Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: 100/100, അപൂര്‍വ്വ റെക്കോര്‍ഡുമായി റൂട്ട്- സെഞ്ച്വറികളില്‍ ഹാട്രിക്, ഇതാദ്യം

ചെന്നൈ: കരിയറിലെ നൂറാമത്തെ ടെസ്റ്റ് മല്‍സരം സെഞ്ച്വറി നേട്ടത്തോടെ തന്നെ ആഘോഷിച്ചിരിക്കുകയാണ് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്. വിരാട് കോലി, സ്റ്റീവ് സ്മിത്ത്, കെയ്ന്‍ വില്ല്യംസണ്‍ എന്നിവര്‍ക്കൊപ്പം ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരുടെ കൂട്ടത്തില്‍ തന്റെ പേരും കൂടി ചേര്‍ത്തു വായിക്കണമെന്ന ഓര്‍പ്പെടുത്തല്‍ കൂടിയാണ് റൂട്ട് നല്‍കിയത്. 164 ബോളുകളില്‍ നിന്നായിരുന്നു അദ്ദേഹം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

India vs England- Joe Root creates awesome records

കഴിഞ്ഞ ശ്രീലങ്കന്‍ പര്യടനത്തിലെ മിന്നുന്ന ഫോം ഇന്ത്യയിലും റൂട്ട് ആവര്‍ത്തിക്കുന്നതാണ് ഒന്നാം ടെസ്റ്റിന്റെ ആദ്യദിനം ചെന്നൈയില്‍ കണ്ടത്. ഇംഗ്ലണ്ടിന്റെ ആധിപത്യം കണ്ട ആദ്യ ദിനത്തിലെ ഹൈലൈറ്റ് റൂട്ടിന്റെ ഉജ്ജ്വല സെഞ്ച്വറി തന്നെയായിരുന്നു.

ഒമ്പതാമത്തെ താരം

ഒമ്പതാമത്തെ താരം

100ാം ടെസ്റ്റില്‍ സെഞ്ച്വറി നേടിയ ഒമ്പതാമത്തെ താരമായി മാറിയിരിക്കുകയാണ് റൂട്ട്. മാത്രല്ല ഈ നേട്ടം കൈവരിച്ച ഇംഗ്ലണ്ടിന്റെ മൂന്നാമത്തെ താരം കൂടിയാണ് അദ്ദേഹം.
കോളിന്‍ കോഡ്രെ, മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ അലെക് സ്റ്റുവര്‍ട്ട് എന്നിവരാണ് കരിയറിലെ നൂറാം ടെസ്റ്റില്‍ സെഞ്ച്വറി നേടിയിട്ടുള്ളത്.
ജാവേദ് മിയാന്‍ദാദ് (പാകിസ്താന്‍), ജോര്‍ഡന്‍ ഗ്രീനിഡ്ജ് (വെസ്റ്റ് ഇന്‍ഡീസ്), റിക്കി പോണ്ടിങ് (ഓസ്‌ട്രേലിയ, ഡബിള്‍ സെഞ്ച്വറി), ഇന്‍സമാമുള്‍ ഹഖ് (പാകിസ്താന്‍), ഗ്രേയം സ്മിത്ത് (ദക്ഷിണാഫ്രിക്ക), ഹാഷിം അംല (ദക്ഷിണാഫ്രിക്ക) എന്നിവരാണ് എലൈറ്റ് ലിസ്റ്റില്‍പ്പെട്ട മറ്റു കളിക്കാര്‍.

അപൂര്‍വ്വ റെക്കോര്‍ഡ്

അപൂര്‍വ്വ റെക്കോര്‍ഡ്

നൂറാം ടെസ്റ്റിലെ സെഞ്ച്വറിക്കൊപ്പം ലോക ക്രിക്കറ്റില്‍ മറ്റൊരു താരത്തിനും അവകാശപ്പെടാനില്ലാത്ത അപൂര്‍വ്വ റെക്കോര്‍ഡ് കൂടി റൂട്ട് ചെന്നൈയില്‍ തന്റെ പേരില്‍ കുറിച്ചിരിക്കുകയാണ്. കരിയറിലെ 98, 99, 100 ടെസ്റ്റുകളില്‍ സെഞ്ച്വറിയടിച്ച ആദ്യ താരമെന്ന ലോക റെക്കോര്‍ഡിനാണ് റൂട്ട് അവകാശിയായത്.
നേരത്തേ നടന്ന ശ്രീലങ്കന്‍ പര്യടനത്തില്‍ രണ്ടു ടെസ്റ്റുകളിലും അദ്ദേഹം സെഞ്ച്വറിയടിച്ചിരുന്നു. ആദ്യ ടെസ്റ്റില്‍ ഡബിള്‍ സെഞ്ച്വറിയും രണ്ടാം ടെസ്റ്റില്‍ സെഞ്ച്വറിയും ഇംഗണ്ട് നായകന്‍ അടിച്ചെടുത്തു. പരമ്പര ഇംഗ്ലണ്ട് തൂത്തുവാരിയിരുന്നു.

തുടരെ ഏഴാമത്തെ ഫിഫ്റ്റി

തുടരെ ഏഴാമത്തെ ഫിഫ്റ്റി

ഇന്ത്യയില്‍ കളിച്ച എല്ലാ ടെസ്റ്റുകളിലും 50ന് മുകളില്‍ സ്‌കോര്‍ ഒരിന്നിങ്‌സിലെങ്കിലും നേടിയിട്ടുണ്ടെന്ന റെക്കോര്‍ഡ് റൂട്ട് കാക്കുകയും ചെയ്തിട്ടുണ്ട്. നേരത്തേ ഇവിടെ കളിച്ച ആറു ടെസ്റ്റുകളിലും അദ്ദേഹം 50ന് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്.
ഇന്ത്യന്‍ മണ്ണില്‍ രണ്ടാം ടെസ്റ്റ് സെഞ്ച്വറിയാണ് റൂട്ട് ചെന്നൈയില്‍ നേടിയത്. നേരത്തേ രാജ്‌കോട്ടില്‍ നടന്ന ടെസ്റ്റിലായിരുന്നു അദ്ദേഹം മൂന്നക്കം കടന്നത്. 73 & 20* (നാഗ്പൂര്‍), 124 & 4 (രാജ്‌കോട്ട്), 53 & 25 (വിശാഖപട്ടണം), 15 & 78 (മൊഹാലി), 21 & 77 (മുംബൈ), 88 & 6 (ചെന്നൈ) എന്നിങ്ങനെയാണ് ഇന്ത്യയില്‍ ഇതുവരെ കളിച്ച ആറു ടെസ്റ്റുകളില്‍ റൂട്ടിന്റെ ബാറ്റിങ് പ്രകടനം.

കൂടുതല്‍ റണ്‍സെടുത്ത ക്യാപ്റ്റന്‍

കൂടുതല്‍ റണ്‍സെടുത്ത ക്യാപ്റ്റന്‍

2018നു ശേഷം ടെസ്റ്റില്‍ ഏറ്റവുമധികം റണ്‍സെടുത്ത ക്യാപ്റ്റനും കൂടിയാണ് റൂട്ട്. 36 ടെസ്റ്റുകളില്‍ നിന്നും 45.98 ശരശരിയില്‍ 2805 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. ഏഴു സെഞ്ച്വറികളും 14 ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു.
ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ് രണ്ടാംസ്ഥാനത്തു നില്‍ക്കുന്നത്. 25 ടെസ്റ്റുകളില്‍ നിന്നും 52.56 ശരാശരിയില്‍ 2050 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം ഏഴു സെഞ്ച്വറികളും എട്ടു ഫിഫ്റ്റികളും അദ്ദേഹത്തിന്റെ പേരിലുണ്ട്.

Story first published: Friday, February 5, 2021, 16:57 [IST]
Other articles published on Feb 5, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+