ഗ്ലോബല്‍ ടി20 വരുന്നു, സ്മിത്തിനും വാര്‍ണര്‍ക്കും തിരിച്ചുവരവ്!! ഗെയ്ല്‍, അഫ്രീഡി... ഇതു പൊളിക്കും

ടൊറൊന്റോ: ഐപിഎല്ലില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് മറ്റൊരു ട്വന്റി20 ക്രിക്കറ്റ് ചാംപ്യന്‍ഷിപ്പ് കൂടി വരുന്നു. ഗ്ലോബല്‍ 20യെന്ന പേരില്‍ കാനഡയിലാണ് ടൂര്‍ണമെന്റ് അരങ്ങേറുന്നത്. ലോക ക്രിക്കറ്റിലെ മിന്നും താരങ്ങള്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കായി ചാംപ്യന്‍ഷിപ്പില്‍ അണിനിരക്കുന്നുണ്ട്.
പന്ത് ചുരണ്ടല്‍ സംഭവത്തെ തുടര്‍ന്നു വിലക്ക് നേരിടുന്ന ഓസ്‌ട്രേലിയയുടെ സൂപ്പര്‍ താരങ്ങളായ സ്റ്റീവ് സ്മിത്തിന്റെയും ഡേവിഡ് വാര്‍ണറുടെയും സാന്നിധ്യമാണ് ടൂര്‍ണമെന്റിന്റെ പ്രധാന ആകര്‍ഷണം.
ക്രിസ് ഗെയ്ല്‍, ഷാഹിദ് അഫ്രീഡി, ആന്ദ്രെ റസ്സല്‍, ലസിത് മലിങ്ക, സുനില്‍ നരെയ്ന്‍, കമ്രാന്‍ അക്മല്‍ തുടങ്ങി വലിയ താരനിര തന്നെ പ്രഥമ ഗ്ലോബല്‍ ടി20യുടെ ഭാഗമാവും. ഇന്ത്യന്‍ താരങ്ങളൊന്നും ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നില്ല. ആറു ടീമുകള്‍ അണിനിരക്കുന്ന ടൂര്‍ണമെന്റ് ജൂണ്‍ 28 മുതല്‍ ജൂലൈ 15 വരെയാണ് നടക്കുന്നത്. അഞ്ചു ഫ്രാഞ്ചൈസികളെ കൂടാതെ കരീബിയന്‍ ഓള്‍ സ്റ്റാര്‍സ് ടീമും ചാംപ്യന്‍ഷിപ്പില്‍ മാറ്റുരയ്ക്കും. ഓള്‍സ്റ്റാര്‍സ് ടീമിനെ ഇനിയും പ്രഖ്യാപിച്ചിച്ചിട്ടില്ല. ഗ്ലോബല്‍ ടി20യുടെ ഭാഗമാവുന്ന മറ്റു അഞ്ച് ടീമുകളെ പരിചയപ്പെടാം.

ടൊറൊന്റോ നാഷണല്‍സ്
സ്റ്റീവ് സ്മിത്ത്, ഡാരന്‍ സമി, കിരോണ്‍ പൊള്ളാര്‍ഡ്, കമ്രാന്‍ അക്മല്‍, ഹുസൈന്‍ തല്‍ഹത്ത്, റുമന്‍ റയസ്, നിഖില്‍ ദത്ത, ജോണ്‍സന്‍ ചാള്‍സ്, കെസ്‌റിക്ക് വില്ല്യംസ്, നവീദ് അഹമ്മദ്, നസാകത്ത് ഖാന്‍, ഫര്‍ഹാന്‍ മാലിക്ക്, നിതേഷ് കുമാര്‍, ഉസാമ മിര്‍, രോഹന്‍ മുസ്തഫ, മുഹമ്മദ് ഉമര്‍ ഗനി.

വാന്‍കൂവര്‍ നൈറ്റ്‌സ്
ക്രിസ് ഗെയ്ല്‍, ആന്ദ്രെ റസ്സല്‍, എവിന്‍ ലൂയിസ്, ടിം സോത്തി, ചാഡ്വിക്ക് വാള്‍ട്ടന്‍, ഫവാദ് അഹമ്മദ്, ബാബര്‍ ഹയാത്ത്, ഷെല്‍ഡന്‍ കോട്രല്‍, സാദ് ബിന്‍ സഫര്‍, റുവിന്‍ഡു ഗുണശേഖര, ശ്രീമന്ദ വിജയരത്‌നെ, കമോ ലെവറോക്ക്, സ്റ്റീവന്‍ ജോബ്‌സ്, സല്‍മാന്‍ നാസര്‍, റസി വാന്‍ഡര്‍ ഡുസെന്‍, ജെറമി ഗോര്‍ഡന്‍.

വിന്നിപെഗ് ഹോക്‌സ്
ഡേവിഡ് വാര്‍ണര്‍, ഡേവിഡ് മില്ലര്‍, ഡ്വയ്ന്‍ ബ്രാവോ, ലെന്‍ഡല്‍ സിമ്മണ്‍സ്, ഡാരന്‍ ബ്രാവോ, ഫിഡല്‍ എഡ്വാര്‍ഡ്‌സ്, റയാദ് എമ്രിറ്റ്, ബെന്‍ മക്‌ഡെര്‍മോറ്റ്, അലി ഖാന്‍, ഹംസ താരിഖ്, ജുനൈദ് സിദ്ദിഖ്, ടിയോണ്‍ വെബ്‌സ്റ്റര്‍, റിസ്വാന്‍ ചീമ, ഹിരാല്‍ പട്ടേല്‍, മാര്‍ക്ക് ദയാല്‍, കെയ്ല്‍ ഫിലിപ്പ്.

എഡ്‌മൊന്‍ടെന്‍ റോയല്‍സ്
ഷാഹിദ് അഫ്രീഡി, ക്രിസ് ലിന്‍, ലൂക്ക് റോഞ്ചി, മുഹമ്മദ് ഇര്‍ഫാന്‍, സുഹൈല്‍ തന്‍വീര്‍, ക്രിസ്റ്റ്യന്‍ ജോങ്കര്‍, വെയ്ന്‍ പാര്‍നല്‍, ആസിഫ് അലി, ഹസന്‍ ഖാന്‍, അഗ സല്‍മാന്‍, ഷെയ്മാന്‍ അന്‍വര്‍, അമര്‍ ഖാലിദ്, സറ്റ്‌സിംരഞ്ജിത്ത് ദിന്‍ഡ്‌സ, അഹമ്മദ് റസ്സ, സൈമണ്‍ പര്‍വേസ്, അര്‍ബാസ് ഖാന്‍.

മോണ്ട്രിയല്‍ ടൈഗേഴ്‌സ്
മുഹമ്മദ് ഹഫീസ്, ലസിത് മലിങ്ക, സുനില്‍ നരെയ്ന്‍, തിസാര പെരേര, ദിനേഷ് രാംദിന്‍, സന്ദീപ് ലാമിച്ചാനെ, സിക്കന്തര്‍ റസ്സ, ദാസുന്‍ ശനക, ഇസുരു ഉദാന്ത, ജോര്‍ജ് വൊര്‍ക്കര്‍, നജീബുല്ല സദ്രാന്‍, സെസില്‍ പര്‍വേസ്, മുഹമ്മദ് ഇബ്രാഹിം ഖലീല്‍, ദിലോണ്‍ ഹെയ്‌ലിങര്‍, നിക്കോളാസ് കിര്‍ട്ടന്‍, റയാന്‍ഖാന്‍ പഠാന്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications