Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഡ്യുസെന്‍ അടുത്ത സച്ചിനോ! കുറച്ചു കടന്നുപോയി- താരതമ്യം ചെയ്ത ചാനലിനു ട്രോള്‍

ഇന്ത്യയുടെ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുമായി ഒരു താരത്തെ താരതമ്യം ചെയ്തതിന്റെ പേരില്‍ പുലിവാല്‍ പിടിച്ചിരിക്കുകയാണ് ഒരു ചാനല്‍ സൂപ്പര്‍ സ്‌പോര്‍ട്ടെന്ന ചാനലാണ് ലോകം കണ്ട എക്കാലത്തെയും മഹാനായ ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ സച്ചിനെ ദക്ഷിണാഫ്രിക്കയുടെ റാസ്സി വാന്‍ഡര്‍ ഡ്യുസെനുമായി താരതമ്യം ചെയ്യാന്‍ ധൈര്യം കാണിച്ചത്. ടെസ്റ്റ് കരിയറിലെ ആദ്യത്തെ ആറു ടെസ്റ്റുകളില്‍ ഇരുവരുടെയും ബാറ്റിങ് പ്രകടനം സൂപ്പര്‍ സ്‌പോര്‍ട്ട് താരതമ്യം ചെയ്യുകയായിരുന്നു. ശ്രീലങ്കയും ദക്ഷിണാഫ്രിക്കയും തമ്മില്‍ നടന്നു കൊണ്ടിരിക്കുന്ന ടെസ്റ്റിനിടെയായിരുന്നു ഇത്.

1

വാന്‍ഡര്‍ ഡ്യുസെന്‍ ആദ്യത്തെ ആറു ടെസ്റ്റുകളില്‍ നിന്നും 32.44 ശരാശരിയില്‍ 292 റണ്‍സും സച്ചിന്‍ ആദ്യത്തെ ആറു ടെസ്റ്റുകളില്‍ നിന്നും 36.33 ശരാശരിയില്‍ 327ഉം റണ്‍സെടുത്തിരുന്നുവെന്നായിരുന്നു ചാനലില്‍ കാണിച്ചത്. എന്നാല്‍ ഇതു വലിയ വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കുമാണ് വഴിയൊരുക്കിയത്. ചാനലില്‍ സ്‌ക്രീന്‍ ഷോട്ടിനൊപ്പം സമൂഹമാധ്യമങ്ങളിലൂടെ ക്രിക്കറ്റ് പ്രേമികള്‍ ചാനലിനെ പൊങ്കാലയിടുകയാണ്.

ഡ്യുസെന്‍ കരിയറില്‍ വെറും ആറു ടെസ്റ്റുകള്‍ മാത്രമേ കളിച്ചിട്ടുള്ളൂ. അങ്ങനെയൊരാളെ 200 ടെസ്റ്റുകളില്‍ കളിക്കുകയും 16,000ത്തോളം റണ്‍സ് വാരിക്കൂട്ടുകയും ചെയ്ത സച്ചിനുമായി താരതമ്യം ചെയ്തത് വല്ലാത്ത ആക്രമമായിപ്പോയെന്നാണ് ക്രിക്കറ്റ് പ്രേമികളുടെ പരിഹാസം. വിരമിക്കുമ്പോഴേക്കും 51 സെഞ്ച്വറികളും 68 ഫിഫ്റ്റികളും ടെസ്റ്റില്‍ സച്ചിന്‍ സ്വന്തം പേരില്‍ കുറിച്ചിരുന്നു.

2

സച്ചിനുമായി ഡ്യുസനെ താരതമ്യം ചെയ്തതിനെതിരേ ട്വിറ്ററില്‍ വന്ന ചില പ്രധാനപ്പെട്ട ട്രോളുകള്‍ നമുക്കൊന്നു പരിശോധിക്കാം-

വാന്‍ഡര്‍ ഡ്യുസെന് ഇപ്പോള്‍ തന്നെ 31 വയസ്സായെന്നു ആരെങ്കിലുമൊന്നു ചാനലിനെ അറിയിക്കൂയെന്നായിരുന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.

ദൈവവുമായി ആരെയും താരതമ്യം ചെയ്യാന്‍ കഴിയില്ലെന്നായിരുന്നു ഒരു യൂസഫുടെ പ്രതികരണം.

ഓ ഭായ്, എന്നെ കൊല്ലൂയെന്നായിരുന്നു ഒരു ക്രിക്കറ്റ് പ്രേമിയുടെ പരിഹാസം.

ഒരു സെഞ്ച്വറി പോലും ഡ്യുസെന്‍ നേടിയിട്ടില്ല. അങ്ങനെയൊരാളെയാണ് സച്ചിനുമായി താരതമ്യം ചെയ്യ്യുന്നതെന്നു ഒരു യൂസര്‍ കുറിച്ചു.

16 വയസ്സ് മാത്രമുണ്ടായിരുന്നപ്പോഴായിരുന്നു സച്ചിനുമായി 31 കാരനെ താരതമ്യം ചെയ്ത സൂപ്പര്‍ സ്‌പോര്‍ട്ടിന് നാണമില്ലേയെന്നു ഒരു യൂസര്‍ ചോദിക്കുന്നു.

സച്ചിന്റെ ആദ്യ നാലു ടെസ്റ്റുകള്‍ പാകിസ്താനും അടുത്ത രണ്ടെണ്ണം ന്യൂസിലാന്‍ഡിനുമെതിരേയായിരുന്നു. 16 വയസ്സുള്ളപ്പോള്‍ തന്നെ മൂന്നു ഫിഫ്റ്റികളും അദ്ദേഹം നേടിയിരുന്നു. ചിരിപ്പിക്കുന്ന താരതമ്യമാണിതെന്നു ഒരു യൂസര്‍ കളിയാക്കി.

അക്രം, മഗ്രാത്ത്, വോണ്‍ എന്നിവക്കെതിരേ കളിച്ചിരുന്ന സച്ചിനുമായാണ് ഫെര്‍ണാണ്ടോ ഷനക, ഹസരംഗ എന്നിവരടക്കമുള്ള ബൗളര്‍മാരെ നേരിടുന്ന ഡ്യുസനെ താരതമ്യം ചെയ്യുന്നതെന്നായിരുന്നു ഒരു ട്രോള്‍.

90കള്‍ക്കു ശേഷം ലോക ക്രിക്കറ്റിലെ തന്നെ ബൗളിങ് നിലവാരം ഇടിഞ്ഞിട്ടുണ്ട്. ഡോണുകളെപ്പോലുള്ള വസീം, വഖാര്‍, മഗ്രാത്ത്, ഡൊണാള്‍ഡ്, പൊള്ളോക്ക്, വോണ്‍ തുടങ്ങിയവരെയായിരുന്നു സച്ചിന്‍ നേരിട്ടതെന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.

Story first published: Monday, January 4, 2021, 12:46 [IST]
Other articles published on Jan 4, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+