തിരിച്ചെത്തുമോ റെയ്‌ന ഇന്ത്യന്‍ കുപ്പായത്തില്‍? യുപിക്കായി കസറി മുന്‍ സൂപ്പര്‍ താരം
ദില്ലി: സ്റ്റാര്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങിനു ശേഷം ഇന്ത്യക്കു ലഭിച്ച മറ്റൊരു സൂപ്പര്‍ ഓള്‍റൗണ്ടറായിരുന്നു സുരേഷ് റെയ്‌ന. ഇടയ്ക്കു പരിക്കു മോശം ഫോമും കാരണം ദേശീയ ടീമില്‍ നിന്നും പുറത്തായെങ്കിലും റെയ്‌ന തിരിച്ചുവരവ് പ്രതീക്ഷയിലാണ്. ഇന്ത്യന്‍ കുപ്പായം വീണ്ടുമണിയാന്‍ തനിക്കു അവസരം ലഭിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് അദ്ദേഹം.
വരാനിരിക്കുന്ന ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിനു വേണ്ടി തകര്‍പ്പന്‍ പ്രകടനം നടത്തിയാല്‍ തനിക്കു മടങ്ങിവരാനാവുമെന്ന് അദ്ദേഹം കണക്കുകൂട്ടുന്നു. ഐപിഎല്ലിനു മുമ്പ് തന്നെ റെയ്‌ന സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ തുടങ്ങിയിരിക്കുന്നു. സയ്ദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ യുപിക്കു വേണ്ടിയാണ് താരം ആദ്യ കളിയില്‍ കസറിയത്.

യുപിയുടെ ഹീറോ
ഹൈദരാബാദിനെതിരായ കളിയിലാണ് റെയ്‌ന യുപിയുടെ ഹീറോയായത്. കളിയില്‍ അപരാജിത ഫിഫ്റ്റിയുമായി റെയ്‌ന ടീമിന്റെ വിജയത്തിനു ചുക്കാന്‍ പിടിച്ചു.
കളിയില്‍ 54 റണ്‍സുമായി പുറത്താവാതെ നിന്ന അദ്ദേഹം ടീമിന്റെ വിജയവും പൂര്‍ത്തിയാക്കിയാണ് ക്രീസ് വിട്ടത്. ടീമിന്റെ ടോപ്‌സ്‌കോററും റെയ്‌ന തന്നെയാണ്. ഇനിയുള്ള മല്‍സരങ്ങൡലും ഇതേ ഫോം തുടരാനാവും ഇനി താരത്തിന്റെ ശ്രമം.

ഹൈദരാബാദ് നേടിയത് 139 റണ്‍സ്
യുപിക്കെതിരേ ആദ്യം ബാറ്റ് വീശിയ ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സാണ് നേടിയത്. ഹൈദരാബാദ് നിരയില്‍ ഒരാള്‍ പോലും ഫിഫ്റ്റി തികച്ചില്ല. 33 റണ്‍സെടുത്ത ബി സന്ദീപാണ് ഹൈദരാബാദിന്റെ ടോപ്‌സ്‌കോറര്‍. ക്യാപ്റ്റന്‍ അമ്പാട്ടി റായുഡു 29 റണ്‍സെടുത്ത് പുറത്തായി. മറ്റുള്ളവരൊന്നും 20 റണ്‍സ് തികച്ചില്ല.

രക്ഷകനായി റെയ്‌ന
മറുപടി ബാറ്റിങില്‍ റെയ്‌നയുടെ (54*) ഉജ്ജ്വല ഇന്നിങ്‌സാണ് യുപിയെ ജയത്തിലേക്കു നയിച്ചത്. 18.3 ഓവറില്‍ നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ യുപി ലക്ഷ്യത്തിലെത്തുകയും ചെയ്തു.
മൂന്നാമനായി ക്രീസിലെത്തിയ റെയ്‌ന 35 പന്തില്‍ നിന്നും നാലു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കമാണ് 54 റണ്‍സ് നേടിയത്. സമര്‍ഥ് സിങ് 36ഉം ഉപേന്ദ്ര യാദവ് 25ഉം റണ്‍സ് നേടി പുറത്തായി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications