For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

റെയ്‌നക്ക് ഇത്രയും ആസ്തിയോ? മാസ വരുമാനം ഞെട്ടിക്കും! കാര്‍ ശേഖരം കണ്ണുതള്ളിക്കും

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സൂപ്പര്‍ ഓള്‍റൗണ്ടര്‍മാരിലൊരാളായിരുന്നു സുരേഷ് റെയ്‌ന. കളത്തിനകത്ത് 100 ശതമാനവും പോരാടുന്ന റെയ്‌ന ബാറ്റ്‌സ്മാനായും ഫീല്‍ഡറായും ബൗളറായും ഇന്ത്യക്കായി നിറഞ്ഞുനിന്നു. എംഎസ് ധോണി ക്യാപ്റ്റനായിരിക്കെ ടീമിലെ തുറുപ്പുചീട്ടായിരുന്നു റെയ്‌ന. ധോണിയോട് അടുത്ത ആത്മബന്ധം കാത്തുസൂക്ഷിച്ച റെയ്‌ന ധോണി വിരമിച്ച അതേ ദിവസം അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കിയിരുന്നു.

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരമായിരുന്ന റെയ്‌ന ചിന്ന തലയെന്ന പേരിലാണ് ആരാധക ഹൃദയങ്ങളിലിടം പിടിച്ചത്. ഇപ്പോള്‍ ക്രിക്കറ്റ് മതിയാക്കി ബിസിനസിലേക്ക് ചുവടുവെച്ചിരിക്കുകയാണ് റെയ്‌ന. ഇന്ത്യയുടെ മുന്‍ സൂപ്പര്‍ താരത്തിന്റെ ആസ്തി എത്രയാണെന്ന് അറിയാമോ?. കാര്‍ ശേഖരം, ബിസിനസ് എല്ലാ വിവരങ്ങളും അറിയാം. 2023ലെ കണക്കുകള്‍ പ്രകാരം റെയ്‌നയുടെ ആസ്തി 200 കോടിയാണ്. പ്രതിവര്‍ഷം 6 കോടിയാണ് റെയ്‌നയുടെ വരുമാനം. മാസ വരുമാനം 50 ലക്ഷം രൂപയാണ്.

റെയ്‌നയുടെ ആസ്തിയുടെ ഭൂരിഭാഗവും ഐപിഎല്ലിലൂടെയാണ് ലഭിച്ചത്. 1,107,400, 000 കോടി രൂപയാണ് റെയ്‌നക്ക് ഐപിഎല്ലിലൂടെ ആകെ ലഭിച്ചത്. 2008ല്‍ 26,000,000 കോടിയായിരുന്നു റെയ്‌നയുടെ പ്രതിഫലം. 2011 ആയപ്പോഴേക്കും 59,800,000 കോടിയായി അത് ഉയര്‍ന്നു. 2015ല്‍ 95,000,000 കോടിയായിരുന്നു പ്രതിഫലം. 2017ല്‍ ഗുജറാത്ത് ടൈറ്റന്‍സില്‍ 125,000,000 കോടി പ്രതിഫലം വാങ്ങി. 2021ലാണ് അവസാനമായി റെയ്‌ന കളിച്ചത്. 110,000,000 കോടിയാണ് ആ സീസണിലെ താരത്തിന്റെ പ്രതിഫലം.

18 കോടിയോളം രൂപ വിലവരുന്ന വീട് റെയ്‌നയുടെ പേരിലുണ്ട്. റിയല്‍ എസ്റ്റേറ്റിലും റെയ്‌ന നിക്ഷേപം നടത്തിയിട്ടുണ്ട്. ആരാധകരുടെ ഇഷ്ട താരമായിരുന്നതിനാല്‍ നിരവധി പ്രമുഖ ബ്രാന്റുകളുമായും റെയ്‌നക്ക് കരാര്‍ ലഭിച്ചിരുന്നു. അഡിഡാസ്, 9സ്റ്റാക്‌സ്, കോസ്റ്റ സേവിങ്‌സ്, മാഗി, റമ്മി കള്‍ച്ചര്‍, ടൈമെക്‌സ്, 1എക്‌സ്‌ബെറ്റ്, ഇന്റസ്, ബൂസ്റ്റര്‍ എന്‍ര്‍ജി ഡ്രിങ്ക്‌സ്, പെപ്‌സിക്കോ, ആര്‍കെ ഗ്ലോബല്‍, എച്ച്പി എന്നിവയെല്ലാമായി റെയ്‌നക്ക് കരാറുണ്ടായിരുന്നു.

suresh raina

ഇതിലൂടെ വലിയൊരു പ്രതിഫലം റെയ്‌നക്ക് ലഭിച്ചു. ജിയോ ഗ്രൂപ്പ്, മൂത്തൂറ്റ് ഗ്രൂപ്പ്, ഇന്ത്യ സിമന്റ്‌സ്, നിപ്പോണ്‍, ഫ്രൂട്ടി, പീറ്റര്‍ ഇംഗ്ലണ്ട് തുടങ്ങിയവയുടെയും അംബാസഡര്‍മാരിലൊരാളാണ് റെയ്‌ന. ഇവരുടെയെല്ലാം പരസ്യ ചിത്രങ്ങളിലും റെയ്‌ന അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ക്രിക്കറ്റ് മതിയാക്കി കുടുംബത്തോടൊപ്പമാണ് അദ്ദേഹം കൂടുതല്‍ സമയം ചിലവിടുന്നത്. തന്റെ ബിസിനസുകള്‍ വളര്‍ത്താനുള്ള ശ്രമത്തിലാണ് റെയ്‌ന.

മറ്റ് ക്രിക്കറ്റ് താരങ്ങളെപ്പോലെ തന്നെ വാഹനങ്ങളെ വളരെയധികം ഇഷ്ടപ്പെടുന്നയാളാണ് റെയ്‌ന. അതുകൊണ്ടുതന്നെ വാഹനങ്ങളുടെ വലിയൊരു ശേഖരം അദ്ദേഹത്തിന്റെ ഗ്യാരേജിലുണ്ട്. 2015ല്‍ അദ്ദേഹം മിനി കൂപ്പര്‍ വാങ്ങിയിരുന്നു. 2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ വരുന്ന വാഹനം 50 ലക്ഷം രൂപക്കാണ് റെയ്‌ന അന്ന് വാങ്ങിയത്. മെഴ്‌സിഡസ് ബെന്‍സ് ജിഎല്‍ഇ 350ഡി മോഡലും അദ്ദേഹത്തിന്റെ ഗ്യാരേജിലുണ്ട്. 78 ലക്ഷമാണ് ഈ വാഹനത്തിന്റെ വില.

75 ലക്ഷത്തിന്റെ ഫോര്‍ഡ് മസ്താങ്ങും അദ്ദേഹത്തിന്റെ കാര്‍ ശേഖരത്തിലുണ്ട്. 90 ലക്ഷത്തിനാണ് ഔഡി ക്യു7 റെയ്‌ന വാങ്ങിയത്. 1.2 കോടിയുടെ പോര്‍ഷെ ബോസ്റ്റര്‍ എസ് വാഹനവും 1 കോടിയുടെ റേഞ്ച് റോവര്‍ വാഹനവും റെയ്‌ന സ്വന്തമാക്കിയിട്ടുണ്ട്. വാഹനങ്ങള്‍ ഓടിക്കാന്‍ ഇഷ്ടപ്പെടുന്ന റെയ്‌ന കുടുംബത്തോടൊപ്പമുള്ള യാത്രകളില്‍ സ്വയം ഡ്രൈവ് ചെയ്യാന്‍ ഈ ആഡംഭര വാഹനങ്ങളെല്ലാം ഉപയോഗിക്കാറുണ്ട്.

ഇന്ത്യക്കായി 18 ടെസ്റ്റില്‍ നിന്ന് 768 റണ്‍സും 13 വിക്കറ്റും 226 ഏകദിനത്തില്‍ നിന്ന് 5615 റണ്‍സും 36 വിക്കറ്റും 78 ടി20യില്‍ നിന്ന് 1604 റണ്‍സും 13 വിക്കറ്റും റെയ്‌നയുടെ പേരിലുണ്ട്. 205 ഐപിഎല്ലില്‍ നിന്നായി 5528 റണ്‍സും 25 വിക്കറ്റും അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്.

Story first published: Friday, June 30, 2023, 13:05 [IST]
Other articles published on Jun 30, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+