്റി20 ടീമില്‍ റെയ്‌ന നേരത്തേ തന്നെ ഇടംപിടിച്ചിരുന്നു. എന്നാല്‍ റായുഡു തികച്ചും അപ്രതീക്ഷിതിമായി ഫിറ്റ്‌നസ് ടെസ്റ്റില്‍ പരാജയപ്പെട്ടത് ഏകദിന ടീമിലേക്കുള്ള അദ്ദേഹത്തിന്റെ തിരിച്ചുവരവിന് വഴിയൊരുക്കുകയായിരുന്നു.

ഇന്ത്യന്‍ ഏകദിന ടീം

വിരാട് കോലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, ലോകേഷ് രാഹുല്‍, ശ്രേയസ് അയ്യര്‍, സുരേഷ് റെയ്‌ന, എംഎസ് ധോണി, ദിനേഷ് കാര്‍ത്തിക്, യുസ്‌വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, വാഷിങ്ടണ്‍ സുന്ദര്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ഹര്‍ദിക് പാണ്ഡ്യ, സിദ്ധാര്‍ഥ് കൗള്‍, ഉമേഷ് യാദവ്.

Story first published: Sunday, June 17, 2018, 12:55 [IST]
Other articles published on Jun 17, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+