ടീം ഇന്ത്യയിലേക്കു ധോണിക്ക് മടങ്ങിവരവുണ്ടോ? ചര്‍ച്ച ചെയ്ത് രോഹിത്തും റെയ്‌നയും, ഒരേ അഭിപ്രായം
മുംബൈ: ലോക്ക്ഡൗണിനെ തുടര്‍ന്ന് ഐപിഎല്ലിന്റെ 13ാം സീസണ്‍ മുടങ്ങിയതോടെ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടത് എംഎസ് ധോണിയുടെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവിനെക്കുറിച്ചായിരുന്നു. പത്തു മാസത്തിലേറെയായി ക്രിക്കറ്റില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്ന ധോണിയുടെ മടങ്ങിവരവ് കൂടിയായിരുന്നു ഐപിഎല്‍. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ മടങ്ങിവരവിന് ഐപിഎല്ലിലെ പ്രകടനം നിര്‍ണായകവുമായിരുന്നു.
ധോണിയുടെ ദേശീയ ടീമിലേക്കുള്ള മടങ്ങിവരവിനെക്കുറിച്ച് ചര്‍ച്ച നടത്തിയിരിക്കുകയാണ് ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീം വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മുന്‍ താരം സുരേഷ് റെയ്‌നയും. ഇന്‍സ്റ്റഗ്രാം ലൈവില്‍ കഴിഞ്ഞ ദിവസം നേര്‍ക്കുനേര്‍ വന്നപ്പോഴാണ് ഇരുവരും ധോണിയുടെ മടങ്ങിവരവിനെക്കുറിച്ച് അഭിപ്രായം പറഞ്ഞത്.

ദേശീയ ടീമിലേക്കുള്ള മടങ്ങിവരവിനെക്കുറിച്ച് അറിയാവുന്ന ഒരേയൊരാള്‍ ധോണി തന്നെയാണെന്ന് ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലെ സഹതാരം കൂടിയായ റെയ്‌ന പറയുന്നു. പുതിയ സീസണിനു മുന്നോടിയായി സിഎസ്‌കെയുടെ പരിശീലന ക്യാംപില്‍ വച്ചു ധോണിയെ നേരില്‍ കണ്ടിരുന്നു.
വളരെ മികച്ച ബാറ്റിങായിരുന്നു നെറ്റ് സെഷനില്‍ അദ്ദേഹം കാഴ്ചവച്ചത്. നല്ല ഫിറ്റ്‌നസും ധോണിക്കുണ്ടായിരുന്നു. എന്താണ് മനസ്സില്‍ പ്ലാന്‍ ചെയ്യുന്നതെന്നു ധോണിക്കു മാത്രമേ അറിയൂ. ഫോമും ഫിറ്റ്‌നസും പരിഗണിക്കുകയാണെങ്കില്‍ ധോണി ഇനിയും കളിക്കണം. അദ്ദേഹത്തില്‍ ക്രിക്കറ്റ് ഇനിയും ശേഷിക്കുന്നുണ്ടെന്നും റെയ്‌ന പറഞ്ഞു.

റെയ്‌നയുടേതിന് സമാനമായ അഭിപ്രായം തന്നെയാണ് ധോണിയുടെ മടങ്ങിവരവിനെക്കുറിച്ച് രോഹിത്തും പറഞ്ഞത്. ദേശീയ ടീമിലേക്കു ധോണി തിരിച്ചെത്തണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നു ഹിറ്റ്മാന്‍ വ്യക്തമാക്കി.
ഫോമിനെയും ഫിറ്റ്‌നസിനെയും കുറിച്ചു നീ പറഞ്ഞത് പോലെയാണ് കാര്യങ്ങളെങ്കില്‍ ധോണി തീര്‍ച്ചയായും ദേശീയ ടീമിനു വേണ്ടി തുടര്‍ന്നും കളിക്കണം. അദ്ദേഹം വീണ്ടും ഇന്ത്യക്കായി കളിക്കാന്‍ തുടങ്ങുമെന്നു തന്നെയാണ് വിശ്വസിക്കുന്നത്.
എന്നാല്‍ ഭാവിയെക്കുറിച്ച് എന്താണ് പ്ലാനെന്നു ഇപ്പോള്‍ ധോണിക്കു മാത്രമേ അറിയുകയുള്ളൂ. ഇന്ത്യക്കായി കളിക്കാന്‍ തയ്യാറാണെന്ന് സ്വയം അറിയിച്ചാല്‍ മാത്രമേ എന്താണ് പ്ലാനെന്നു ആളുകള്‍ക്കു ധോണിയോടു ചോദിക്കാന്‍ സാധിക്കുകയുള്ളൂവെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.

2019 ജൂലൈയില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പിന്റെ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേയാണ് ധോണി അവസാനമായി കളിച്ചത്. സെമിയില്‍ തോറ്റ് ഇന്ത്യ ലോകകപ്പില്‍ നിന്നു പുറത്തായ ശേഷം ക്രിക്കറ്റില്‍ നിന്നും സ്വയമൊരു ബ്രേക്കെടുക്കകുയായിരുന്നു അദ്ദേഹം. നാട്ടിലും വിദേശത്തും ഇന്ത്യ കളിച്ച പരമ്പരകളിലൊന്നും ധോണി പങ്കെടുത്തിരുന്നില്ല. തന്നെ ദേശീയ ടീമിലേക്കു പരിഗണിക്കരുതെന്ന് അദ്ദേഹം ടീം മാനേജ്‌മെന്റിനെയും സെലക്ടര്‍മാരെയും അറിയിക്കുകയായിരുന്നു.
ലോകകപ്പിനു ശേഷം ധോണി കളിക്കാനിരുന്ന ആദ്യത്തെ ടൂര്‍ണമെന്റ് കൂടിയായിരുന്നു ഐപിഎല്‍. എന്നാല്‍ അപ്രതീക്ഷിത വില്ലനായെത്തിയ കൊവിഡ്-19 എല്ലാ കണക്കുകൂട്ടലുകളും തകിടം മറിക്കുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications