For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഏഷ്യാ കപ്പ്: റെയ്‌നയെ എന്തിന് തഴഞ്ഞു? നഷ്ടം ടീം ഇന്ത്യക്കു തന്നെ!! നിരവധി കാരണങ്ങള്‍...

ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ അദ്ദേഹം കളിച്ചിരുന്നു

മുംബൈ: ഈ മാസം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും തഴയപ്പെട്ട പ്രമുഖ താരം മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടറായ സുരേഷ് റെയ്‌നയാണ്. തികച്ചും അപ്രതീക്ഷിതമായാണ് താരം ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ടത്. ഇംഗ്ലണ്ടില്‍ നടന്ന കഴിഞ്ഞ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ റെയ്‌നയുണ്ടായിരുന്നു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറെ അനുഭവസമ്പത്തുള്ള റെയ്‌നയെ ഒഴിവാക്കിയത് ഏഷ്യാ കപ്പില്‍ ഇന്ത്യക്കു തിരിച്ചടിയായേക്കും. ഏഷ്യാ കപ്പില്‍ മികച്ച റെക്കോര്‍ഡുള്ള അദ്ദേഹം മധ്യനിരയില്‍ ഇന്ത്യയുടെ ശക്തമായ സാന്നിധ്യം കൂടിയായിരുന്നു.

 ഒരൊറ്റ മോശം പ്രകടനം

ഒരൊറ്റ മോശം പ്രകടനം

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ രണ്ടും മൂന്നു മല്‍സരങ്ങളില്‍ മാത്രമേ റെയ്‌നയ്ക്കു ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചുള്ളൂ. പരമ്പര വിജയികളെ നിര്‍ണയിച്ച അവസാന കളിയില്‍ ഒരു റണ്‍സിനു പുറത്തായെങ്കിലും രണ്ടാത്തെ മല്‍സരത്തില്‍ താരം ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്. കളിയില്‍ 46 റണ്‍സുമായി ഇന്ത്യയുടെ ടോപ്‌സകോററായത് റെയ്‌നയായിരുന്നു.
ഇംഗ്ലണ്ട്, അയര്‍ലാന്‍ഡ് എന്നിവര്‍ക്കെതിരേ നടന്ന ട്വന്റി20 മല്‍സരങ്ങളിലും മോശമല്ലാത്ത പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചത്. ഇത്രയേറെ അനുഭവസമ്പത്തും കഴിവുമുള്ള റെയ്‌നയെ ഒരു കളിയിലെ മാത്രം മോശം പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഏഷ്യാ കപ്പില്‍ നിന്നൊഴിവാക്കിയത് ശരിയായില്ലെന്ന് വിമര്‍ശനമുയര്‍ന്നു കഴിഞ്ഞു.

ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍

ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍

ഇംഗ്ലണ്ട് പര്യടനത്തില്‍ അമ്പാട്ടി റായുഡുവിന്റെ പകരക്കാരനായാണ് റെയ്‌ന ഏകദിന ടീമിലെത്തിയത്. ഈ പരമ്പരയില്‍ ഇന്ത്യന്‍ മധ്യനിരയിലെ ഏക ഇടംകൈയന്‍ ബാറ്റ്‌സ്മാനും റെയ്‌നയായിരുന്നു.
ഏഷ്യാ കപ്പില്‍ റെയ്‌നയെപ്പോലെ മല്‍സരപരിചയമുള്ള ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍ ടീമിലുണ്ടായിരുന്നെങ്കില്‍ അത് ഇന്ത്യക്കു മുതല്‍ക്കൂട്ടാവുമായിരുന്നു. നിലവിലുള്ള ഏഷ്യാ കപ്പ് സംഘത്തില്‍ ഇന്ത്യന്‍ നിരയില്‍ ഒരു ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍ പോലുമില്ല.

ബൗളിങിലും ഉപയോഗിക്കാമായിരുന്നു

ബൗളിങിലും ഉപയോഗിക്കാമായിരുന്നു

പരിക്കു ഭേദമായി ടീമിലെത്തിയ കേദാര്‍ ജാദവിനെ ഏഷ്യാ കപ്പില്‍ ഇന്ത്യ ആറാം ബൗളറായി പരീക്ഷിക്കാനാണ് സാധ്യത. റെയ്‌ന പ്ലെയിങ് ഇലവനിലുണ്ടായിരുന്നെങ്കില്‍ ബാറ്റിങില്‍ മാത്രമല്ല ബൗളിങില്‍ ഏഴാമനായി ഇന്ത്യക്കു പരീക്ഷിക്കാന്‍ സാധിക്കുമായിരുന്നു.
ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ജാദവിന്റെ അസാന്നിധ്യവും ബൗളിങില്‍ റെയ്‌നയെ വേണ്ട രീതിയില്‍ ഉപയോഗിക്കാതിരുന്നതുമാണ് ഇന്ത്യക്കു കനത്ത തിരിച്ചടിയായത്.

ധോണിക്ക് കരുത്താവുമായിരുന്നു

ധോണിക്ക് കരുത്താവുമായിരുന്നു

ഏഷ്യാ കപ്പില്‍ റെയ്‌ന ഇന്ത്യന്‍ മധ്യനിരയില്‍ ഉണ്ടായിരുന്നെങ്കില്‍ കൂടുതല്‍ ഫ്രീയായി ആക്രമിച്ചു കളിക്കാന്‍ എംഎസ് ധോണിക്കു സാധിക്കുമായിരുന്നു. കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ റെയ്‌നയുടെ സാന്നിധ്യമാണ് ധോണിയെ കൂടുതല്‍ ആക്രമിച്ചു കളിച്ച് റണ്‍സെടുക്കാന്‍ ധൈര്യം പകര്‍ന്നത്.
റെയ്‌ന ടീമിലുണ്ടായിരുന്നെങ്കില്‍ ഏഷ്യാ കപ്പില്‍ നാലാം നമ്പറില്‍ ഇറങ്ങാനും ധോണിക്കാവുമായിരുന്നു. 2015ലെ ഏകദിന ലോകകപ്പിനു ശേഷം ഏകദിനത്തില്‍ നാലാംനമ്പറില്‍ മികച്ചൊരു താരത്തെ കണ്ടെത്താന്‍ ഇന്ത്യക്കു സാധിച്ചിട്ടില്ല.

 മികച്ച റെക്കോര്‍ഡുള്ള താരം

മികച്ച റെക്കോര്‍ഡുള്ള താരം

നിര്‍ണായക മല്‍സരങ്ങളില്‍ തിളങ്ങാന്‍ മികവുള്ള താരമാണ് റെയ്‌ന. പല തവണ അദ്ദേഹം ഇതു തെളിയിക്കുകയും ചെയ്തിട്ടുണ്ട്. 2011ലെ ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനലിലും പാകിസ്താനെതിരായ സെമി ഫൈനലിലും റെയ്‌ന മിന്നുന്ന പ്രകടനം നടത്തിയിരുന്നു. 2015ലെ ലോകകപ്പില്‍ പാകിസ്താനെതിരേ സെഞ്ച്വറിയുമായി അദ്ദേഹം ഇന്ത്യയുടെ വിജയശില്‍പ്പിയായിരുന്നു.
ഇതു കൂടാതെ ഏഷ്യാ കപ്പില്‍ ഇന്ത്യക്കു വേണ്ടി ഏറ്റവുമധികം റണ്‍സെടുത്ത അഞ്ചാമത്തെ താരം കൂടിയാണ് റെയ്‌ന. 2008, 10, 12 എഡിഷനുകളില്‍ കളിച്ചിട്ടുള്ള താരം 547 റണ്‍സാണ് നേടിയത്.

Story first published: Tuesday, September 4, 2018, 13:10 [IST]
Other articles published on Sep 4, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+