Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സൂപ്പര്‍ഹിറ്റായ ക്രിക്കറ്റ് ഹെയര്‍ സ്റ്റൈലുകള്‍

ക്രിക്കറ്റ് താരങ്ങള്‍ മാത്രമല്ല, അവരുടെ ഹെയര്‍ സ്‌റ്റൈലുകളും ആരാധകര്‍ക്കിടയില്‍ സൂപ്പര്‍ ഹിറ്റാണ്. ലസിത് മലിംഗ എന്ന് കേള്‍ക്കുമ്പോള്‍ ക്രിക്കറ്റ് ബാറ്റും ബോളുമല്ല, പഞ്ഞിക്കെട്ട് പോലുള്ള ചുരുണ്ട സ്‌റ്റൈലന്‍ മുടിയല്ലേ ഓര്‍മവരുന്നത്. മലിംഗ മാത്രമല്ല, എം എസ് ധോണിയും ഇഷാന്ത് ശര്‍മയും ശ്രീശാന്തുമൊക്കെ ഹെയര്‍സ്‌റ്റൈല്‍ കൊണ്ട് ആരാധകരുടെ മനം വകര്‍ന്നവരാണ്.

ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയുടെ ബെലോട്ടെല്ലി ഹെയര്‍സ്‌റ്റൈലാണ് ഇപ്പോള്‍ ഇതൊക്കെ പറയാന്‍ കാരണം. ഹെയര്‍സ്‌റ്റൈലുകള്‍ മാറിമാറി പരീക്ഷിക്കുന്നതില്‍ മാത്രമല്ല, അതെല്ലാം ബംബര്‍ ഹിറ്റാക്കുന്നതിലും ധോണിക്ക് അപാരമായ കഴിവുണ്ട്. ധോണിയുടെ പുതിയ സ്റ്റെലും ആരാധകര്‍ക്കിടയില്‍ ഹിറ്റായിക്കഴിഞ്ഞു. എന്നാല്‍ ധോണിയുടെ പുതിയ ഹെയര്‍സ്റ്റൈല്‍ മഹാ ബോറാണ് എന്ന അഭിപ്രായവും സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ ഉയരുന്നുണ്ട്.

ക്രിക്കറ്റ് താരങ്ങളുടെ ശ്രദ്ധേയമായ ചില ഹെയര്‍ സ്‌റൈലുകള്‍ നോക്കൂ.

ധോണി

ധോണി

ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും ശ്രദ്ധേയമായ ഹെയര്‍സ്‌റ്റൈലിന് ഉടമയാണ് ക്യാപ്റ്റന്‍ ധോണി. ധോണിയുടെ ഏറ്റവും പുതിയ ബെലോട്ടെല്ലി സ്‌റ്റൈല്‍ നോക്കൂ.

മുടിയന്‍ ധോണി

മുടിയന്‍ ധോണി

അരങ്ങേറുന്ന കാലത്ത് മുടി കൊണ്ട് ആളുകളെ ആകര്‍ഷിച്ച താരമാണ് ധോണി. മുന്‍ പാക് പ്രസിഡണ്ട് പര്‍വേസ് മുഷറഫ് വരെ ധോണിയുടെ മുടിയുടെ ആരാധകനായിരുന്നു.

മലിംഗ

മലിംഗ

അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും ഹിറ്റായ മുടിക്കുടമയാണ് ലങ്കന്‍ താരമായ ലസിത് മലിംഗ

സച്ചിന്‍

സച്ചിന്‍

മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സ്ച്ചിന്റെ ഈ നീളന്‍ മുടി ലുക്ക് നോക്കിയേ

ശിഖര്‍ ധവാന്‍

ശിഖര്‍ ധവാന്‍

കുറ്റിമുടി കം കൊമ്പന്‍ മീശയാണ് യുവതാരം ശിഖര്‍ ധവാന്റെ സ്റ്റൈല്‍

ശ്രീശാന്ത്

ശ്രീശാന്ത്

മലയാളി താരം എസ് ശ്രീശാന്താണ് ഹെയര്‍ സ്‌റ്റൈല്‍ കൊണ്ട് ആളുകളെ ആകര്‍ഷിച്ച മറ്റൊരു താരം.

ഇഷാന്ത് ശര്‍മ

ഇഷാന്ത് ശര്‍മ

നീളന്‍ മുടിക്കാരനായ ഈ ഫാസ്റ്റ് ബൗളറെ ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്.

ജഡേജ

ജഡേജ

മുടി വളര്‍ത്തിയ ജഡേജയായിരുന്നു ഒരു കാലത്തെ സൂപ്പര്‍ ഹിറ്റ്

സുനില്‍ നരെയ്ന്‍

സുനില്‍ നരെയ്ന്‍

വെസ്റ്റിന്ത്യന്‍ സ്പിന്നറായ സുനില്‍ നരെയെന്റേത് അപൂര്‍വ്വമായ ഒരു ഹെയര്‍ സ്റ്റൈലാണ്.

ഷോയിബ് അക്തര്‍

ഷോയിബ് അക്തര്‍

നാല്‍പത് വാര അകലെ നിന്നും മുടിയും വിതറിച്ച് ഓടി വരുന്ന പാകിസ്ഥാന്‍ ഫാസ്റ്റ് ബൗളര്‍ ഷോയിബ് അക്തര്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നിന്നുള്ള ഒരു കാഴ്ചയായിരുന്നു.

ഹെന്റി ഒലോംഗ

ഹെന്റി ഒലോംഗ

ഇന്ത്യയെ ഒറ്റയ്ക്ക് തോല്‍പിച്ചിട്ടുള്ള ഫാസ്റ്റ് ബൗളറാണ് സിംബാവെയുടെ ഒലോംഗ. ഒലോംഗ മാത്രമല്ല, ഇയാളുടെ മുടിയും ഒരു കാഴ്ചയായിരുന്നു.

Story first published: Tuesday, September 24, 2013, 13:34 [IST]
Other articles published on Sep 24, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+