റെയ്‌നയുടെ റെക്കോര്‍ഡ് ഇനിയില്ല!! തകര്‍ത്തത് വനിതാ സൂപ്പര്‍ താരം, റെയ്‌നയുടെ പ്രതികരണം ഇങ്ങനെ...

മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ ബാറ്റിങ് സെന്‍സേഷനായ സ്മൃതി മന്ദാന പുതിയൊരു റെക്കോര്‍ഡ് തന്റെ പേരില്‍ കുറിച്ചു. ഇംഗ്ലണ്ടിനെതിരേ നടക്കുന്ന ടി20 പരമ്പരയില്‍ ഇന്ത്യയുടെ ക്യാപറ്റന്‍ കൂടിയാണ് 22 കാരിയായ സ്മൃതി. ആദ്യ കളിയില്‍ ഇംഗ്ലണ്ട് 41 റണ്‍സിന് ഇന്ത്യയെ തോല്‍പ്പിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ നാലു വിക്കറ്റിന് 160 റണ്‍സാണ് നേടിയത്. മറുപടിയില്‍ മുന്‍നിര തകര്‍ന്നടിഞ്ഞപ്പോള്‍ ഇന്ത്യയുടെ ഇന്നിങ്‌സ് ആറു വിക്കറ്റിന് 119 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.
ക്യാപ്റ്റനെന്ന നിലയിലുള്ള അരങ്ങേറ്റം തോല്‍വിയില്‍ കലാശിച്ചെങ്കിലും റെക്കോര്‍ഡ് കുറിക്കാനായത് സ്മൃതിക്ക് ആശ്വാസമാവും. ഇന്ത്യന്‍ പുരുഷ ടീമിലെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയുടെ റെക്കോര്‍ഡാണ് സ്മൃതി തിരുത്തിക്കുറിച്ചത്.

പ്രായം കുറഞ്ഞ താരം
ടി20 ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിനെ നയിച്ച ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനെന്ന റെക്കോര്‍ഡാണ് സ്മൃതി തന്റെ പേരിലാക്കിയത്. 23ാം വയസ്സില്‍ ഇന്ത്യന്‍ പുരുഷ ടീമിനെ നയിക്കാന്‍ ഭാഗ്യം ലഭിച്ച റെയ്‌നയുടെ റെക്കോര്‍ഡ് ഇതോടെ പഴങ്കഥയാവുകയായിരുന്നു. ഏറെക്കാലം ഇളക്കമില്ലാതെ നിന്ന റെക്കോര്‍ഡാണ് ഇപ്പോള്‍ തകര്‍ക്കപ്പെട്ടിരിക്കുന്നത്.
സ്ഥിരം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ പരിക്കുമൂലം പിന്‍മാറിയതോടെയാണ് ഇംഗ്ലണ്ടിനെതിരേയുള്ള ടി20 പരമ്പരയില്‍ സ്മൃതിക്കു നറുക്കുവീണത്.
അഭിനന്ദിച്ച് റെയ്‌ന
തന്റെ റെക്കോര്‍ഡ് തിരുത്തിക്കുറിച്ച സ്മൃതിയെ റെയ്‌ന അഭിനന്ദിച്ചു. തന്റെ ട്വിറ്റര്‍ പേജിലൂടെയായിരുന്നു സൂപ്പര്‍ താരത്തിന്റെ അഭിനന്ദനം. ഇന്ത്യയുടെ പ്രായം കുറഞ്ഞ ടി20 ക്യാപ്റ്റനായി സ്മൃതി മാറിയതില്‍ സന്തോഷമുണ്ട്. എന്റെ റെക്കോര്‍ഡ് തകര്‍ത്തതിന് അഭിനന്ദനങ്ങള്‍ എന്നായിരുന്നു റെയ്‌നയുടെ ട്വീറ്റ്.
നിലവില്‍ ഇന്ത്യന്‍ ടീമിനു പുറത്താണെങ്കിലും വരാനിരിക്കുന്ന ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തി ശക്തമായ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് റെയ്‌ന.

റെയ്‌ന ക്യാപ്റ്റനായത് 2010ല്‍
2010ലാണ് റെയ്‌നയെ ഇന്ത്യയുടെ പുരുഷ ടി20 ടീമിന്റെ ക്യാപ്റ്റനായി നിയമിക്കുന്നത്. സിംബാബ്‌വെയ്‌ക്കെതിരായ പരമ്പരയിലായിരുന്നു ഇത്. മൂന്നു ടി20 മല്‍സരങ്ങളില്‍ ടീമിനെ നയിക്കാന്‍ റെയ്‌നയ്ക്കു അവസരം ലഭിച്ചു. ഇവയിലെല്ലാം അദ്ദേഹം ടീമിനെ വിജയത്തിലേക്കു നയിക്കുകയും ചെയ്തു.
ഒമ്പതു വര്‍ഷം മാറ്റമില്ലാതെ തുടര്‍ന്ന റെക്കോര്‍ഡാണ് സ്മൃതി ഇപ്പോള്‍ തിരുത്തിയിരിക്കുന്നത്. എന്നാല്‍ റെയ്‌നയെപ്പോലെ ജയത്തോടെ തുടങ്ങാന്‍ വനിതാ താരത്തിനായില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications